നിധിയുടെ കാവൽക്കാരൻ – 8 44അടിപൊളി 

 

​ആ നിമിഷം… എനിക്കവളോട് തോന്നിയ പ്രണയം വാക്കുകൾക്കതീതമായിരുന്നു. എന്റെ ഉള്ളിലെ സകല നിയന്ത്രണങ്ങളും അണപൊട്ടി ഒഴുകി….

​എന്റെ കൈകൾ അറിയാതെ അവളുടെ കവിളിൽ ചേർത്തുവെച്ചു. അവളുടെ വിടർന്ന കണ്ണുകളിലേക്ക് ഞാൻ നോക്കി, മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു….

 

​ഒരു നിമിഷം സമയം നിലച്ചതുപോലെ…

 

അവളുടെ ശ്വാസതാളം ഉയരുന്നത് എനിക്ക് കേൾക്കാമായിരുന്നു….

 

പക്ഷേ ചുംബനം നിർത്താൻ എന്തോ എനിക്ക് കഴിഞ്ഞില്ല…

 

കയ്യിൽ തട്ടിയ നനവ് കാരണമാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…

 

😳

 

ആമിയേ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളും വിറക്കുന്നു ചുണ്ടുകളുമായി അവൾ എന്നേ തന്നേ നോക്കിയിരിക്കുന്നു…

 

മൈര് ഞാനെന്താ ഇപ്പോൾ ചെയ്തേ…?

 

എന്ത് സംഭവിക്കരുത് എന്ന് കരുതിയോ അത് തന്നേ സംഭവിച്ചു…..

 

ഇത്രയും നേരംകൊണ്ട് കെട്ടിപടുത്ത എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് താറുമാറായിരിക്കുന്നു…

 

“ആമി…. ഞ… ഞാൻ അറിയാതെ.. സോ… സോറി….”

 

വാക്കുകൾ കിട്ടാതെ ഞാൻ തപ്പി തടഞ്ഞു…

 

ആ മൗനതേയോ അല്ലെങ്കിൽ അവളുടെ നിറകണ്ണുകളെയോ എനിക്ക് കൂടുതൽ നേരം നോക്കിയിരിക്കാൻ സാധിച്ചില്ല…

 

ഞാൻ റൂമിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി….

 

അവളിപ്പോൾ വിചാരിക്കുന്നുണ്ടാവും ഇത്രയും സ്നേഹം കാണിച്ചത് ഈ നാറിയോടായിരുന്നോ എന്ന്…

 

ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോഴും മനസ്സ് നിറയേ ശൂന്യമാണ്….

 

ഈശ്വരാ നാളെ മുതൽ എങ്ങനെ നോക്കും ഞാൻ അവളുടെ മുഖത്ത്….. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…..

 

വണ്ടി വീടിനു മുന്നിൽ എത്തി… ചാടിയിറങ്ങി പോവാൻ നിന്നപ്പോഴാണ് വണ്ടി ഓഫ്‌ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കുന്നത്… വണ്ടി ഓഫ്‌ ചെയ്ത് പോവാൻ നിന്നപ്പോൾ ദേ പോണു ബൈക്ക് വീഴാൻ… ഓഹ് മൈര് സ്റ്റാൻഡും ഇട്ടിട്ടില്ല…

 

ടെൻഷൻ…. ടെൻഷൻ….

 

സച്ചിന്റെയും നിധിയുടെയും രാഹുലിന്റെയും ചെരുപ്പും ഷൂവും ഒക്കെ കണ്ടപ്പോൾ മനസ്സിലായി അവർ വന്നു എന്നത്….

 

ആ മൈരന്മാരേ കണ്ട് രണ്ട് തെറി പറയണം.. അവന്മാർ കാരണമാണ് ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത്….

 

കലി തുള്ളി നേരേ ചെന്ന് ചാടിയത് ആന്റിയുടെ മുന്നിൽ….

 

“മോൻ വന്നോ വാ ചായ കുടിക്കാം…. ”

 

അവരുടെ സ്നേഹത്തിന് മുന്നിൽ വീണ്ടും ഞാൻ നിസ്സാഹായനായിരിക്കുന്നു…

 

ഓരോന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയെങ്കിലും അതിനൊന്നും ചെവി തരാതെ ആന്റി എന്റെ കയ്യും പിടിച്ച് ഡൈനിങ് ഏരിയയിലേക്ക് നടന്നു….

 

മൂന്ന് പേരും അവിടേ ഉണ്ട്…

 

സച്ചിൻ ഏതോ ഒരു സ്വപ്നലോകത്താണ്, രാഹുൽ ഫോണിൽ തോണ്ടുന്നു, നിധിയാണെങ്കിൽ ചിക്കനേ വധിക്കുകയാണ്…

 

എന്നേ അവിടേ ഇരുത്തി കുടിക്കാൻ ചായയും തന്ന് ആന്റി അകത്തേക്ക് കയറി….

 

“നിന്റെ ഫോണിനെന്ത് പറ്റി ദേവാ…, നിന്നെ വിളിച്ച് കിട്ടാഞ്ഞിട്ട് കൃതിക ഞങ്ങളെ വിളിച്ചാണ് തെറി പറയുന്നത്….”

 

രാഹുൽ ഫോണിൽ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു…….

 

ആമിയുടെ കാര്യം ആലോചിച്ച് ഇരിക്കുന്ന എനിക്ക് അതിനെപ്പറ്റി ചോദിക്കാനും ചിന്തിക്കാനും നേരമില്ലായിരുന്നു….

 

ഞാൻ ഒന്നും മിണ്ടാതെ ഒരു സിപ്പ് ചായകുടിച്ചു…

 

നിധിയുടെ ശ്രദ്ധ എന്നിലേക്ക് ഇടക്കിടക്ക് വരുന്നത് പോലേ തോന്നി എനിക്ക്…

 

“അവൾ ലേറ്റ് അഡ്മിഷൻ എടുത്ത് നാളെ ഇങ്ങോട്ട് വരുകയാണെന്ന്…നിന്നോട് കൂട്ടികൊണ്ടുവരാൻ ചെല്ലാൻ പറഞ്ഞു….”

 

രാഹുൽ വീണ്ടും പറഞ്ഞു നിർത്തി….

 

“മ്മ്….”

 

ഞാനൊരു മൂളലിൽ മറുപടി കൊടുത്തു….

 

😳😳😳

 

ഏഹ്ഹ്…..

 

“നീ ഇപ്പോ എന്താ പറഞ്ഞേ…. ”

 

ബോധം വന്നപ്പോഴാണ് അവൻ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായത്…

 

ഞാൻ വിശ്വാസം വരാതെ വീണ്ടും അവനോട് ചോദിച്ചു….

 

“കൃതിക. അവൾ നാളെ ഇങ്ങോട്ട് വരും….”

 

“എന്നിട്ട് നീ എന്ത് പറഞ്ഞു….”

Leave a Reply

Your email address will not be published. Required fields are marked *