അവളുടെ വാക്കുകൾ കേട്ടതും, അതുവരെ നെഞ്ചിനുള്ളിൽ കെട്ടിക്കിടന്ന വലിയൊരു ഭാരം ഉരുകിപ്പോകുന്നതുപോലെ എനിക്ക് തോന്നി. വലിഞ്ഞുമുറുകിയിരുന്ന എന്റെ ശ്വാസം ഒന്ന് നേരെയായി. ഞാൻ കണ്ണുകളടച്ച്, ദീർഘമായി ഒന്ന് നിശ്വസിച്ചു. തല പതുക്കെ പിന്നിലേക്ക് ചായ്ച്ച്, കസേരയിലേക്ക് ശരീരം മുഴുവനായും വിട്ടുകൊടുത്തു…
“എടാ പൊട്ടാ നീയെന്താ ഒന്നും മിണ്ടാത്തേ…”
എന്റെ മറുപടിയൊന്നും കിട്ടാഞ്ഞിട്ടാവും അവൾ എന്നോട് കാര്യം തിരക്കി…
അവളുടെ ശബ്ദം കേട്ടതും എനിക്ക് അറിയാതെ തന്നെ ഒരു പുഞ്ചിരി വരുകയാണ് ചെയ്തത്….
“കൃതി…?”
“മ്മ്…”
“നീ എന്ന് മുതലാടി ഇങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങിയേ…”
അത്ഭുതവും സന്തോഷവും കളിയാക്കലും എന്റെ വാക്കുകളിൽ ഉണ്ടായിരുന്നു….
“പോടാ പൊട്ടാ…”
അവളുടെ ചിരിച്ചുള്ള മറുപടി…
“താങ്ക്സ്…”
“താങ്ക്സ് ഒക്കെ അവിടേ നിക്കട്ടേ മര്യാദക്ക് നാളെ രാവിലേ എന്നേ കൂട്ടാൻ വന്നോണ്ടു…”
അതും പറഞ്ഞ് ഒരു ഉമ്മയും തന്നാണ് അവൾ ഫോൺ വച്ചത്….
മനസ്സിൽ നിന്നും ഒരു കല്ലിറക്കി വച്ച സുഖത്തിൽ കിടക്കുമ്പോഴാണ് കൃതിയേ എവിടേ താമസിപ്പിക്കും എന്ന ചിന്ത കടന്നു വന്നത്…
നിധിയുടെ സ്വഭാവം വച്ച് അവൾ പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തിരിക്കും….. ഈ വീട്ടിലേ സാഹചര്യം വച്ചും അവൾ പറയുന്നതാണ് അവസാന വാക്ക്…
ഇനി കൃതിയേ കുറിച്ച് അറിയുന്ന ആൾ ഉള്ളത് അത് റോസാണ്. അവളോട് ചോദിച്ചു നോക്കിയാലോ കൃതിയേ അവിടേ നിർത്താൻ പറ്റുമോ എന്നത്… അത് അതൊരു നല്ല ആശയമാണ് രണ്ട് പേരുടെയും സ്വഭാവം സവിശേഷതകൾ ഒരുപോലെ ആയതിനാൽ പെട്ടെന്ന് തമ്മിൽ ഇണങ്ങിക്കോളും…
ഞാൻ വേഗം റോസിനേ വിളിച്ചു…
“ഹലോ പറ രാഹുലേ… എന്തിനാ വിളിച്ചേ…”
“ഞാൻ രാഹുലല്ല ദേവയാ…”
എന്റെ പേര് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി…
കൈ തട്ടി കട്ട് ആയതാവും എന്ന് കരുതി വീണ്ടും അവളുടെ ഫോണിലേക്ക് വിളിച്ചു..
എന്നാൽ അറ്റൻഡ് ചെയ്യുന്നതിന് മുന്നേ അവൾ കട്ടാക്കി…
ഇതെന്ത് കൂത്ത്…. 😐😤
ഞാൻ പിന്നേയും വിളിച്ചുകൊണ്ടേ ഇരുന്നു…
ഏകദേശം നാലഞ്ചു പ്രാവശ്യം കൂടേ ട്രൈ ചെയ്തതിനാൽ അവൾ ഫോണെടുത്തു…
“എന്താ മൈരേ എന്താ കാര്യം… നിനക്കെന്താ വിളിച്ചാൽ ഫോണെടുത്താൽ…”
എനിക്ക് അത്യാവശ്യം ദേഷ്യം വന്നിരുന്നു… പക്ഷേ കാര്യമെന്റെയായി പോയില്ലേ…
“ഓ അപ്പോ നീ വിളിച്ചാൽ ഫോൺ എടുത്തില്ലെങ്കിൽ നിനക്ക് ദേഷ്യം വരും. ഈ കണ്ട ദിവസം മുഴുവൻ നിന്നേ വിളിച്ച് കിട്ടാതിരുന്ന എനിക്ക് അപ്പോൾ ദേഷ്യം വരില്ലേ…?”
ഫോൺ പൊട്ടിയ കാര്യം ഇവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു…ഇവളേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാൻ അവന്മാരോട് പോലും പറഞ്ഞിട്ടില്ലല്ലോ…
“എടി പൊട്ടി എന്റെ ഫോൺ നിലത്ത് വീണ് ഡിസ്പ്ലേ പോയി… കാൾ വരുന്നത് അറിയാമെങ്കിലും എടുക്കാൻ സാധിക്കില്ല…”
കുറച്ചു നേരം അവൾ മിണ്ടിയില്ല…
“സോറി…”
പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു….
“അത് പോട്ടെ… ഞാൻ നിന്നേ വിളിച്ചത് വേറൊരു കാര്യം പറയാനാണ്…”
“എന്ത്….?”
ഞാൻ അവളോട് കൃതികയുടെ കാര്യം പറഞ്ഞു… ചെറിയൊരു എതിർപ്പ് പോലും പറയാതെ അവൾ പറഞ്ഞ ഉടനേ കാര്യം സമ്മതിച്ചു….
അങ്ങനെ കൃതികയുടെ കാര്യം ഒക്കെ ആയി….
“എടി പിന്നേ ഒരു കാര്യം കൂടേ…. നിന്നേ ആമി വിളിക്കുകയോ മെസ്സേജ് അയക്കുകയോ മറ്റോ ചെയ്തോ…..”
“ഇല്ല എന്തേ…”
“ഒരു ചെറിയ പ്രശ്നമുണ്ട്….”
ഞാൻ അവളോടും നടന്ന കാര്യങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു….
“എടാ നാറി ഇതാണോ ചെറിയ പ്രശ്നം… അവൾ നിന്റൊപ്പം ബൈക്കിലും കയറി അവളുടെ വീട്ടിലേക്കും കൊണ്ടു പോയി… എന്നിട്ട് ഇതാണോ നീ അവളോട് ചെയ്തത്….. നിനക്ക് ഇതിനൊക്കെ ഒന്ന് വെയിറ്റ് ചെയ്തൂടെ…”
റോസിന്റെ ശബ്ദം ഫോണിലൂടെയാണെങ്കിലും എന്റെ ചെവിക്കല്ല് അടിച്ചു പോകുന്ന ഉച്ചത്തിലായിരുന്നു അത്….
