ആദ്യമൊക്കെ ഇതൊരു വലിയ അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ മനസ്സ് അറിയാൻ കഴിയുക എന്നത് വലിയൊരു കാര്യമല്ലേ? ഒരു സൂപ്പർ പവർ പോലെ ഞാൻ അതിനെ കണ്ടു.
പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല ദേവാ…
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ രാത്രികൾ നരകതുല്യമായി. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ… അതൊരിക്കലും സാധാരണമായിരുന്നില്ല. വളരെ ഭയാനകമായ, ചോര മരവിപ്പിക്കുന്ന കാഴ്ചകൾ.
കണ്ണ് തുറന്നിരുന്നാൽ പോലും ഞാൻ ചിലത് കാണാൻ തുടങ്ങി. അഴുകിയ ശവശരീരങ്ങൾ, തലയില്ലാത്ത രൂപങ്ങൾ, വികൃതമായ മുഖങ്ങൾ… എന്റെ കട്ടിലിന് ചുറ്റും, മുറിയുടെ മൂലയിലും ഒക്കെ അവ എന്നെ നോക്കി നിൽക്കുന്നത് പോലെ. ഞാൻ പേടിച്ച് ആ മോതിരം ഊരിവെച്ചു.
എന്നിട്ടും…
എന്നിട്ടും ആ കാഴ്ചകൾ എന്നെ വിട്ടുപോയില്ല. മോതിരം അഴിച്ചുമാറ്റിയിട്ടും ആ ഗുഹയിലെ ഇരുട്ട് എന്റെ കണ്ണുകളിൽ ബാക്കിയാവുകയായിരുന്നു.
പിന്നീട് കുറച്ചു ദിവസത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആ പേടിപ്പിക്കുന്ന കാഴ്ചകൾ കുറഞ്ഞു വന്നു. എല്ലാം ഒന്ന് ശാന്തമായി എന്ന് കരുതിയിരിക്കുമ്പോഴാണ്…
ഒരു ദിവസം അച്ഛന്റെ അനിയത്തിയുടെ കോൾ വരുന്നത്.
അവർക്ക് നാട്ടിൽ നിന്നും അവരുടെ മകനെയും ഒപ്പം അവന്റെ രണ്ടു സുഹൃത്തുക്കളെയും ഇങ്ങോട്ട് പഠിക്കാൻ അയക്കണം എന്ന്.
അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം എന്നതായിരുന്നു ആവശ്യം.
മൂന്നുപേരാണ് വരുന്നതെന്ന് പറഞ്ഞു.
ആ വന്ന മൂന്നുപേരിൽ ഒരാൾ…
അത് നീ ആയിരുന്നു ദേവാ.
ഇപ്പോൾ എന്റെ മാറിൽ, എന്റെ ചൂടേറ്റ് കിടക്കുന്ന നീ…””””””””
നിധി പറഞ്ഞവസാനിപ്പിച്ചപ്പോൾ അവളുടെ കൈകൾ എന്നെ ഒന്നുകൂടി വരിഞ്ഞുമുറുക്കി.
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു….
“ദേവാ ഞാനും ആമിയും നിന്നേ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി… ഈ കാലയളവിൽ ഞാനും ആമിയും സച്ചിനും രാഹുലും നീയുമൊക്കെ ഉൾപ്പടെ മൂന്ന് പ്രാവശ്യത്തിന് മുകളിൽ മരിച്ചിട്ടുണ്ട്….. പിന്നേ നിന്നോട് ദേഷ്യം കാണിക്കുന്നതൊക്കെ നിന്നോടുള്ള സ്നേഹംകൊണ്ടാ നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിക്കൊണ്ടാ….”
അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു…
“ഇനി നീ ഉറങ്ങിക്കോ… ”
അവൾവീണ്ടും ഒരുമ്മ തന്നു…
ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും നാവ് പൊന്തിയില്ല..
പിന്നീട്എ പ്പോഴോ അവളുടെ ചൂടിൽ പറ്റി കണ്ണുകൾ അടഞ്ഞു പോയി….
തുടരും………..
കുറേ സമയം കളഞ്ഞു എഴുതുന്നത് വെറുതെയാണ് എന്നൊരു തോന്നൽ 🙂
ഇഷ്ട്ടപെട്ടാൽ ഒരു ലൈക്ക് ഒരു കമന്റ്…..🙂
പിന്നേ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..
