നിധിയുടെ കാവൽക്കാരൻ – 8 44അടിപൊളി 

 

ഞെട്ടി കണ്ണ് തുറന്നപ്പോൾ മുന്നിൽ ആമി…

 

ഞാൻ ചുറ്റുമൊന്ന് നോക്കി…. വെള്ളത്തിലല്ല മുന്നിൽ കവാടവുമില്ല…ക്ലാസ്സിലാണ് പക്ഷേ ആരെയും കാണാൻ സാധിക്കുന്നില്ല മുന്നിൽ ആമി മാത്രം…

 

മൈര് സ്വപ്നമായിരുന്നോ ഇതെല്ലാം….

 

ശ്വാസം മന്ദഗതിയിലാക്കാൻ ഞാൻ ശ്രമിച്ചു… നന്നായി വിയർത്തിട്ടുണ്ട്

 

 

ആമിയേ നോക്കിയപ്പോൾ അവൾ അവളുടെ ഒരു കൈ കൂട്ടിപ്പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുകയാണ്…

 

“ക്ലാസ്സ്‌ വിട്ടോ…. ”

 

ചെറിയ കിതപ്പിൽ ഞാൻ അവളോട് ചോദിച്ചു….

 

മറുപടിയായി ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…

 

തൊട്ടടുത്ത നിമിഷം അവൾ എന്റെ ദേഹത്തേക്ക് ചാഞ്‌ എന്നേ കെട്ടി പിടിച്ചു…എന്റെ മുഖം അവൾ അവളുടെ മാറിലേക്കമർത്തി…. അവൾ ചെറുതായി വിറക്കുന്നുണ്ട്….

 

ഒന്നും പറയാനോ ചെയ്യാനോ കഴിയാത്ത അവസ്ഥ…. കുറച്ചു നേരം ഞാൻ അനങ്ങാതെ ഇരുന്നു.കാരണം അവളുടെ മാറിടം തരുന്ന സുരക്ഷിതത്വം ഏറെ വലുതായിരുന്നു….

 

കഷ്ട്ടി ഒരു മാസം പരിചയമുള്ള ഒരാളോട് തോന്നുന്ന അടുപ്പമാണോ ആമിക്കെന്നോട്…

 

വിട്ടകലാൻ ശ്രമിക്കുംതോറും അവളുടെ കെട്ടിപിടിത്തതിന്റെ ശക്തി കൂടി കൂടി വരുന്നുണ്ട്…

 

നിവൃത്തിയില്ലാതെ അവളിൽ നിന്നും അകലാൻ കുറച്ചു ശക്തി ഉപയോഗിക്കേണ്ടി വന്നു അവസാനം…

 

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഇപ്പോൾ നടന്നതിന്റെ ഒരു ചളിപ്പും മുഖത്തില്ല വെറും സ്നേഹമാത്രം….

 

“പോവാം…. ”

 

ഞാൻ അവളോട് ചോദിച്ചു…

 

“മ്മ്… ”

 

ഒന്ന്‌ മൂളിയതിന്റെ ഒപ്പം തോളിനിട്ട് ഒരു അടിയും കിട്ടി…

 

പിന്നേ അവളുടെ ഒരു ചിരിയാരുന്നു ഞാൻ കണ്ടത്…

 

​ആ ചിരി സൂര്യരശ്മി പോലെയാണ്, കണ്ടു നിൽക്കുന്നവരുടെ മനസ്സിൽ ഒരു നേരിയ പ്രകാശം പരത്തും. അവളുടെ ചുണ്ടുകൾ വിടരുമ്പോൾ, കാഴ്ചയിലേക്ക് ആദ്യം എത്തുന്നത് പാൽ നിറത്തിൽ, മുത്തുപോലെ നിരനിരയായി അടുക്കി വച്ച വെളുത്ത പല്ലുകളാണ്. ആ പല്ലുകൾക്ക് പ്രത്യേകമായൊരു തിളക്കമുണ്ട്; അത് അവളുടെ സന്തോഷത്തെ ഇരട്ടിയാക്കി കാണിക്കുന്നു.

​എന്നാൽ, ആ ചിരിയുടെ ഏറ്റവും വലിയ ഭംഗി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒരു കവിളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആ നുണക്കുഴിയിലാണ്. ചിരിയുടെ ശക്തി കൂടുന്നതിനനുസരിച്ച്, ആഴം കൂടുന്ന ആ നുണക്കുഴി, ഒരു കുഞ്ഞു കൈകൊണ്ട് ഒപ്പി വെച്ചതുപോലെ, അവളുടെ മുഖത്തിന് ഒരു പ്രത്യേക ചാരുത നൽകുന്നു.

​ഒറ്റ കവിളിൽ മാത്രം ആഴുന്ന നുണക്കുഴിയും, മനോഹരമായ പല്ലുകളും ചേരുമ്പോൾ, അവളുടെ ചിരി ഒരു മാന്ത്രിക സ്പർശം പോലെയാകുന്നു.

 

ബെഞ്ചിൽ നിന്നും എഴുന്നേറ്റ് കുറച്ചു നേരം ഞാൻ അവളുടെ കണ്ണിൽ തന്നേ നോക്കി നിന്നു….

 

എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവളുടെ തുടത്ത കവിളുകൾ ചുവന്ന് വരുന്നുണ്ട്….

 

“ഞാനും വന്നോട്ടേ കൂടേ…. ”

 

പെട്ടെന്ന് അവൾ എന്താണ് ഉദ്ദേശിച്ചത് എന്നെനിക്ക്മനസ്സിലായില്ല….

 

പിന്നെയാണ് ആമി ഇന്ന് തനിച്ചാണ് വന്നത് എന്നും റോസ് അവളുടെ കൂടേ ഇല്ല എന്നും ഞാൻ മനസ്സിലാക്കിയത്…

 

പറ്റുകയാണെങ്കിൽ ഇന്ന് പോയി ഒരു ലോട്ടറി എടുക്കണം……ഒരു ഡയറി വാങ്ങി ഈ ദിവസം അതിൽ കുറിക്കണം…അതിനെല്ലാം ഉപരി നിധിയോട് ഒരു നന്ദി പറയണം ഇതെല്ലാം ഉണ്ടായത് ഒന്നല്ലെങ്കിലും അവൾ കാരണമല്ലേ…

 

ഞാൻ പുറത്തേക്ക് നടന്നപ്പോൾ അവളുടെ കൈ എന്റെ കയ്യിൽ കോർത്തിട്ടുണ്ടായിരുന്നു….

 

വരാന്തയിലെങ്ങും ആരുമില്ല…. കോളേജ് വിട്ടിട്ട് കുറച്ചായിരിക്കണം….

 

ബൈക്കിന്റെ അടുത്തെത്തിയതും നെഞ്ച് പട പട ഇടിക്കാൻതുടങ്ങി…. നാണം കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റാത്ത അവസ്ഥ…

 

ഞാൻ ബൈക്കിൽ കയറിയിരുന്നു കണ്ണാടിയിലൂടെ അവളേ നോക്കി….

 

തൊട്ടടുത്ത നിമിഷം അവളുടെ കൈ വന്നെന്റെ തോളിൽ പതിഞ്ഞു…..

 

“പോവാം…. ”

 

“മ്മ്….”

 

പോവുന്ന വഴി മുഴുവൻ അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു… കണ്ടാൽ പറയോ ഈ സാധനം ഇത്രക്കും വലിയ വയാടിയാണെന്ന്….

Leave a Reply

Your email address will not be published. Required fields are marked *