നിധിയുടെ കാവൽക്കാരൻ – 8 44അടിപൊളി 

 

ഞാൻ വേഗം കൈകൊണ്ട് മുടിയൊക്കെ ഒന്ന്‌ ഒതുക്കി….

 

“ഇതാരാ….”

 

ആമിയേ നോക്കി അവർ ചോദിച്ചു….

 

മൈര് പെട്ടു വിചാരിച്ച പോലേ സന്ദോഷമൊന്നുമില്ല… ആട്ടി ഇറക്കുന്നുണ്ടാവുമോ ഇനി…. 😐

 

“ഇതോ ഇത് ദേവ എന്റെ ഫ്രണ്ടാ….”

 

അത് പറയുമ്പോഴും ആമിയുടെ കൈ എന്റെ കയ്യിൽ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു.ഞാൻ പതിയേ കൈ ഒന്ന്‌ വിടുവിക്കാൻ നോക്കി…

 

എവിടേ നടക്കുന്നു…. അവളുടെ കൈ വീണ്ടും എന്റെ കയ്യിൽ മുറുകി…

 

ആമിയുടെ ഉമ്മ ഞങളുടെ അടുത്തേക്ക് വന്നു….

 

മൈര് ഇറങ്ങി ഓടിയാലോ…

 

അവർ വന്ന് കുറച്ച് നേരം ആമിയുടെ മുന്നിലായി നിന്നു…

 

“ഞാനെന്താ ഈ കാണുന്നത്… അപ്പോ എന്റെ മോൾക്ക് നല്ല ബുദ്ധി ഒക്കെ തോന്നി തുടങ്ങി ലേ…”

 

ഏഹ്ഹ്…. 🤔

 

അവർ താടിക്ക് കയ്യും കൊടുത്ത് അത്ഭുതത്തോടെ പറയുന്നതും നോക്കി നിൽക്കുകയാണ് ഞാൻ….

 

“എന്റെ മോനേ നിനക്കൊരു കാര്യമറിയോ ഈ കഴിഞ്ഞ 23 കൊല്ലത്തിനടുത്ത് ഇവിടേക്ക് വരുന്ന ഇവളുടെ ആദ്യത്തേ ആണ് സുഹൃത്തും മൂനാമത്തേ സുഹൃത്തുമാണ് നീ…. എന്നാലും കോളേജ് തുടങ്ങി കഴിഞ്ഞ് ഒരു മാസം തികക്കുന്നതിന് മുൻപേ എന്റെ മോളുമായിട്ട് ഒരു ബന്ധം സ്ഥാപിക്കാ എന്ന് വച്ചാൽ….നിക്ക് നിനക്ക് ഞാനൊരു അവാർഡ് ഇപ്പോ എടുത്തോണ്ട് വരാം… ”

 

അതും പറഞ്ഞ് അവർ അകത്തേക്ക് ഓടി…

 

😳😳😳😳😳

 

ഇനി ഇവർ ശരിക്കും അവാർഡ് എടുത്തു തരാൻ പോയതാണോ ഉള്ളിലേക്ക്….

 

ഞാൻ ആമിയേ ഒന്ന്‌ നോക്കി….

 

അവൾ ആകേ വിളറി വെളുത്ത് നിൽക്കുകയാണ്….

 

“ഉമ്മ അങ്ങനേയാ ആരുമായിട്ട് പെട്ടെന്ന് കമ്പനിയാവും… എന്റെ ഉമ്മാക്ക് പ്രാന്തുണ്ട് എന്നൊന്നും വിചാരിച്ച് കളയല്ലേ നീ… ”

 

അവൾ വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

പറഞ്ഞത് നന്നായി… ഞാൻ ഏകദേശം പ്രാന്തുണ്ട് എന്ന് ഉറപ്പിക്കാൻ പോവുകയായിരുന്നു….

 

ഞാൻ അവളേ നോക്കി ഒന്ന്‌ ചിരിച്ചു….

 

ശേഷം എന്റെ കയ്യിൽ പിടിച്ച് ഒറ്റ ഓട്ടമായിരുന്നു അവൾ സ്റ്റെപ്പും കയറിക്കൊണ്ട്….

 

പോവുന്നതിനു മുന്പേ… “ഉമ്മാ അവാർഡ് എന്റെ റൂമിലേക്ക് കൊണ്ടുതന്നാൽ മതി…”

എന്ന് വിളിച്ചു പറയുകയും ചെയ്തു….

 

അവളുടെ റൂമിന്റെ വാതിലെത്തിയതും ഞാനൊന്ന് നിന്നു…

 

ദൈവമേ എന്നെകൊണ്ട് അരുതാത്തതൊന്നും ചെയ്യിക്കരുതേ….

 

അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി…

 

😳

 

ഒരു നിമിഷം ഞാനൊന്ന് സ്തംഭിച്ചു നിന്നു…

 

ഇതൊരു വീടിന്റെ മുറിയാണോ അതോ ഏതെങ്കിലും ഇന്റീരിയർ ഡിസൈൻ മാഗസിനിൽ നിന്ന് വെട്ടിയെടുത്ത ചിത്രമാണോ….

 

​പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, തികച്ചും ശാന്തമായ മറ്റൊരു ലോകത്താണ് ഞാനിപ്പോൾ നിൽക്കുന്നത്…

 

മുറിയിലാകെ പടർന്നു നിൽക്കുന്ന ഐവറി വൈറ്റ് നിറം ആ സ്ഥലത്തിന് വല്ലാത്തൊരു വിശാലത നൽകുന്നുണ്ടായിരുന്നു. കണ്ണിൽ കുത്തുന്ന ട്യൂബ് ലൈറ്റുകളൊന്നും അവിടെയില്ല. പകരം, സീലിംഗിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ട്രിപ്പ് ലൈറ്റുകളിൽ നിന്നും, ഭിത്തിയിലെ ഒരു വശത്തുള്ള സ്റ്റൈലിഷ് ആയ ഫ്ലോർ ലാമ്പിൽ നിന്നും ഒഴുകിയിറങ്ങുന്ന മൃദുവായ സ്വർണ്ണ പ്രകാശം ആ മുറിക്ക് ഒരു മാന്ത്രിക പരിവേഷം നൽകി…

 

​എന്റെ കണ്ണുകൾ മുറിയുടെ പലയിടങ്ങളിലൂടെയും സഞ്ചരിച്ചു.

 

അവിടെയൊന്നും അലസമായി ഇട്ടിരിക്കുന്ന ഒരു ചെറിയ കടലാസ് കഷ്ണം പോലും കാണാനില്ല. അത്രയ്ക്കും വൃത്തിയും വെടിപ്പും!

 

​മുറിയുടെ നടുവിലായി, തറയോട് ചേർന്ന് കിടക്കുന്ന ആധുനിക രീതിയിലുള്ള ഒരു വലിയ കട്ടിൽ. അതിൽ ചുളിവുകളൊന്നുമില്ലാത്ത കട്ടിയുള്ള ചാരനിറത്തിലുള്ള ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു. അതിനു മുകളിൽ വിവിധ വലിപ്പത്തിലുള്ള വെള്ളയും കരിമ്പച്ചയും നിറത്തിലുള്ള തലയിണകൾ കലാപരമായി അടുക്കി വെച്ചിട്ടുണ്ട്.

 

​ഒരു വശത്തെ ഭിത്തി മുഴുവനായി വലിയ ഗ്ലാസ് ജനാലകളായിരുന്നു. അതിലൂടെ ആ വലിയ വെള്ളച്ചാട്ടത്തോട് കൂടിയുള്ള വലിയ മല കാണാം…. അതും എച്ച് ഡി ദൃശ്യമികവോടെ…

Leave a Reply

Your email address will not be published. Required fields are marked *