നിധിയുടെ കാവൽക്കാരൻ – 8 44അടിപൊളി 

 

എന്നാലും ഇത്ര വേഗം സെറ്റ് ആയോ… ഞാനൊരു കില്ലാടി തന്നേ….എന്തോരം കഴിവുകളാ എനിക്ക്….

 

ചായ കുടിച്ചു കഴിഞ്ഞതിനു ശേഷം ഞങ്ങൾ നേരേ പോയത് ഗ്രൗണ്ടിലേക്കാണ്.. ഉച്ച കഴിഞ്ഞ സമയമാണെങ്കിലും വെയിലിന്റെ ഒരംശം പോലും എവിടെയും കാണാൻ സാധിക്കില്ല….. മരങ്ങളാൽ മൂടിയ പാതയിലൂടെ നടക്കുമ്പോൾ മനസ്സെന്ന മായാലോകം അവൾക്കായ് കീഴ്പ്പെട്ടു കഴിഞ്ഞിരുന്നു….

 

അപ്പോൾ എന്റെ കൂടേ നടക്കുന്ന ഞാൻ കണ്ടു മടുത്ത ആമിയേ അല്ലായിരുന്നു… അവളുടേ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും വിഷമങ്ങളും എല്ലാം അവളെന്നോടായി പറഞ്ഞു… ചിലതെല്ലാം മനസ്സിലായില്ലെങ്കിലും അവൾക്കായി ഞാൻ എല്ലാം കേട്ടു നിന്നു…

 

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പിരീഡിൽ നിന്നും തുടങ്ങിയ നടത്തം അവസാന പീരിടിനുള്ള ബെൽ അടിക്കുമ്പോഴും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല…

 

എത്ര വേഗമാണ് സമയം പോവുന്നത്…

 

“ക്ലാസ്സിൽ കയറിയാലോ…. ”

 

അവസാന പീരീടെങ്കിലും മുഖം കാണിക്കാനെന്നോളമായി ഞാൻ അവളോട് ചോദിച്ചു….

 

“കേറണോ…. ”

 

കുറച്ച് കൊഞ്ചി വിഷമമുള്ള രീതിയിലാണ് അവളത് ചോദിച്ചത്…

 

അവളുടെ ആ മുഖഭാവം കണ്ടപ്പോൾ കടിച്ചു തിന്നാനാണ് എനിക്ക് തോന്നിയത്….

 

“കേറാം…. ”

 

ഞാൻ അവളോടായി പറഞ്ഞു….

 

“ആണോ എന്നാൽ വാ കേറാം….”

 

അതും പറഞ്ഞവൾ വീണ്ടും എന്റെ കയ്യിൽ തൂങ്ങി….

 

ഓഹ് ഇതൊന്നും കാണാൻ റോസ്സില്ലാതെ പോയല്ലോ….

 

അവളുടെ കാര്യമോർത്തപ്പോഴാണ് ഇന്ന് കളിയുള്ള കാര്യമെനിക്ക് ഓർമ്മ വന്നത്…

 

തോറ്റാൽ മതിയായിരുന്നു…. 😊

 

“അല്ല ഞാൻ ചോദിക്കാൻ വിട്ടുപോയി നീയെന്താ കളിക്കാൻ പോവാഞ്ഞേ…”

 

ഗ്രൗണ്ടിൽ നിന്നുമുള്ള പടികൾ കയറുമ്പോൾ ഞാനവളോട് ചോദിച്ചു….

 

“പുഷ്പഗിരി പോലെയല്ല ചന്ദ്രോദയം അവരുടെ കളി കാണുവാൻ കുറേ പേർ വരും… പോരാത്തതിന് അവരോടൊന്നും കളിച്ചു ജയിക്കാൻ നമ്മളെക്കൊണ്ടാവില്ല…”

 

നിസ്സാര മട്ടിൽ അവൾ മറുപടി പറഞ്ഞു…

 

ഓ അപ്പോ എല്ലാരുടെയും മുന്നിൽ തോറ്റ് നിൽക്കാൻ വയ്യാത്തതിന്റെ മടിയാണ്….

 

ക്ലാസ്സിലേക്കുള്ള വരാന്ത എത്തിയപ്പോഴാണ് ആമി എന്റെ കയ്യിൽ നിന്നും പിടി വിട്ടത്….

 

ഡോർ അടുക്കുംതോറും തോറും ഉള്ളിൽ നിന്നും ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം…

 

ആരോ അല്ല ഐശ്വര്യ മിസ്സ്‌…

 

ഈ തള്ളക്ക് വേറേ പണിയൊന്നുമില്ലേ…

 

രാവിലെയല്ലേ രണ്ടു പീരീഡ് എടുത്ത് പോയത്….

 

ആന ചന്തി ഉണ്ട് എന്ന് വച്ച് എല്ലാതും അങ്ങോട്ട് സഹിക്കാൻ പറ്റുമോ….

 

കേറണോ എന്ന ചിന്ത എന്റെ മനസ്സിലേക്ക് വന്നു….

 

അപ്പോഴേക്കും ആമി കതകിൽ മുട്ടി കഴിഞ്ഞിരുന്നു….

 

കൂടെ ആമിയുള്ളതുകൊണ്ടാവും മിസ്സെന്നേ ഒന്ന് കൂർപ്പിച്ച് നോക്കി. ശേഷം ഉള്ളിലേക്ക് കയറാനായി ആംഗ്യം കാട്ടി….

 

ഒന്നും മിണ്ടാതെ ഞാനും അവളും ബെഞ്ചിൽ പോയിരുന്നു….

 

ക്ലാസ്സ്‌ എടുത്ത് വെറുപ്പിക്കും എന്ന് കരുതിയില്ലെങ്കിലും അതുണ്ടായില്ല ആ സാധനം അവിടേ വെറുതേ എന്തോ എഴുതി ഇരിക്കുകയാണ്…

 

സംസാരിക്കാനായി ആമിയേ നോക്കിയപ്പോഴേക്കും അവൾ ബെഞ്ചിൽ തല വച്ച് കിടന്നു കഴിഞ്ഞിരുന്നു…

 

നോക്കാനാണെങ്കിൽ ഫോണുമില്ല… സംസാരിക്കാനാണെങ്കിൽ അതിനുമാത്രം അടുപ്പമുള്ള വേറെയാരും ക്ലാസ്സിലുമില്ല…

 

മൊത്തത്തിൽ ഒരു ശോകമവസ്ഥ…

 

ഒരു മണിക്കൂർ ഇനിയും തള്ളി നീക്കേണ്ടതിനാൽ… ബെഞ്ചിന്റെ മുകളിൽ തലവച്ചു കിടക്കാൻ ഞാനും തീരുമാനിച്ചു….

 

ദിവസങ്ങളായി ഉറക്കം ശരിയാവാത്തതിന്റെ കുഴപ്പം കൊണ്ടാണോ അതോ ജനലിലൂടെ ഇരചെത്തുന്ന കാറ്റുകൊണ്ടാണോ എന്നറിയില്ല നിമിഷം നേരംകൊണ്ട് നിദ്രയെന്ന ശാന്തതയുടെ ലോകത്തേക്ക് ഞാനും പോയി….

 

 

 

 

 

വെള്ളത്തിനടിയിൽ പാറയിൽ കൊത്തിയെടുത്ത സർപ്പത്തിന്റെ ചിത്രമുള്ള കവിടാതിനു മുന്നിൽ നിൽക്കുകയാണ് ഞാൻ. പക്ഷേ എന്തുകൊണ്ടെനിക്ക് ശ്വാസം മുട്ടുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *