ആ ജനലിനോട് ചേർന്ന്, തടിയും മെറ്റലും കൊണ്ട് നിർമ്മിച്ച വളരെ സ്ലീക്ക് ആയ ഒരു സ്റ്റഡി ടേബിൾ. അതിൽ ഒരു ലാപ്ടോപ്പും, മനോഹരമായ ഒരു സെറാമിക് പാത്രത്തിൽ വെച്ചിരിക്കുന്ന ഒരു ഇൻഡോർ പ്ലാന്റും മാത്രം.
മറ്റൊരു മൂലയിൽ, ഇരുന്നു വായിക്കാൻ പാകത്തിന് വെൽവെറ്റ് തുണി കൊണ്ടുള്ള സുഖകരമായ ഒരു ആം ചെയറും , അതിനടിയിൽ ജ്യാമിതീയ രൂപങ്ങളുള്ള ഒരു രോമൻ കാർപെറ്റും വിരിച്ചിട്ടുണ്ട്.
ഭിത്തിയിൽ അവിടവിടെയായി മിനിമലിസ്റ്റിക് ശൈലിയിലുള്ള ചില അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ തൂക്കിയിട്ടിരിക്കുന്നത് ആ മുറിയുടെ ആധുനികത വിളിച്ചോതുന്നവയായിരുന്നു….
ഒരു നിമിഷം അടുക്കും ചിട്ടയുമില്ലാത്ത സ്വന്തം മുറിയെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക് തന്നേ ഒരു ജാള്യത തോന്നി. ഇത്രയും പെർഫെക്റ്റായി, ഇത്രയും ഭംഗിയായി ഒരാൾക്ക് എങ്ങനെ ജീവിക്കാൻ കഴിയുന്നു?
ഇത് വെറുമൊരു താമസസ്ഥലല്ല, മറിച്ച് ആമിയുടെ വ്യക്തിത്വത്തിന്റെ, അവളുടെ അഭിരുചിയുടെ ഏറ്റവും മനോഹരമായ പ്രതിഫലനമായിരുന്നു……
“മുറി ഇഷ്ട്ടപെട്ടോ എല്ലാം എന്റെ ഐഡിയ ആണ്….”
അവൾ എന്നോട് ചോദിച്ചു…
എന്തുപറഞ്ഞാലും കുറഞ്ഞു പോവുകയേ ഉള്ളു അതിനാൽ ഞാൻ മുഖത്ത് വരുന്ന എല്ലാ നവരസങ്ങളും കാണിച്ച് സൂപ്പർ എന്ന് ആംഗ്യം കാട്ടി….
“ഇരിക്ക് ദേവാ…. ”
അവൾ ബെഡിൽ ഇരുന്നതിന് ശേഷം അടുത്ത് തട്ടിക്കൊണ്ട് ഇരിക്കാൻ പറഞ്ഞു….
ഇരിക്കണം എന്നുണ്ടെങ്കിലും ഇരുന്നാൽ ബെഡ്ഷീറ്റ് ചുളിഞ്ഞു പോവുമോ എന്നൊരു പേടിയാണ് മനസ്സിനുള്ളിൽ അത്രക്കും വൃത്തി…
ഇവൾക്ക് ഇനി മറ്റേ വ്യക്തിയുടെ അസുഖം വല്ലതുമുണ്ടോ….
ഞാൻ പതിയേ ഇരിക്കാനായി ശ്രമിച്ചു….
എന്റെ പരുങ്ങൽ കണ്ടിട്ടാവണം അവൾ എന്റെ കൈ പിടിച്ച് ഒറ്റവാളിയായിരുന്നു…
“നിനക്ക് എത്ര തവണയായാലും ഒരു മാറ്റാവുമില്ലല്ലോ…. ”
ശേഷം അവൾ ചിരിക്കാൻ തുടങ്ങി….
ബെഡിന്റെ ഉപരിതലത്തിൽ മുങ്ങിപ്പോയ ഞാൻ അവളുടെ ചിരി കാണാൻ മാത്രമായി ചാടിയെഴുന്നേറ്റു….അവളുടെ തട്ടം തലയിൽ നിന്നും തെന്നിയിറങ്ങിയിരുന്നു…
എന്തൊരു ഭംഗിയാണ്….
“എന്താ ഇങ്ങനെ നോക്കുന്നേ…. ”
അവളുടെ ചോദ്യത്തിൽ ഒരു കളിപ്പിക്കൽ ഉണ്ടായിരുന്നു…
“ടക്ക്….ടക്ക്….”
മറുപടി പറയുന്നതിന് മുന്പേ വാതിലിൽ ഒരു കൊട്ട് കേട്ടു…
“ഉമ്മാ പോര്….”
ആമിയുടെ മറുപടി കേട്ടതും അവളുടെ ഉമ്മ അകത്തേക്ക് വന്നു…
ഉഫ് ചാരി കിടന്നിട്ടും വാതിലിൽ കൊട്ടി കേറാൻ കാണിച്ച ആ മനസ്സ്…. ഒരു നിമിഷം അവരോടെനിക്ക് വലിയൊരു റെസ്‌പെക്ട് തോന്നി…
കയ്യിൽ ഒരു പാത്രം നിറയേ ഫ്രൂട്ട്സാണ് അതിനേക്കാൾ ഏറെ മധുരം അവരുടെ ചീരിക്കുണ്ട്….
ഫ്രൂട്ട്സ് തന്നു കഴിഞ്ഞതും അവളുടെ ഉമ്മ വാതിലും അടച്ച് മുറിയുടെ പുറത്തേക്ക് ഇറങ്ങി…
ഒരു അന്യപുരുഷന്റെ ഒപ്പം തന്റെ മകളേ തനിച്ചാക്കി വാതിലും അടച്ച് പോവുക എന്നുവച്ചാൽ.എത്രമാത്രം വിശ്വാസമുണ്ടാവും അവർക്ക് ആമിയേ…
അവർ പോയി കഴിഞ്ഞതും ഞാൻ ആമിയേ നോക്കി…
ആമി ആ പാത്രത്തിൽ നിന്നും ഒരു ആപ്പിൾ കഷ്ണം എടുത്തു എന്റെ നേരെ നീട്ടി.
കഴിക്കണോ വേണ്ടയോ എന്നൊന്നു ആലോചിച്ചെങ്കിലും, അവളുടെ ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നിരസിക്കാൻ തോന്നിയില്ല.
ഞാൻ കൈ നീട്ടി വാങ്ങാൻ തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. പകരം, അവൾ തന്നെ അത് എന്റെ വായലേക്ക് വെച്ചു തന്നു.
അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ആ മുറിയിലെ തണുപ്പിലും എനിക്ക് വിയർക്കുന്നത് പോലെ തോന്നി.
ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല… എന്റെ നിയന്ത്രണം കൈവിട്ടു പോകുമോ എന്നൊരു ഭയം എന്നെ പിടികൂടി. ആമിയുടെ സാമീപ്യവും ഈ മുറിയുടെ ഏകാന്തതയും എന്നെ വല്ലാതെ
തളർത്തുന്നുണ്ട്.
“ആമീ… ഞാൻ… ഞാൻ ഇറങ്ങട്ടെ…?”
