നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

കൂട്ടനിലവിളികളായിരുന്നു! പ്രാണൻ പോകുന്ന വേദനയിൽ അലറിക്കരഞ്ഞുകൊണ്ടുള്ള ആളുകളുടെ കരച്ചിൽ!

ആമി ഭയത്തോടെ ജനലിലേക്ക് നോക്കിയപ്പോൾ, രുദ്ര വളരെ ശാന്തമായി ആ ശബ്ദങ്ങളിലേക്ക് ശ്രദ്ധ കൂർപ്പിച്ചു.

അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. പുറത്തുനിന്നും ഒഴുകിയെത്തുന്ന ആ നിലവിളികളുടെ ഓരോ കമ്പനവും അവളുടെ കാതുകൾ ഒപ്പിയെടുക്കുകയായിരുന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കണ്ണുകൾ തുറന്ന്, ജനലിന്റെ ഇരുട്ടിലേക്ക് നോക്കി വല്ലാത്തൊരു നിഗൂഢമായ സ്വരത്തിൽ രുദ്ര സംസാരിച്ചു തുടങ്ങി

“കേൾക്കുന്നുണ്ടോ ആമി… അത് വെറും കരച്ചിലല്ല. അത് മരണത്തിന്റെ ശബ്ദമാണ്. ഒരു മനുഷ്യൻ തന്റെ അവസാന ശ്വാസത്തിനുവേണ്ടി പിടയുമ്പോൾ തൊണ്ടയിൽ നിന്നും ഉയരുന്ന ദയനീയമായ നിലവിളി…”

രുദ്രയുടെ മുഖത്ത് വീണ്ടും ആ പഴയ തണുപ്പ് പടർന്നു. ആമിയുടെ കൈയിൽ അവളുടെ വിരലുകൾ ഒന്ന് മുറുകി.

“സാധാരണ കരച്ചിലുകളിൽ വേദനയും പ്രതീക്ഷയും ഉണ്ടാകും. ആരെങ്കിലും രക്ഷിക്കാൻ വരുമെന്നുള്ള പ്രതീക്ഷ. പക്ഷേ മരിക്കാൻ പോകുന്നവരുടെ കരച്ചിലിന്റെ സ്വരം മറ്റൊന്നാണ്. മുന്നിൽ മരണം വന്നെഴുന്നള്ളുമ്പോൾ, ഇനിയൊരു രക്ഷയില്ല എന്ന് സ്വയം തിരിച്ചറിയുമ്പോൾ, നെഞ്ചിന്റെ അടിത്തട്ടിൽ നിന്നും ചോര കലർന്ന വായു പുറത്തേക്ക് ചീറിപ്പായുന്ന ശബ്ദമാണത്!

ആദ്യം ഭയം കൊണ്ടുള്ള അലർച്ച… പിന്നെ മാംസം കീറിപ്പോകുന്ന വേദനയുടെ ഞെരുക്കം… അവസാനം പ്രാണൻ ശരീരം വിട്ടിറങ്ങുമ്പോഴുള്ള ആ നീണ്ട, പതിഞ്ഞ തേങ്ങൽ! പുറത്ത് ഇപ്പോൾ പെയ്യുന്നത് മഴ മാത്രമല്ല, ഈ മണ്ണിൽ മരണം നൃത്തമാടുന്നതിന്റെ ശബ്ദമാണ് നീ ഈ കേൾക്കുന്നത്!”

മരണത്തിന്റെ ഓരോ സ്പന്ദനവും അത്രമേൽ ആഴത്തിൽ അറിഞ്ഞുകൊണ്ട് സംസാരിക്കുന്ന രുദ്രയുടെ മുഖത്തേക്ക് നോക്കുംതോറും ആമിയുടെ ഉള്ളിൽ വീണ്ടും സംശയത്തിന്റെ കരിനിഴലുകൾ പടരാൻ തുടങ്ങി.

പുറത്തുയരുന്ന മനുഷ്യരുടെ ദയനീയമായ നിലവിളികളെ

ഇത്രയും ശാന്തമായി കാതോർത്തിരിക്കുന്ന ഇവൾ ശരിക്കും എന്തിനാണ് ഇവിടേക്ക് വന്നിരിക്കുന്നത്?

നേരത്തെ താൻ കരുതിയതുപോലെ ദേവയെ സഹായിക്കാൻ തന്നെയാണോ? അതോ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യം ഇവളുടെ മനസ്സിലുണ്ടോ?

തന്റെ ഉള്ളിലെ ആ ആശങ്കകൾ അതുപോലെ വായിച്ചെടുത്തവളെപ്പോലെ, ജനലിൽ നിന്നും നോട്ടം മാറ്റി രുദ്ര പതിയെ ആമിയിലേക്ക് തിരിഞ്ഞു. അവളുടെ ചുണ്ടുകളിൽ വീണ്ടും ആ നിഗൂഢമായ പുഞ്ചിരി തെളിഞ്ഞു.

“നീ എന്താണ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് എനിക്കറിയാം ആമി. എന്റെ വരവിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് ഓർത്ത് നിന്റെ മനസ്സ് കലങ്ങിമറിയുകയാണ്…”

രുദ്ര ഒന്ന് നിർത്തി, ആമിയുടെ കണ്ണുകളിലേക്ക് ഒന്നുകൂടി ആഴത്തിൽ നോക്കി.

“മാനസ നിങ്ങളോട് പറഞ്ഞതൊക്കെ അവൾക്ക് തോന്നിയ സത്യമാണ്.അല്ലെങ്കിൽ ഊഹങ്ങൾ…പക്ഷേ… മാനസയ്ക്ക് പോലും പൂർണ്ണമായി അറിയാത്ത, അല്ലെങ്കിൽ അവളിൽ നിന്നുപോലും മറച്ചുവെച്ച വലിയൊരു രഹസ്യമുണ്ട്! നിന്റെ ദേവയുടെ ജന്മത്തിന് പിന്നിലെ യഥാർത്ഥ രഹസ്യം! അതെന്താണെന്ന് ഞാൻ നിനക്ക് പറഞ്ഞുതരാം.”

ആ വാക്കുകൾ കേട്ടതും ആമിയുടെ ഹൃദയമിടിപ്പ് നിശ്ചലമായി! അപ്സരയുടെയും ‘കാലരുദ്ര സുഷുപ്തി’യുടെയും കഥകൾക്കപ്പുറം, മാനസയ്ക്ക് പോലും അറിയാത്ത മറ്റെന്തോ ഒന്ന് ഇനിയും ദേവയെക്കുറിച്ച് ബാക്കിയുണ്ടെന്നോ?

ഉള്ളിലുണ്ടായിരുന്ന ഭയവും സംശയവുമെല്ലാം ആ ഒരൊറ്റ വാചകത്തിൽ അലിഞ്ഞുപോയി. താൻ ജീവനുതുല്യം സ്നേഹിക്കുന്നവന്റെ ആ അജ്ഞാത രഹസ്യമറിയാനുള്ള അടങ്ങാത്ത ആകാംക്ഷയോടെ ആമി തന്റെ കണ്ണുകളും കാതുകളും കൂർപ്പിച്ചു. ശ്വാസം പോലും പുറത്തുവിടാതെ അവൾ രുദ്രയുടെ അടുത്ത വാക്കുകൾക്കായി കാത്തിരുന്നു.

എന്നാൽ തികച്ചും അപ്രതീക്ഷിതമായി, ആമിയെ ഒന്നാകെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് രുദ്ര ഒരു ചോദ്യമാണ് അവൾക്ക് മുന്നിലേക്ക് വെച്ചത്:

“ആമി… എനിക്ക് ആദ്യം നീ ഇതൊന്ന് പറഞ്ഞുതരൂ. നമ്മൾ ഈ കാണുന്ന ആകാശവും ഭൂമിയുമുൾപ്പെടെ… ആകെ എത്ര

Leave a Reply

Your email address will not be published. Required fields are marked *