നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

ആമി ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. തറവാട്ടിൽ വെച്ച്

മാനസ കണ്ടെത്തിയ ആ കാര്യങ്ങളെല്ലാം അപ്സര ദേവി പുറംലോകത്തെ വിശ്വസിപ്പിക്കാൻ ഒരുക്കിയ വെറുമൊരു മറയായിരുന്നോ?!

“പിന്നെ… എന്താണ് ശരിക്കുമുള്ള സത്യം?”

ആമിയുടെ ശബ്ദം വിറച്ചു.

“എന്തിനാണ് നിങ്ങളെ രണ്ടുപേരെയും പ്രപഞ്ചത്തിൽ നിന്ന് ഒളിപ്പിച്ചത്? എന്തിനാണ് നിങ്ങളെ പരസ്പരം പിരിച്ചത്?”

രുദ്ര പതിയെ മുന്നോട്ട് നടന്ന് ആമിയുടെ തൊട്ടുമുന്നിൽ വന്നുനിന്നു. അവളുടെ കണ്ണുകൾ ആമിയുടെ കണ്ണുകളിലേക്ക് തറച്ചുകയറി.

“പറയാം… ഞങ്ങളുടെ അച്ഛൻ മറ്റൊരു മഹാപ്രപഞ്ചത്തെ ഭരിക്കുന്ന അധിപനാണെന്ന് ഞാൻ പറഞ്ഞല്ലോ. രണ്ട് വ്യത്യസ്ത പ്രപഞ്ചങ്ങളിലെ ഉന്നത ശക്തികൾ തമ്മിൽ ചേർന്ന് കുഞ്ഞുങ്ങൾ ജനിക്കുന്നത് പ്രപഞ്ച നിയമങ്ങൾക്ക് വിരുദ്ധമാണ്! അപ്സര ദേവി പ്രസവിച്ച കുഞ്ഞുങ്ങളുടെ സിരകളിലോടുന്നത് ഒരു അന്യപ്രപഞ്ചാധിപന്റെ ചോരയാണെന്ന് അറിഞ്ഞാൽ, തമോപഥത്തിലെ ശത്രുക്കൾ മാത്രമല്ല, സ്വന്തം സിംഹാസനം ഭയന്ന് ഈ പ്രപഞ്ചത്തിലെ ദേവാസുരന്മാർ പോലും ഞങ്ങളെ ഇല്ലാതാക്കാൻ ഒന്നിക്കുമായിരുന്നു! അതുകൊണ്ട്, ഞങ്ങൾ ജനിച്ച ആ രാത്രിയിൽത്തന്നെ ആ രഹസ്യം പ്രപഞ്ചത്തിൽ നിന്നും എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. അപ്സര ദേവിക്ക് മക്കളില്ല എന്ന് ലോകം വിശ്വസിച്ചു.

പക്ഷേ, ആരും അറിയാതെ ഒളിപ്പിക്കാനായിരുന്നെങ്കിൽ ഞങ്ങളെ രണ്ടുപേരെയും ഒന്നിച്ച് ഈ ഭൂമിയിലേക്കോ അല്ലെങ്കിൽ ഒന്നിച്ച് മറ്റേതെങ്കിലും ഒളിത്താവളത്തിലേക്കോ മാറ്റാമായിരുന്നില്ലേ എന്ന് നീ ചോദിച്ചില്ലേ?

അവിടെയാണ് ഒന്നാമത്തെ കാരണം കിടക്കുന്നത് ഞങ്ങളുടെ രക്തത്തിലെ ഇരട്ട ധ്രുവങ്ങൾ!”

രുദ്ര തന്റെ രണ്ട് കൈകളും മുന്നോട്ട് നീട്ടി വിരലുകൾ പരസ്പരം കോർത്തുപിടിച്ചു.

“ഞാനും ദേവയും സാധാരണ ഇരട്ടകളല്ല. ഒരൊറ്റ മഹാശക്തിയുടെ രണ്ട് പാതികളാണ് ഞങ്ങൾ! കാന്തത്തിന്റെ രണ്ട് ധ്രുവങ്ങൾ പോലെ, ഞങ്ങൾ രണ്ടുപേരും ഒരേ ലോകത്ത്, ഒരേ വായു ശ്വസിച്ച് അടുത്തടുത്ത് വളർന്നാൽ ഞങ്ങളുടെ ശരീരത്തിലെ ആ അന്യപ്രപഞ്ച

ഊർജ്ജം പരസ്പരം ആകർഷിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യും! അങ്ങനെ സംഭവിച്ചാൽ, സാക്ഷാൽ ത്രിമൂർത്തികൾ തീർത്ത ‘കാലരുദ്ര സുഷുപ്തി’ എന്ന മന്ത്രക്കെട്ടുപോലും ആ ഊർജ്ജപ്രവാഹത്തിൽ തകർന്നു തരിപ്പണമാകും! ആ പ്രകമ്പനം ഒരൊറ്റ നിമിഷം കൊണ്ട് നൂറു താരാപഥങ്ങൾക്കപ്പുറമുള്ള ദൈവങ്ങൾ തിരിച്ചറിയും!

ഞങ്ങളെ രണ്ടുപേരെയും ഈ പ്രപഞ്ചത്തിന്റെ കണ്ണുകളിൽ നിന്നും ഒളിപ്പിക്കണമെങ്കിൽ, ഞങ്ങൾ രണ്ടുപേരും രണ്ട് ലോകങ്ങളിലായി വേർപിരിഞ്ഞേ മതിയാകൂ എന്നത് പ്രപഞ്ചനിയമമായിരുന്നു!

ഒരാൾ വെളിച്ചമുള്ള മനുഷ്യരുടെ ലോകത്തും, മറ്റൊരാൾ ദൈവങ്ങളുടെ പോലും നോട്ടമെത്താത്ത അന്ധകാരത്തിന്റെ ഒളിത്താവളത്തിലും!”

ആമിയുടെ നെഞ്ചിടിപ്പ് ഇരട്ടിച്ചു. ഒന്നിച്ച് പിറന്നിട്ടും, ജീവൻ നിലനിർത്താൻ വേണ്ടി പരസ്പരം കാണാൻ പോലും കഴിയാതെ രണ്ട് ലോകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജന്മങ്ങൾ!

“എങ്കിൽ പിന്നെ എന്തുകൊണ്ട് എന്നെ ഭൂമിയിലേക്ക് അയക്കാതെ ദേവയെ അയച്ചു?”

രുദ്രയുടെ സ്വരം കൂടുതൽ ആഴമുള്ളതായി.

“അവിടെയാണ് രണ്ടാമത്തെ കാരണം ഞങ്ങളുടെ ഉള്ളിലെ ശക്തികളുടെ സ്വഭാവം! ജനിച്ചപ്പോൾ അമ്മയുടെയും അച്ഛന്റെയും ശക്തികൾ ഞങ്ങളിൽ തുല്യമായല്ല വീതിക്കപ്പെട്ടത്. എന്നിലേക്ക് പകർന്നുകിട്ടിയത് അമ്മയുടെ ഉള്ളിലെ സംഹാരശക്തിയും ഈ കറുത്ത വിഷവുമായിരുന്നു. ഇരുട്ടിന് ഇരുട്ടിനോട് അലിഞ്ഞുചേരാൻ എളുപ്പമാണ്! ശൈവപഥത്തിന്റെ അതിർത്തിയിലുള്ള, ആരും കടന്നുവരാത്ത ശൂന്യമായ ഇരുണ്ട മണ്ഡലങ്ങളിൽ ഒരു നിഴലിനെപ്പോലെ ആരുടെയും കണ്ണിൽപ്പെടാതെ ഒളിച്ചു വളരാൻ എന്റെ ശരീരത്തിന് കഴിയുമായിരുന്നു.

എന്നാൽ ദേവയിലേക്കോ? ഞങ്ങളുടെ അച്ഛന്റെ ആ സമ്പൂർണ്ണ പ്രപഞ്ചാധിപ ശക്തി അനേകം സൂര്യന്മാരുടെ ആ മഹാഊർജ്ജം മുഴുവനായി ഒഴുകിയെത്തിയത് ദേവയുടെ പിഞ്ചുശരീരത്തിലേക്കാണ്! മാന്ത്രികത നിറഞ്ഞുനിൽക്കുന്ന ഉന്നത ലോകങ്ങളിൽ അവനെ ഒളിപ്പിച്ചാൽ, അവിടുത്തെ വായുവിലെ മാന്ത്രികതയുമായി ചേർന്ന് അവന്റെ ഉള്ളിലെ സൂര്യൻ ആളിക്കത്തുകയും രഹസ്യം പുറത്താവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *