നിധിയുടെ കാവൽക്കാരൻ – 29 9അടിപൊളി  

പ്രപഞ്ചങ്ങളുണ്ട്?”

ആ ചോദ്യം കേട്ടതും ആമി ഒരു നിമിഷം നിശബ്ദയായി. ദേവയുടെ രഹസ്യം പറയാൻ തുടങ്ങിയിട്ട് പെട്ടെന്നെന്തിനാണ് ഇവൾ പ്രപഞ്ചങ്ങളെക്കുറിച്ച് ചോദിക്കുന്നത്?

ഒരൊറ്റ നിമിഷം കൊണ്ട് ആമിയുടെ മനസ്സിലൂടെ നൂറുകണക്കിന് ചോദ്യങ്ങളും ഉത്തരങ്ങളും കടന്നുപോയി.

‘എത്ര പ്രപഞ്ചങ്ങളെന്നോ? നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന് പുറമെ സമാന്തരമായി മറ്റ് അനേകം പ്രപഞ്ചങ്ങൾ ഉണ്ടാകാം എന്ന് ശാസ്ത്രം പറയുന്നുണ്ട്. മാനസ ചേച്ചി പറഞ്ഞ ദേവലോകവും പാതാളവുമെല്ലാം അത്തരം ലോകങ്ങളാണോ? പക്ഷേ… ദേവയുടെ ഉള്ളിലെ ശക്തിക്കും അവന്റെ ജന്മരഹസ്യത്തിനും ഈ പ്രപഞ്ചങ്ങളുടെ കണക്കുമായി എന്താണ് ബന്ധം?

ഇന്നത്തെ കാലത്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെന്ന നിലയിൽ പ്രപഞ്ചത്തെക്കുറിച്ചും ഗാലക്സികളെക്കുറിച്ചുമെല്ലാം ആമിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ചോദ്യം അവളിൽ ഞെട്ടലല്ല, മറിച്ച് ആഴമേറിയൊരു കൗതുകമാണ് ഉണർത്തിയത്.

“നമ്മൾ കാണുന്ന ഈ പ്രപഞ്ചം മാത്രമല്ല ഉള്ളതെന്ന് എനിക്കറിയാം…”

ആമി തന്റെ സ്വരം പതറാതെ നോക്കിക്കൊണ്ട് പതിയെ മറുപടി പറഞ്ഞു.

“ശാസ്ത്രം പറയുന്ന സമാന്തര പ്രപഞ്ചങ്ങളും, പുരാണങ്ങളിൽ പറയുന്ന വിവിധ ലോകങ്ങളുമെല്ലാം ഒരേ സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കോടിക്കണക്കിന് നക്ഷത്രക്കൂട്ടങ്ങളുള്ള അനന്തമായ ലോകങ്ങൾ വേറെയുമുണ്ട്. പക്ഷേ… ദേവയുടെ രഹസ്യവുമായി അതിനെന്താണ് ബന്ധം?”

ആമിയുടെ ആ പക്വതയാർന്ന മറുപടി കേട്ടതും രുദ്രയുടെ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.

സത്യങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള ഒരുവളോട് സംസാരിക്കുന്ന ഗൗരവത്തോടെ രുദ്ര കട്ടിലിൽ ഒന്നുകൂടി നിവർന്നിരുന്നു.

അവളുടെ കൃഷ്ണമണികളിലേക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഏതോ പുരാതന കാലഘട്ടത്തിന്റെ ഗാംഭീര്യം ഇരച്ചുകയറി.

“നിന്റെ അറിവ് തെറ്റിയിട്ടില്ല…”

രുദ്ര പതിഞ്ഞതും എന്നാൽ മുറിക്കുള്ളിലാകെ മുഴങ്ങുന്നതുമായ സ്വരത്തിൽ പറഞ്ഞുതുടങ്ങി.

“പക്ഷേ മനുഷ്യരുടെ ശാസ്ത്രവും, നിങ്ങളുടെ കൈകളിലെത്തിയ

പുരാണങ്ങളും, എന്തിനേറെ പറയുന്നു… മാനസ നിങ്ങളോട് പറഞ്ഞ കഥകൾ പോലും ആ മഹാസത്യത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്! അപ്സരയുടെ മകനായതുകൊണ്ട് മാത്രമാണ് ദേവയുടെ ഉള്ളിൽ ആയിരം ദേവന്മാരുടെ സംഹാരശക്തി ഉറങ്ങിക്കിടക്കുന്നതെന്ന് നീ കരുതുന്നുണ്ടോ? പ്രപഞ്ചത്തിന്റെ കാണാക്കയങ്ങളിലെ ശൂന്യതയിൽ നിന്നും ഊർജ്ജമെടുത്ത് സാക്ഷാൽ ത്രിമൂർത്തികൾ തന്നെ എന്തിനാണ് അവനെ ‘കാലരുദ്ര സുഷുപ്തി’യിൽ തളച്ചിട്ടത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ആ ഉത്തരം കിട്ടണമെങ്കിൽ ഈ ബ്രഹ്മാണ്ഡങ്ങളുടെ യഥാർത്ഥ ഘടനയെന്താണെന്ന് നീ അറിയണം!”

രുദ്രയുടെ തണുത്ത വിരലുകൾ ആമിയുടെ കൈകളിൽ അല്പം കൂടി മുറുകി. അവളുടെ ശബ്ദം കാലാതീതമായ ഏതോ ലോകത്തുനിന്ന് ഒഴുകിവരുന്നതുപോലെ ആമിക്ക് തോന്നി.

“എല്ലാം എവിടെനിന്ന് തുടങ്ങി എന്നതിൽ നിന്നുതന്നെ നമുക്ക് ആരംഭിക്കാം. കാലമോ, ദേശമോ, വെളിച്ചമോ, ഇരുട്ടോ, എന്തിനേറെ പറയുന്നു… ദൈവങ്ങൾ പോലും ജനിച്ചിട്ടില്ലാത്ത ആ ‘ആദിമ ശൂന്യത’! കോടാനുകോടി യുഗങ്ങൾക്ക് മുൻപ്, നിശ്ചലമായി കിടന്നിരുന്ന ആ മഹാശൂന്യതയിൽ ആദ്യത്തെ ജീവന്റെ തുടിപ്പ് എങ്ങനെ ഉണ്ടായി? ഈ നിമിഷം വരെ ആ ചോദ്യത്തിന് ഉത്തരം ആർക്കുമറിയില്ല! ഇന്ന് നമ്മുടെ ലോകങ്ങളെ അടക്കിഭരിക്കുന്ന ത്രിമൂർത്തികൾക്കോ, യുഗങ്ങളെ നിയന്ത്രിക്കുന്ന മഹാശക്തികൾക്കോ പോലും തങ്ങളുടെയൊക്കെ ഉത്ഭവം എങ്ങനെയായിരുന്നുവെന്ന് ഒരുപക്ഷെ അറിയില്ല.

സകല ചരാചരങ്ങളുടെയും തുടക്കത്തിൽ ഇന്നും ആർക്കും ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യചിഹ്നം മാത്രമാണ് അവശേഷിക്കുന്നത്!

പക്ഷേ, അജ്ഞാതമായ ആ ആദ്യത്തെ വിസ്ഫോടനത്തിൽ നിന്നും ആ ശൂന്യതയിലേക്ക് വിരിഞ്ഞിറങ്ങിയത് ഒരൊറ്റ പ്രപഞ്ചമായിരുന്നില്ല. കറുത്ത സമുദ്രത്തിൽ വിരിഞ്ഞ സുവർണ്ണ താമരകൾ പോലെ അസംഖ്യം മഹാപ്രപഞ്ചങ്ങൾ ഒരേസമയം പിറന്നുവീണു! എന്നാൽ ആ പ്രപഞ്ചങ്ങളെല്ലാം ഒരേ കരുത്തുള്ളവയായിരുന്നില്ല. ഓരോ പ്രപഞ്ചത്തിനുള്ളിലും ഒഴുകുന്ന പ്രാണശക്തിയുടെയും

Leave a Reply

Your email address will not be published. Required fields are marked *