“എന്റെ പടച്ചോനെ…” ജസ്ന കൈകൾ കൊണ്ട് സ്വന്തം വയറ്റിൽ അമർത്തിപ്പിടിച്ച് കട്ടിലിലേക്ക് ഇരുന്നുപോയി!
താൻ ഗർഭിണിയാണെങ്കിൽ… ഇതിൽ സംശയത്തിന് ഒരിടവുമില്ല—ഇത് രോഹിത് കുമാറിന്റെ കുഞ്ഞാണ്!
ഭർത്താവ് കടൽക്കടന്നു പോയി ഏഴ് ആഴ്ചകൾക്ക് ശേഷം, ഇടയിലൊരു മാസമുറയും കഴിഞ്ഞുനിൽക്കുന്ന ഒരു മുസ്ലിം പെൺകുട്ടി മഞ്ചേരിയിലെ തറവാട്ടിലിരുന്ന് ഗർഭിണിയായാൽ എന്ത് സംഭവിക്കും?!
അവളുടെ കൺമുന്നിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ഇതറിഞ്ഞാൽ നബീസുമ്മ അന്നുതന്നെ തന്നെ വീട്ടിൽ
നിന്ന് അടിച്ചിറക്കും! മഞ്ചേരി അങ്ങാടിയിൽ അന്തസ്സോടെ തലയുയർത്തി നടക്കുന്ന തന്റെ പാവം ഉപ്പ—ആ മാനക്കേട് താങ്ങാനാവാതെ അന്നുതന്നെ നെഞ്ചുപൊട്ടി മരിക്കും!
ഉറപ്പുവരുത്തണം! ഇപ്പോൾത്തന്നെ ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് വാങ്ങി ഇത് സത്യമാണോ എന്ന് ഉറപ്പുവരുത്തണം!
പക്ഷേ എങ്ങനെ വാങ്ങും?!
ഇത് ബാംഗ്ലൂർ നഗരമല്ല; മഞ്ചേരിയാണ്! ഇവിടെയുള്ള ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി ഉമ്മർ ഹാജിയുടെ മകളോ ഷാഹിദിന്റെ ഭാര്യയോ പ്രെഗ്നൻസി കിറ്റ് ചോദിച്ചാൽ, അവൾ വീട്ടിലെത്തുന്നതിന് മുൻപ് ആ വാർത്ത അങ്ങാടിയിലുള്ള ഉപ്പയുടെ കടയിലും ഹമീദ് കാക്കയുടെ ചെവിയിലും എത്തും!
ആ രാത്രി മുഴുവൻ ജസ്ന ഒരു കമ്പിളിപ്പുതപ്പിനുള്ളിൽ കിടന്ന് വിറയ്ക്കുകയായിരുന്നു. കാര്യം ഉറപ്പ് വരുത്തുന്നതിന് മുമ്പ് ഏട്ടനോട് പറഞ്ഞു ഏട്ടനെ കൂടെ ടെൻഷൻ ആകുന്നതിന് അവൾ താല്പര്യപ്പെട്ടിരുന്നില്ല.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ, ഈ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി അവൾ ആസൂത്രണം ചെയ്തു. അന്ന് ഉച്ചകഴിഞ്ഞ് കോളേജിലെ പ്രൊജക്റ്റ് വർക്കിന് അവളുടെ ഫ്രണ്ടിൻ്റെ കയ്യിൽ നിന്ന് എന്തോ വാങ്ങാനും, പിന്നെ ചാർട്ട് പേപ്പറുകളും കളർ പെൻസിലുകളും ബാക്കി ഐറ്റംസും വാങ്ങാൻ സഫയ്ക്ക് മലപ്പുറം കുന്നുമ്മൽ വരെ പോകേണ്ടതുണ്ടായിരുന്നു.
“സഫാ… നീ ഒറ്റയ്ക്ക് ബസ്സിൽ മലപ്പുറം വരെ പോകണ്ട, ഞാനും കൂടി വരാം നിന്റെ കൂടെ. വീട്ടിലിരുന്ന് എനിക്കും മടുത്തു,” ഉച്ചഭക്ഷണത്തിന് ശേഷം ജസ്ന പറഞ്ഞു.
ജസ്ന കൂടെ വരുന്നുവെന്ന് കേട്ടപ്പോൾ സഫയ്ക്ക് വലിയ സന്തോഷമായി. നബീസുമ്മ ആദ്യം ഒന്ന് മുഖം കറുപ്പിച്ചുവെങ്കിലും സഫയുടെ നിർബന്ധത്തിന് മുന്നിൽ സമ്മതിക്കേണ്ടി വന്നു.
വൈകുന്നേരം മൂന്നരയോടെ കറുത്ത പർദ്ദയും ഹിജാബും ധരിച്ച് ജസ്നയും സഫയും മലപ്പുറം
കുന്നുമ്മലുള്ള തിരക്കേറിയ Brilliant സ്റ്റേഷനറി കടയിലെത്തി. നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്ന പ്രകാരം സഫയുടെ കൂട്ടുകാരി ദിയ വന്നു എന്തൊക്കെയോ മെറ്റീരിയൽസും അവളെ ഏല്പിച്ചു തിരിച്ചു പോയി. പിന്നെ,
സഫ കടയ്ക്കുള്ളിൽ ചാർട്ട് പേപ്പറുകൾ തിരഞ്ഞെടുക്കുന്ന തിരക്കിലായ സമയം നോക്കി, ജസ്ന തന്റെ നെറ്റിയിൽ കൈവെച്ച് മുഖം ചുളിച്ചു.
“സഫാ… ബസ്സിലിരുന്നപ്പോൾ മുതൽ എനിക്ക് ചെറിയൊരു തലവേദനയുണ്ട്. നീ ഈ പേപ്പറുകളൊക്കെ നോക്കി എടുക്ക്, ഞാൻ ദാ താഴെ ഉള്ള ആ മെഡിക്കൽ ഷോപ്പിൽ പോയി ഒരു വിക്സ് ബാമോ പാരസെറ്റമോളോ വാങ്ങിയിട്ട് ഇപ്പോൾ വരാം,” ജസ്ന വളരെ സ്വാഭാവികമായി പറഞ്ഞു.
“ഞാൻ വരണോ ഇത്ത?” സഫ ചോദിച്ചു.
“ഏയ് വേണ്ടെടാ, ദാ തൊട്ടു താഴെ അല്ലെ, നീ സാധനങ്ങൾ എടുത്തു ബില്ലടിക്ക് ഞാൻ ഇപ്പോൾ എത്താം!”
സഫയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ജസ്ന കടയിൽ നിന്നിറങ്ങി. അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ കിടന്ന് ഇടിക്കുകയായിരുന്നു.
അവൾ തന്റെ കറുത്ത ഹിജാബിന്റെ തുമ്പ് കണ്ണിന് താഴെ വരെ വലിച്ചിട്ട് മുഖം പകുതിയിലധികം മറച്ചു (Niqab-style cover). തുടർന്ന് തൊട്ടു താഴെ ഉള്ള ഫർമസിയിലേക്കല്ല അവൾ പോയത്; മറിച്ച് റോഡിന് കുറച്ചൂടെ താഴോട്ട് ഉളള തിരക്കേറിയ ആലിയ ഫാർമസിയിലേക്കാണ്! അവിടെ മഞ്ചേരിയിലുള്ള ആരും തന്നെ തിരിച്ചറിയില്ല. സഫ ഇറങ്ങി വന്നാൽ പെട്ടന്ന് കാണുകയും ഇല്ല.
ഫാർമസിയിലെ തിരക്കിനടിയിലോട്ട് നുഴഞ്ഞുകയറി ജസ്ന കൗണ്ടറിലെ പെൺകുട്ടിയുടെ മുന്നിലെത്തി. ചുറ്റും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ ഭയത്തോടെ ഒന്ന് പാളിനോക്കി. വിയർപ്പിൽ കുതിർന്ന കൈപ്പത്തി കൗണ്ടറിൽ വെച്ച്, ശബ്ദം പുറത്തുകേൾക്കാത്ത വിധം താഴ്ത്തി അവൾ
