ജസ്ന കണ്ണുകളടച്ച് ദീർഘമായൊന്ന് ശ്വാസമെടുത്തു. തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് വേണ്ടി ആ അവസാനത്തെ കടമ്പയും കടന്ന്, മിസ്സിസാഗയിലെ മഞ്ഞുപെയ്യുന്ന ആകാശത്തിന് കീഴെ രോഹിത് കുമാറിന്റെ യഥാർത്ഥ റാണിയായി ജീവിക്കാൻ തന്നെ അവൾ മനസ്സിലുറപ്പിച്ചു.
“ഇത്ത… കാർ റെഡിയായി, ഇറങ്ങാം!” താഴെ നിന്ന് സഫയുടെ വിളി വന്നു.
ജസ്ന മുറിയിലെ വിളക്കണച്ചു. ഹാൻഡ്ബാഗ് തോളിലിട്ട്, ഒരിക്കൽക്കൂടി ആ പഴയ വീടിന്റെ പടികൾ ചവിട്ടി അവൾ പുറത്തെ രാത്രിയിലേക്കും തന്റെ പുതിയ ജീവിതത്തിലേക്കും ഇറങ്ങിനടന്നു!
തുടരും…..
