പാപശൽഭം – 10 Likeഅടിപൊളി  

ആ സായിപ്പ് തന്റെ ഫോട്ടോ കണ്ടു, അയാൾ തന്നെ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ—ആ ഒറ്റ ചിന്ത മാത്രം മതിയായിരുന്നു തന്നിൽ ഇത്രയും വലിയൊരു വിസ്ഫോടനം ഉണ്ടാക്കാൻ എന്നത് അവൾക്ക് അറിയില്ലായിരുന്നു.

പിന്നെ അവൾ പതുക്കെ കൈ മാറ്റി, നൈറ്റി ശരിയാക്കി താഴെയിട്ടു. തലയിണയിലേക്ക് മുഖം തിരിച്ചുപിടിച്ച് കണ്ണുകൾ അടച്ചു. ശരീരം ഇപ്പോഴും ആ തീവ്രതയുടെ അനുരണനങ്ങളിൽ വിറച്ചുകൊണ്ടിരുന്നു.

ഒന്നൂടെ കുറച്ചു നേരം ഉറങ്ങി രാവിലെ കണ്ണ് തുറന്നപ്പോൾ ജസ്നയുടെ മനസ്സിൽ വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. കുറച്ചു മുന്നേ അതിരാവിലെ താൻ അനുഭവിച്ച ആ സുഖമോർത്ത് അവൾക്ക് ചെറിയൊരു കുറ്റബോധം തോന്നി.

ഷാഹിദിനോടുള്ള ദേഷ്യം അപ്പോഴും മാറിയിരുന്നില്ല; അതൊരു അബദ്ധമാണെന്ന് അറിയാമെങ്കിലും, തന്റെ ഫോട്ടോ അങ്ങനെ ഫോണിൽ സൂക്ഷിച്ചതിന് അവൾക്ക് അവനോട് പൊറുക്കാൻ പറ്റിയിരുന്നില്ല.

എന്നാൽ അതിനേക്കാളുപരി, അവൻ്റെ ആ അബദ്ധത്തിൽ നിന്ന്, താൻ ഇത്രത്തോളം രഹസ്യമായൊരു സുഖം കണ്ടെത്തിയല്ലോ എന്നോർത്ത് അവൾക്ക് തന്നോട് തന്നെ വല്ലാത്തൊരു നാണം തോന്നി.

അങ്ങനെ രണ്ടു ദിവസങ്ങൾ കടന്നുപോയി. ഷാഹിദ് ദിവസവും മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നെങ്കിലും അവൾ മറുപടി കൊടുത്തില്ല. എന്നാൽ അവളോട് സംസാരിക്കാൻ കഴിയാത്തതിനേക്കാൾ ഈ ഒരു

സംഭവം കൊണ്ട് ഇനി അവൾ ഈ കല്യാണം തന്നെ വേണ്ട എന്ന് വെക്കുമോ എന്നുള്ള ഭയം ആയിരുന്നു ഷാഹിദിൽ ഉണ്ടായിരുന്നത്…

പ്രത്യേകിച്ച് രണ്ടു ദിവസത്തോളം അവൾ ഒന്നിനും റെസ്പോണ്ട് ചെയ്തിരുന്നത് അവനെ കൂടുതൽ അങ്കലാപ്പിൽ ആക്കി… മറ്റൊരാളോട് പറയാനോ അന്വേഷിക്കാനും കഴിയാത്തതുകൊണ്ട് തന്നെ, അവൻ ക്ഷമയോടെ കാത്തിരുന്നു.

മൂന്നാമത്തെ ദിവസം രാത്രി, ജസ്നയുടെ ഭാഗത്തുനിന്ന് ആദ്യത്തെ പ്രതികരണം വന്നു. വെറുമൊരു ടെക്സ്റ്റ് മെസ്സേജ്.

“നീ ഉറങ്ങിയോ?”

ഷാഹിദ് ഉടൻ തന്നെ റിപ്ലൈ അയച്ചു.”ഇല്ല പൊന്നൂ. ഞാൻ എത്ര മെസ്സേജ് അയച്ചു

ഒരു റിപ്ലൈ പോലും തന്നില്ലല്ലോ. എൻറെ അടുത്ത് ഒരു അബദ്ധം പറ്റിയതാണെന്ന് ഞാൻ പറഞ്ഞില്ലേ. എന്നിട്ടും എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. എനിക്ക് ഒന്ന് ഫോൺ വിളിക്കാമോ?”

കുറച്ചു സമയത്തിന് ശേഷം അവളുടെ അനുവാദം കിട്ടിയതും. ഷാഹിദ് വീഡിയോ കാൾ ചെയ്തു എങ്കിലും പൊന്നു വീഡിയോ എടുക്കാതെ വോയിസ് കോൾ ആയി accept ചെയ്തു. മറുതലയ്ക്കൽ കനത്ത ഒരു നിശ്ശബ്ദതയായിരുന്നു.

“പൊന്നൂ…” അവൻ വളരെ മൃദുവായി വിളിച്ചു. “എന്നോടുള്ള ദേഷ്യം മാറിയില്ലേ? എനിക്കറിയാം എനിക്ക് പറ്റിയത് വലിയൊരു അബദ്ധമാണെന്ന്. പറ്റിപ്പോയതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല..

പൊന്നു എന്നോട് എപ്പോളും പിണങ്ങുന്നതു കാരണം എനിക്ക് നിൻ്റെ ഒരു അടുപ്പം എപ്പോളും എൻ്റെ കൂടെ തന്നെ ഫീൽ ചെയ്യാൻ വേണ്ടി ഞാൻ ചെയ്തതാണ്..

പറ്റി പോയി.. ഇനി ഉണ്ടാവില്ല.. . സത്യം… ഞാൻ വാൾപേപ്പർ ഒക്കെ അപ്പൊ തന്നെ മാറ്റിയിട്ടുണ്ട്..” അവൻ ശങ്ക ലേശവും ഇല്ലാതെ കള്ളം പറഞ്ഞു അവളെ ആശ്വസിപ്പിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു.

“മാറ്റിയാലും ഇല്ലെങ്കിലും ഇനിയിപ്പോ എന്താ…”

അവളുടെ ശബ്ദം ഇപ്പോഴും തണുത്തതായിരുന്നു. “കണ്ടവരൊക്കെ കണ്ടില്ലേ.”

“കണ്ടവരൊക്കെ കണ്ടിട്ടില്ല പൊന്നൂ. ആ മാർക്ക് മാത്രം. അവൻ കണ്ടത് കൂടിയാൽ ഒരു പത്ത് സെക്കൻഡ് മാത്രമേയുള്ളൂ.” ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“പത്ത് സെക്കൻഡ് മതിയല്ലോ മനുഷ്യന്റെ മാനം പോകാൻ!” അവൾ ചെറുതായി ചൂടായി. “എന്നിട്ട് അയാള് വേറെ എന്താ ചോദിച്ചത്. എന്നോട് മുഴുവൻ പറഞ്ഞിട്ടുണ്ടാവില്ലല്ലോ?”

ജസ്നയുടെ ആ ചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരു ആകാംക്ഷ ആണോ, അതോ അവനോട് കൂടുതൽ ദേഷ്യപ്പെടാൻ വേണ്ടി ചൂഴ്ന്നു എടുക്കുന്നത് ആണോ എന്ന് അവന് ഉറപ്പിക്കാൻ പറ്റുന്നില്ലായിരുന്നു.

അത് കൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അവൻ്റെ കൈ പൊള്ളും എന്നുള്ളതും അവന് അറിയാമായിരുന്നു..

പൊന്നുവിൻറെ ചോദ്യം കേട്ടതും ഷാഹിദ് ഒന്ന് പരുങ്ങി. തൊണ്ടയിലെ വെള്ളം പതുക്കെ ഇറക്കിക്കൊണ്ട് അവൻ വാക്കുകൾക്കായി തപ്പി. സത്യത്തിൽ ബ്രേക്ക് റൂമിൽ വെച്ച് താൻ തന്നെ ഫോൺ മാർക്കിന്റെ കയ്യിലേക്ക് കൊടുത്തതാണെന്നോ, അവൻ ഗാലറിയിലെ ഫോട്ടോകൾ ഓരോന്നായി സ്വൈപ്പ് ചെയ്ത് കണ്ടെന്നോ ഈ നിമിഷം പറഞ്ഞാൽ അതോടെ തീരും എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *