“അപ്പൊ നിന്റെ കൂട്ടുകാരൻ എന്റെ ശരീരം മുഴുവൻ അളന്നു മുറിച്ച് എല്ലാം കണ്ടു, വർണ്ണിക്കുന്നത് കേട്ട് നീ അവിടെ പല്ലിളിച്ചു നിൽക്കുകയായിരുന്നോ ഡാ?”
അവൾ വീണ്ടും ദേഷ്യത്തോടെ ചാട്ടുളി പോലെ ചോദിച്ചു.
അവള് ഇത്രയും കടുപ്പമുള്ള വാക്കുകൾ അവരുടെ വഴക്കിന് ഇടയിൽ പോലും ഷാഹിദിൻ്റെ അടുത്തു ഉപയോഗിക്കുന്നത് ഇത് ആദ്യമായിരുന്നു.
“അല്ലെന്റെ പൊന്നൂ! അങ്ങനെ അല്ല.
ഞാൻ അപ്പൊത്തന്നെ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിലിട്ടു. അവൻ എന്റെ സീനിയർ കൊളീഗ് അല്ലേ, പെട്ടെന്ന് എനിക്ക് അവന്റെ മുഖത്ത് നോക്കി ചൂടാവാൻ പറ്റുമോ?” ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
എന്താ നീ പറഞ്ഞേ? ഫോൺ പിടിച്ചു വാങ്ങി എന്നോ? അങ്ങനെ അല്ലല്ലോ നീ നേരത്തെ പറഞ്ഞേ. നിൻ്റെ കൈ തട്ടിയപ്പോൾ അവൻ കണ്ടു എന്നൊക്കെ അല്ലെ.
എടാ, നീ എന്നോട് കള്ളം പറയുകയായിരുന്നു, അല്ലേ?
ഷാഹിദിന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചു. താൻ പറഞ്ഞ കള്ളം കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു! അവന്റെ തൊണ്ട വരളാൻ തുടങ്ങി. ഇവിടെ പതറിയാൽ എല്ലാം തീരും എന്ന് അവനറിയാമായിരുന്നു. അവൻ വേഗം തന്റെ ബുദ്ധി ഉപയോഗിച്ചു.
“അല്ല പൊന്നൂ… നീ ഒന്ന് മുഴുവൻ കേൾക്ക്!”
അവൻ വിക്കിവിക്കി, എന്നാൽ അങ്ങേയറ്റം പരിഭ്രമം അഭിനയിച്ചുകൊണ്ട് പറഞ്ഞു. “ഞാൻ കള്ളം പറഞ്ഞതല്ല.
ഞാൻ ഡെസ്കിൽ വെച്ച ഫോണിൽ ആ വാൾപേപ്പർ കണ്ടപ്പോൾ അവൻ ‘ഇതാണോ നിന്റെ ഭാര്യ’ എന്ന് ചോദിച്ചില്ലേ? അപ്പൊ അവൻ അത് കൂടുതൽ വ്യക്തമായി കാണാൻ വേണ്ടി കുനിഞ്ഞ് എന്റെ ഫോണിന്റെ അറ്റത്ത് പിടിച്ചിരുന്നു.
ഞാൻ പെട്ടെന്ന് ഫോൺ അവൻ്റെ കയ്യിൽ നിന്ന് വലിച്ചെടുക്കാൻ നോക്കിയപ്പോഴാണ് വെപ്രാളത്തിൽ എന്റെ വിരൽ തട്ടി അൺലോക്ക് ആയി ഗാലറിയിലെ ബാക്കി ഫോട്ടോസിലേക്ക് സ്വൈപ്പ് ആയിപ്പോയത്.
ആ ഫോട്ടോസ് കണ്ടപ്പോൾ അവൻ വീണ്ടും അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും അവന്റെ കയ്യിൽ നിന്ന് അത് ബലമായി പിടിച്ചുവാങ്ങുകയായിരുന്നു! അതാണ് ഞാൻ അങ്ങനെ പറഞ്ഞത്.”
ജസ്ന കുറച്ചുനേരം ഒന്നും മിണ്ടിയില്ല. ഷാഹിദ് പറഞ്ഞത് അവളുടെ മനസ്സിൽ ഒരു ചിത്രമായി തെളിഞ്ഞു. ആ സായിപ്പ് തന്റെ ഫോട്ടോ കാണാൻ വേണ്ടി ഫോണിൽ പിടുത്തമിട്ടു!
അപ്പൊൾ അയാൾ ഫോൺ കയ്യിൽ എടുത്തു തന്നെ ആണ് തൻ്റെ ഫോട്ടോകൾ കണ്ടിട്ടുള്ളത്. ഷാഹിദ് അയാള് കണ്ടു എന്ന് പറഞ്ഞ ഫോട്ടോസ് വെച്ച് ഓർക്കുമ്പോ സായിപ്പ് ഏതാണ്ട് അവളുടെ ഉടലിൻ്റെ എല്ലാ ഭാഗങ്ങളും നന്നായി കണ്ടിട്ടുണ്ടാവും എന്ന് അവൾക്ക് മനസ്സിലായി..
മുമ്പൊക്കെ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടായാൽ അവൾക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കാൻ വേറെ ഒന്നും വേണ്ടി വരില്ലായിരുന്നു. പക്ഷെ ഇപ്പൊൾ അത് കേൾക്കുമ്പോൾ ആ ചിന്ത അവളുടെ ഉള്ളിലെ ദേഷ്യത്തെ അലിയിച്ചു കളയുകയാണ് ചെയ്തത്, പകരം അതിതീവ്രമായൊരു ലഹരി അടിവയറ്റിൽ നിറയ്ക്കുകയും ചെയ്തു.
ഷാഹിദ് പറയുന്നത് കേട്ടപ്പോൾ അവളുടെ
അടിവയറ്റിൽ പൂമ്പാറ്റകൾ പറക്കുന്നത് പോലെ ഒരു ഫീൽ ആണ് അവൾക്ക് ഉണ്ടായത്.
തന്റെ ശരീരം എത്രത്തോളം ആണുങ്ങളെ ഇളക്കും എന്നുള്ളത് അവളുടെ ഭർത്താവാവാൻ പോവുന്ന ഷാഹിദിൽ നിന്ന് തന്നെ അവൾ തിരിച്ചറിയുകയായിരുന്നു.
“സത്യമാണോ ഷാഹി നീ ഈ പറയുന്നത്?” അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിൽ നേരത്തെയുണ്ടായിരുന്ന ദേഷ്യത്തിന്റെ മൂർച്ചയുണ്ടായിരുന്നില്ല, പകരം അവൻ്റെ മറുപടി അവൾക്ക് വിശ്വാസയോഗ്യാമായ ഒരു തരം കൗതുകവുമായിരുന്നു.
“സത്യം പൊന്നൂ! എൻ്റെ പൊന്നാനെ സത്യം. ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്? എനിക്കറിയാം എനിക്ക് വലിയ അബദ്ധമാണ് പറ്റിയതെന്ന്. പക്ഷേ പൊന്നൂ, നീ നമ്മുടെ നാട്ടിലെ ചിന്താഗതി വെച്ച് ഇതിനെ കാണരുത്,” ഷാഹിദ് അവളെ സമാധാനിപ്പിക്കാൻ തന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എടുത്തു.
“ഇവിടെ കാനഡയിൽ ഇതൊക്കെ വളരെ സാധാരണ കാര്യമാണ് പൊന്നൂ. ഇവിടെയുള്ള പെണ്ണുങ്ങൾ ബീച്ചിലും സമ്മറിലും ഇതിനേക്കാൾ ചെറിയ ഡ്രസ്സുകൾ ഇട്ടാണ് പുറത്തു നടക്കുന്നത്.
