അതൊരു അബദ്ധമായി അവതരിപ്പിച്ച് അവളുടെ പ്രതികരണം അളക്കുക, അവളുടെ
റെസ്പോൺസ് അളന്നു എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് മാത്രം മുന്നോട്ടു കൊണ്ട് പോവുക.
പറ്റുമെങ്കിൽ പതുക്കെ പതുക്കെ അവളുടെ ഉള്ളിലെ ആകാംക്ഷയെ വളർത്തുക. ഇതായിരുന്നു ഷാഹിദിന്റെ തന്ത്രം.
അടുത്ത കുറച്ചു ദിവസങ്ങളിൽ അവൻ അവളോട് വളരെ മൃദുവായി, സ്നേഹത്തോടെ മാത്രം സംസാരിച്ചു. അവൾ അടി ഇടുമ്പോളും തിരിച്ചു ഒന്നും പറയാതെ അവൻ അത് വകവെച്ചു കൊടുത്തു.
ഇൻ്റിമേറ്റ് ആയി ഒന്നിനും സമ്മതിക്കുന്നില്ലെങ്കിലും, ബാക്കി കാര്യങ്ങളെല്ലാം അവർ നോർമലായി സംസാരിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ, ഒരു രാത്രി കോളിൽ അവൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. തന്നെ കാണാത്തതിന്റെയും സ്പർശിക്കാൻ കഴിയാത്തതിന്റെയും നിരാശ അവളുടെ കണ്ണുകളിലുണ്ടായിരുന്നു.
“പൊന്നൂ…” ഷാഹിദ് വളരെ ഗൗരവത്തിൽ, എന്നാൽ അങ്ങേയറ്റം ആർദ്രതയോടെ വിളിച്ചു. “നീ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവുകയാണ്.
ഇന്ന് ഓഫീസിൽ വെച്ച് ഞാൻ വലിയൊരു അബദ്ധം കാണിച്ചു.”
ജസ്നയുടെ മുഖത്ത് ആകാംക്ഷയും നേരിയ ഭയവും നിഴലിച്ചു. “എന്താ ഡാ? എന്തുപറ്റി? കമ്പനിയിൽ വല്ല പ്രശ്നവും?”
“അതല്ല പൊന്നൂ… നീ ഇപ്പൊ കുറെ ആയി എന്നോട് വല്ലാതെ അകലം കാണിക്കുകയല്ലേ. നിന്റെ ആ പഴയ ചിരിയും കുറുമ്പും ഒന്നും എനിക്കിപ്പോൾ കാണാൻ കിട്ടുന്നില്ല.
നിന്നെ വല്ലാതെ മിസ്സ് ചെയ്തപ്പോൾ… ആ ഒരു സങ്കടത്തിൽ ആയിരുന്നു ഞാൻ. അങ്ങനെ ആയപ്പോ നീ എപ്പോളും എൻ്റെ കൂടെ സന്തോഷത്തോടെ ഉണ്ട് എന്ന ഒരു തോന്നൽ ഉണ്ടാവാൻ നിൻ്റെ ഒരു നല്ല ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആണ് ഞാൻ വാൾപേപ്പർ ആകി വെച്ചിരിക്കുന്നത്.”
” ഹം, അതിനിപ്പോ എന്താ ഡാ?” പൊന്നു ചോദിച്ചു.
“അതല്ല പൊന്നൂ…
എനിക്ക് നിന്നോട് പറയാൻ തന്നെ പേടിയാവുന്നുണ്ട്. നീ വല്ലാണ്ട് ചൂടാവും.” ഷാഹിദ് ശബ്ദം ഒരല്പം താഴ്ത്തി.
“ഇന്ന് മീറ്റിംഗ് കഴിഞ്ഞ് ഞാൻ എന്റെ ഡെസ്കിൽ വന്നിരുന്നപ്പോൾ ഫോൺ വെറുതെ ടേബിളിൽ വെച്ചതാ. പെട്ടെന്ന് നിന്റെ ഒരു വാട്ട്സ്ആപ്പ് മെസ്സേജ് വന്നപ്പോൾ സ്ക്രീൻ ലൈറ്റ് ഓൺ ആയി.
ആ സമയത്ത് എന്റെ ടീമിലെ മാർക്ക് എന്ന് പറയുന്ന കനേഡിയൻ സായിപ്പ് കോഫിയുമായി എന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു… അവന്റെ കണ്ണ് നേരെ പോയത് എന്റെ ഫോൺ സ്ക്രീനിലേക്കാണ്.”
ഷാഹിദ് ഇത് പറഞ്ഞപ്പോൾ തന്നെ ജസ്നക്ക് കാര്യം മനസ്സിലൂടെ ഓടി. അവൾ നെഞ്ചിൽ കൈവെച്ചു ചോദിച്ചു “യാ റബ്ബേ…? എന്റെ ഏത് ഫോട്ടോയാ നീ വാൾപേപ്പർ ആകി വെച്ചേ.?”
ഷാഹിദ് ഒരു നിമിഷം മൗനം പാലിച്ചു. പിന്നെ വളരെ പതുക്കെ പറഞ്ഞു, “നീ അന്ന് ഇട്ട ആ ചുവന്ന സ്ലീവ്ലെസ്സ് ഡ്രസ്സില്ലേ…
ആ ഡീപ്പ് നെക്ക് ഡ്രസ്സ്… അതായിരുന്നു പൊന്നൂ വാൾപേപ്പർ.”
“എന്ത്?!” ജസ്നയുടെ ശബ്ദം ഉയർന്നു. അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
“ഷാഹി, ! നീയെന്താ ഈ കാണിച്ചേ?! എന്റെ ഫോട്ടോയോ? അതും ആ ഡ്രസ്സിലിരിക്കുന്നതോ? എന്റെ പടച്ചോനെ… അയാൾ കണ്ടോ? മുഴുവനായും കണ്ടോ?
ഒന്നു ശ്രദ്ധിക്കണ്ടേ ഷാഹി.. അയ്യീ… ആലോചിച്ചിട്ട് എനിക്ക് തലപെരുകുന്നു…”
“സോറി പൊന്നൂ… ഞാൻ സത്യമായിട്ടും അവൻ വരുന്നത് കണ്ടില്ല. സ്ക്രീൻ ഓഫ് ആകുന്നതിന് മുമ്പ് അവൻ അത് കണ്ടു. നീ എപ്പോളും എൻ്റെ കൂടെ ഉണ്ടാവുന്ന ഫീൽ ഉണ്ടാവാൻ വേണ്ടി ചെയ്തതാ…
നീ എന്നോട് സാധാ പോലെ പിണങ്ങാതെ ഇരുന്നിരുന്നേൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു..
” ഷാഹിദ് അങ്ങേയറ്റം കുറ്റബോധം അഭിനയിച്ചുകൊണ്ട്, കുറച്ചു കുറ്റം അവളുടെ മേലും ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു.
“എന്നിട്ട്… എന്നിട്ട് അയാൾ എന്ത് പറഞ്ഞു? എന്റെ റബ്ബേ, എനിക്കിത് കേട്ടിട്ട് തല കറങ്ങുന്നു!” ജസ്ന കരയാൻ തുടങ്ങിയിരുന്നു.
നാട്ടിൽ അന്യപുരുഷന്മാർ സ്വന്തം മുടിനാരിഴ പോലും കാണരുതെന്ന് നിർബന്ധമുള്ള അവൾക്ക്, ഒരു വിദേശി തന്റെ ശരീരത്തിന്റെ ഏതാണ്ട് പൂർണ രൂപത്തിൽ പച്ചയ്ക്ക് കണ്ടു എന്നത് വലിയൊരു ആഘാതമായിരുന്നു.
