ഹരി പതിയെ ആൻസിയെ നോക്കി,, ആൻസി ആണേൽ തന്റെ മുന്നിൽ ഇരിക്കുന്നവളെയും….
ധൈര്യം സംഭരിച്ചു കൊണ്ട് ഹരി പതിയെ എഴുന്നേൽക്കാൻ നോക്കി പറഞ്ഞു : എന്നാ ഞാൻ…
ഹരിയുടെ തോളിൽ അവളുടെ പിടി വീണു. നല്ല ഉറപ്പുള്ള പിടുത്തം……..
ഹരിയെ കസേരയിലേക്ക് തന്നെ പിടിച്ച് ഇരുത്തി അവൾ പറഞ്ഞു : ഇരിക്കേടോ ….. എന്താ ഇത്ര ധൃതി.. തന്റെ പേര് എന്താ?….
ഹരി വിറക്കുന്നു ശബ്ദത്തോടെ പറഞ്ഞു : ഹ….. ഹരീ…. ഹരി കൃഷ്ണൻ…
സിമി പറഞ്ഞു : ഞാൻ സിമി, ഡോക്ടർ സിമി, xxxxxx ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം ഡോക്ടർ ആണ്…
( സിമിക്ക് ഒരു രൂപ സദൃശ്യം കൊടുക്കണം എങ്കിൽ, ആക്ടര്സ് ദേവകി രാജേന്ദ്രന്റെ മുഖവും രൂപവും ആയി താരതമ്യം ചെയ്യാം )
ഹരിക്ക് അറിയാവുന്ന, അവൻ പോകുന്ന ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നേ , ഹരി ഒന്ന് ആലോചിച്ച ശേഷം വിരൽ ചൂണ്ടി പറഞ്ഞു : ചീറ്റ…………..
” ചീറ്റ അല്ലെങ്കിൽ ചീറ്റ പുലിയുടെ ഷോർട്…… പാറി പറന്നു കൊണ്ട് രോഗികളെ നോക്കുന്ന….. പേര് കേട്ട എമർജൻസി റൂമിലെ കലിപ്പത്തി ഡോക്ടർ “…..
പറഞ്ഞ ശേഷം മാത്രമേ ഹരിക്ക് ബോധം വന്നുള്ളൂ, താൻ വിളിച്ചത്, തനിക്ക് അറിയാവുന്ന, മെഡിക്കൽ റെപ്പുകൾ പറഞ്ഞ അറിവ് വച്ച്, സിമിയുടെ ഇരട്ട പേരാണ് എന്നുള്ളത്..
ഹരി വേഗം തന്റെ കൈ കൊണ്ട് വാ പൊത്തി……
കണ്ണിമ വെട്ടാതെ ഹരിയെ തുറിപ്പിച്ചു നോക്കി ഇരിക്കുന്ന സിമിയിൽ നിന്ന് അടി കിട്ടുമോ എന്ന് വരെ തോന്നി ഹരിക്ക്…
” സോറി….. ഞാൻ അറിയാതെ… കൂടെ ഉള്ളവർ….. സോറി “…. ഹരി വിക്കി വിക്കി പറഞ്ഞു
സിമി കണ്ണുരുട്ടി ആൻസിയെ നോക്കി… ആൻസി തിരിച്ചും…..
പിന്നെ കണ്ടത് ആൻസിയും സിമിയും പൊട്ടിച്ചിരിക്കുന്നതാണ്….
ഒന്നുമറിയാതെ ഒരു പൊട്ടനെ പോലെ ഹരിയും ഇളിച്ചു….
ചിരിയുടെ അവസാനം സിമി പറഞ്ഞു : ഞാൻ തന്നാണ് അത്…. ദോ ഇവളുടെ ക്ലോസ് ഫ്രണ്ട്.
സിമി ഒന്ന് നിർത്തിയ ശേഷം തുടർന്നു : ആ പിന്നെ…. അടുത്ത വട്ടം സൂക്ഷിക്കണം…. ലിപ്സ്റ്റിക്ക് ഒക്കെ തുടച്ച് വൃത്തിയാക്കിയ ശേഷമേ പുറത്ത് ഇറങ്ങാവൂ…. മനസ്സിലായോ..
ഹരി ഇരുന്ന് ഉരുകി……. ഹരി പതിയെ പുഞ്ചിരിച്ചുകൊണ്ട് ഇടം കണ്ണിട്ട് മുഖം കുനിച്ചു നിൽക്കുന്ന ആൻസിയെ നോക്കി…….
ആൻസി ശബ്ദം ഉയർത്തി ആണ് പറഞ്ഞത് : സിമി മതി….. ഹരി പൊയ്ക്കോട്ടേ….
സിമി ആൻസിയെ നോക്കി : ഓകെ……. എന്നാ വേഗം വാടീ … നാളേക്ക് എല്ലാം സെറ്റ് ആക്കാൻ ഉള്ളതാണ്….
ഹരി പതിയെ എഴുന്നേറ്റു…. ഒപ്പം സിമിയും….
ഹരി ഒന്നും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ ക്യാബിനിൽ നിന്നും പുറത്തിറങ്ങി…. നടക്കുകയായിരുന്നില്ല….. ഓടുകയായിരുന്നു അവൻ….. മനസ്സിൽ സ്വയം തെറി വിളിച്ചു കൊണ്ട് അവൻ സ്വയം പറഞ്ഞു ” ഇനി ഉണ്ടാവില്ല…. ഇനി ഉണ്ടാവില്ല “……
അതേ സമയം ആൻസിയുടെ കേബിനിൽ….
ഹരി ക്യാബിൻ വിറ്റ് ഇറങ്ങിയതും, കണ്ണും തുറിച്ചു കൊണ്ട് സിമി ചീറി : എടീ………………അനൂ………… ഇവൻ തന്നേ അല്ലെ അവൻ?… അതോ?…
ആൻസി നാണം നിറഞ്ഞ ചിരിയുമായി പറഞ്ഞു : മ്മ്മ്മ്…. അതേ……അന്ന് കഴിഞ്ഞ ശേഷം ഇന്നാടീ കാണുന്നെ…… കണ്ട്രോൾ കിട്ടിയില്ല………..
സിമി : ആർക്ക്…. നിനക്കോ,, അവനോ?…
ആൻസി ഒന്ന് ചിന്തിച്ച ശേഷം : മ്മ്മ്മ്….. രണ്ടു പേർക്കും…..
സിമി : മ്മ്മ്മ്….. വാ..വാ…. ബാക്കി പോകുന്ന വഴി……………..
കാറിൽ ഇരുന്ന് അവർ ഹരിയെ പറ്റി കൂടുതൽ സംസാരിച്ചു………….. വേറെ വഴി ഉണ്ടായിരുന്നില്ല ആൻസിക്ക്….
വൈകുന്നേരം ആൻസിയുടെ കാളുകൾ തുരു തുരാ വന്നപ്പോൾ, ഫോൺ എടുത്തില്ല എന്ന് മാത്രം അല്ല, ഫോൺ സ്വിച്ച് ഓഫ് ചെയ്തു അവൻ….. പേടി ആയിരുന്നു അവന്റെ മനസ്സ് നിറയെ……….
………………………………………………………..
അടുത്ത ദിവസം ഉച്ചക്ക് ഓഫീസിൽ ജെറിന്റെ മുന്നിൽ ഇരുന്ന് കത്തി അടിക്കുമ്പോൾ ആണ് പരിജയം ഇല്ലാത്ത നമ്പറിൽ നിന്നും ഹരിക്ക് ഫോൺ വരുന്നത്…….
