ഹരി അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നേ, ഹോസ്പിറ്റലിൽ ഉണ്ടായ കാര്യവും, മരുന്ന് എഴുതണം എങ്കിൽ, ആൻസി മുന്നോട്ട് വച്ച ഡിമാൻഡും പറഞ്ഞു.
അന്ന അടക്കം കണ്ണ് തുറിച്ചു കൊണ്ട്, അത്ഭുതത്തോടെ ആൻസിയെ നോക്കി….
സിമി ഉറക്കെ ചീറി : എടീ…………… അനൂ…….. അത് ശരി……….. ഇങ്ങനൊരു സീൻ ഉണ്ടാർന്നല്ലേ…..
അപ്പോഴാണ്, ഹരി ആൻസിയുടെ ചമ്മിയ മുഖം ശ്രദ്ധിക്കുന്നത്… പറഞ്ഞത് അബദ്ധം ആയി എന്ന് ചിന്തിച്ച് ഹരി നാവ് കടിച്ചു………..
അപ്പോഴേക്കും അന്നയുടെ അടുത്ത ചോദ്യം വന്നു ഹരിയോട് : അതുകൊണ്ട് മാത്രം ആണോ?…..
ഹരി മുഖം കുനിച്ചു കൊണ്ട് അൽപം നേരം ചിന്തിച് മുഖം ഉയർത്തി അന്നയെ നോക്കി പറഞ്ഞു : എല്ലാത്തിന്റെയും തുടക്കം അത് തന്നേ ആയിരുന്നു മാം…. പക്ഷെ…..
ഹരിയൊന്ന് നിർത്തി ആൻസിയെ ഇമ വെട്ടാതെ ആൻസിയുടെ കണ്ണുകളിലേക്ക് തന്നേ നോക്കിക്കൊണ്ട് പറഞ്ഞു : ആ കണ്ണുകൾ……… എന്തോ……..
ആൻസിയുടെ ഭംഗി, ലുക്ക് അങ്ങിനെ എന്തെങ്കിലുമൊക്കെ പറയും എന്ന് വിചാരിച്ചിരുന്നവരെ നിരാശരാക്കി ഹരി ഉടനെ അന്നയെ നോക്കി പറഞ്ഞു : മാം…. കണ്ണുകൾ കഥ പറയുമ്പോൾ എന്ന നോവൽ വായിച്ചിട്ടില്ലേ……………
നല്ല വിടർന്ന ഒരു പുഞ്ചിരി ആയിരുന്നു അന്നയുടെ മറുപടി…..
അന്ന ഹരിയുടെ തോളിൽ പതിയെ തട്ടി പറഞ്ഞു : യാ….. ഗോട്ട് ഇറ്റ്………..
ഹരിയും അന്നയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ, ആൻസി ഒഴികെ ഉള്ളവർ ഒന്നും മനസ്സിലാവാതെ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖത്തേക്ക് സംശയത്തോടെ നോക്കി…
ആൻസിയുടെ കണ്ണുകൾ അവന്റെ ചിരിച്ച മുഖത്ത് മാത്രം ആയിരുന്നു.
ഹരി പെട്ടെന്നു എഴുന്നേറ്റ് പറഞ്ഞു : സമയം ഒരുപാട് ആയി…. കഴിക്കാം…..
എന്നാൽ നമുക്കും കഴിക്കാം… സിമി എല്ലാവരെയും നോക്കി പറഞ്ഞു…
ആൻസിയിൽ നിന്നും മാറി നിന്നാണ് ഹരി കഴിച്ചത്……. എന്തുകൊണ്ടോ, അതാണ് ഉചിതം എന്ന് തോന്നി അവന് ….
ഭക്ഷണം കഴിച്ച് ഹരി ഇറങ്ങാൻ റെഡി ആയി അന്നയോട് പറഞ്ഞു : ഇങ്ങട് വരാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടെൻഷൻ കാരണം, ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നിട്ടില്ല……
അന്ന : ഇപ്പോൾ ടെൻഷൻ മാറിയോ?..
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : മാറി……. എന്റെ അച്ഛന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിയെ കാണാൻ പറ്റി, ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാൻ പറ്റി….. ഐ ആം ഹാപ്പി…..
അന്ന എഴുന്നേറ്റ് നിന്ന് ഹരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഈ മാം വിളി ഒഴിവാക്കാം… അന്ന എന്ന് വിളിച്ചാൽ മതി…..
റെസ്‌പെക്ട് ഇല്ലാതെ പേര് വിളിച്ചാൽ തള്ളക്ക് വിളിക്കുന്ന അന്നമ്മ ഹരിയോട് അന്ന എന്ന് വിളിച്ചാൽ മതി എന്ന് പറയുന്നത് കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി…..
അന്ന തുടർന്നു :ഈ വഴി വരുമ്പോൾ അല്ല, സമയം കിട്ടിയാൽ ഹരി ഇങ്ങോട്ട് വരണം. എന്റെ ലോകത്തിന്റെ ( മുറി ) വാതിൽ ഹരിക്ക് വേണ്ടി എപ്പോഴും തുറന്ന് കിടപ്പുണ്ടാവും…
ഹരിയുടെ കൈ പിടിച്ച് നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ… സത്യം പറയാം… നീ ഇവിടെ വന്നതും, നിന്നെ കണ്ടതും, നിന്നോട് സംസാരിച്ചതും ആണ് ഇന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം….
ഹരി സന്തോഷത്തോടെ അന്നയെ പതിയെ കെട്ടി പിടിച്ചു പറഞ്ഞു : വരും… ഉറപ്പായും വരും……….
എല്ലാവരോടും ഉള്ള ബൈ… ഒരു ചിരിയിലൂടെ പറയാതെ പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു..
ഹരിക്ക് പിന്നാലെ, അവനെ യാത്ര ആക്കാൻ, ആൻസിയും നടന്നു……….
ഹരി കണ്മുന്നിൽ നിന്നും മാറിയതും, സിമി ചോദിച്ചു : അല്ല മമ്മീ….. അതെന്താ ഈ കണ്ണുകൾ കഥ പറയുമ്പോൾ എന്ന് അവൻ പറഞ്ഞ സംഭവം….
അന്ന : പണത്തിനും പ്രതാപത്തിനും മുകളിൽ ആയി, നോർമൽ ആയ ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് എന്താണ് എന്നറിയുമോ?….
