ഉടനടി ഹരി അന്നയെയും സിമിയെയും മാറി മാറി നോക്കി പറഞ്ഞു : അതേ മൂക്ക്, അതേ കണ്ണ്…. അതിൽ സംശയം ഒന്നും വേണ്ട……
അന്ന പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു : ഹരി ചോദിക്കാൻ എന്താ കാരണം?..
ഹരി ഒന്ന് ചിന്തിച്ച ശേഷം : മാമിന്റെ ആ നോവൽ ആണ് കാരണം…. ആരെയോ മിസ്സ് ചെയ്യുന്ന പോലെ… റിയലി മിസ്സിംഗ് സം വൺ……. എന്റെ അച്ഛൻ ആണ് എന്നോട് പറഞ്ഞത് ഇത്. വായിച്ചപ്പോൾ എനിക്കും തോന്നി…
കണ്ണുകൾ എല്ലാം അന്നയുടെ നേരെ തിരിഞ്ഞു…..
അന്ന വാക്കുകൾക്കായി പരതുന്നത് പോലെ ഒരു തോന്നൽ……….
ഹരി അത് ശ്രദ്ധിച്ചില്ല. അവൻ തുടർന്നു : അച്ഛന് പണ്ട് ഒരു ലവർ ഉണ്ടായിരുന്നു. വൺ സൈഡ് പ്രണയം…
ഹരി ചിരിച്ചു കൊണ്ട് : അമ്മക്കും അറിയാട്ടോ.. ഇന്നും ദേഷ്യം വന്നാൽ, അമ്മ നേരെ ആ പേര് എടുത്തിടും, അതോടെ അച്ഛന്റെ വാ അടയും….. സുധ എന്നായിരുന്നു പേര്……
എല്ലാവരും ഒരു പുഞ്ചിരിയോടെ അത് കേട്ടിരുന്നു…
അന്ന പിന്നിലേക്ക് ചാരി, കണ്ണട എടുത്ത് തുടച്ചു പറഞ്ഞു : ശരിയാണ്… ഐ മിസ്സ് ഹിം… ഇവളുടെ പപ്പയെ … അല്ല അച്ഛനെ….. എന്നെ ലോകം എന്താണ്… എങ്ങിനെ ഒക്കെ ലോകത്തെ കാണാം എന്നൊക്കെ അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്.
എല്ലാവരും ഷോക്ക് ഏറ്റ പോലെ ഇരുന്നു അത് കേട്ടിട്ട്…. അവരാരും കെട്ടിട്ടില്ലാത്ത കഥ ആദ്യമായി അന്നയിൽ നിന്നും കേട്ടപ്പോൾ.
അന്ന ഒന്ന് നിർത്തി തുടർന്നു : എനിക്കറിയാം, മോഹിക്കാൻ പാടില്ലാത്തതായിരുന്നു എന്ന്.. മാരീഡ് ആയിരുന്നു അദ്ദേഹം….. ഉള്ളിൽ ഇവൾ വളർന്നപ്പോൾ, അയാൾ പറഞ്ഞു, നമുക്കിത് കളയാം എന്ന്…….. ഞാൻ സമ്മതിച്ചില്ല………. ഞാൻ പ്രസവിച്ചു….. വളർത്തി… ഒറ്റക്ക്……. അദ്ദേഹത്തിന് കൊടുത്ത വാക്ക്,,, ഒരാൾ പോലും അറിയില്ല അദ്ദേഹത്തെ കുറിച്….. ഇവൾ പോലും….. അത് അദ്ദേഹത്തിന് കൊടുത്ത വാക്കാണ്…….അത് മരണം വരെ എനിക്ക് സൂക്ഷിച്ചേ പറ്റൂ……..
ഫൈവ് സ്റ്റാർ ഗാങ് കേൾക്കാത്ത കഥ…. ഒന്നിനേം കൂസാത്ത.. ഒന്നിനേം പേടിക്കാത്ത തങ്ങളുടെ മെന്ററുടെ കഥ…….
അന്നയുടെ കണ്ണുകൾ നിറയുന്നുണ്ടോ എന്ന് തോന്നി അവർക്ക്…
സിമി എഴുന്നേറ്റ് അന്നയുടെ അടുത്തെത്തി, കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു : മമ്മി ആയും പപ്പാ അയ്യും എന്റെ മമ്മ ഉണ്ടാർന്നില്ലേ… ഇനി അങ്ങോട്ടും അത് മതി എനിക്ക്…
അന്ന : എന്റെ കാല ശേഷം നിനക്ക് ആരാ ഉള്ളത്….
സിമി പറഞ്ഞു : മമ്മ എന്നെ വളർത്തിയ പോലെ, ഒരാളെ ഞാൻ വളർത്തും വേണ്ടി വന്നാൽ…….
” ഇവൾക്ക് ഞങ്ങൾ ഇല്ലേ, അന്നമ്മോ “…. ഫൈവ് സ്റ്റാർസ് ഒന്നിച്ചു അന്നയെ പൊതിഞ്ഞു….
ഹരി ഒരു പുഞ്ചിരിയോടെ അത് കണ്ടിരുന്നു….. തനിക്ക് ഇങ്ങനെ ഒരു കൂട്ടം ഫ്രണ്ട്‌സ് ഇല്ലല്ലോ എന്നൊരു അസൂയയും മനസ്സിൽ മുള പൊട്ടി….
ഉള്ളിൽ ചെന്ന മൂന്നെണ്ണത്തിന്റെ മൂഡിൽ ഇരിക്കുന്ന ഹരിയുടെ മുഖം പിടിച്ചു കൊണ്ട്, അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ച് വിട്ട് സിമി പറഞ്ഞു : താങ്ക്സ്…… ഞങ്ങളുടെ അനുവിനെ ഹാപ്പി ആക്കിയതിനു…
ഹരി നാണത്തോടെ മുഖം കുനിച്ചു പറഞ്ഞു : അപ്പോൾ എല്ലാർക്കും എല്ലാം അറിയാല്ലേ…
വീണ ആണ് അതിന് ഉത്തരം പറഞ്ഞത് : ആളെ അറിയില്ലായിരുന്നു.. ഇന്നറിഞ്ഞു…….
നിഷ : ഹരി പേടിക്കണ്ട…. ഞങ്ങൾ കാരണം തനിക്ക് ഒരു പ്രോബ്ളവും ഉണ്ടാവില്ല…… ഞങ്ങളുടെ വാക്കാണ്…
ഹരി പുഞ്ചിരിക്കാൻ ശ്രമിച്ചു……….
അന്ന : ഹരീ….. എന്തുകൊണ്ട് അനു?… എനിക്ക് തോന്നുന്നില്ല, ഹരി അങ്ങിനെ ഏതൊരു പെണ്ണിന്റെയും പിറകെ പോകുന്ന ടൈപ്പ് ആണെന്ന്…..
ഹരി ഉടനടി പറഞ്ഞു : വേറെ വഴി വേണ്ടേ……… എന്നെ ഇട്ട് വട്ടം കറക്കിയില്ലേ അനു ഡോക്ടർ……..
എല്ലാവരും സംശയത്തോടെ ആൻസിയെ നോക്കിയപ്പോൾ, ആൻസി കണ്ണ് തുറിച്ചു കൊണ്ട് ഹരിയെ നോക്കി പല്ല് കടിച്ചു കാണിച്ചു..
