ശനിയാഴ്ച ദിവസം……….
ജെറിനോട് ഉള്ള വിശ്വാസം തന്നേ ആണ്, ജെറിന്റെ കുത്തി കുത്തി ഉള്ള ചോദ്യങ്ങൾക്ക് മുൻപിൽ ഹരിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ഒരു കംബി കഥ കേൾക്കുന്ന ത്രില്ലിൽ വികാര പുളകിതൻ ആവുകയായിരുന്നു ജെറിൻ………… ഹരിയും ആൻസിയും… ഹിൽ ടോപ് ബംഗ്ലാവും……
അതേ ദിവസം…. ഏകദേശം അതേ സമയം…. മറ്റൊരിടത്ത്…….. ഒരു വലിയ വീട്ടിൽ ……..ഫൈവ് സ്റ്റാർ ഗാങ്ങിന്റെ സ്വന്തം വീട്.
അടുക്കളയിൽ ചിക്കൻ വറുത്തെടുക്കുന്ന അന്നമ്മയെ പിന്നിലൂടെ ചെന്ന് ഓരോരുത്തർ ആയി കെട്ടിപിടിച് കവിളിൽ മുത്തം നൽകി…
റിട്ടയേർട് പ്രൊഫസർ, സാമൂഹിക പ്രവർത്തക തുടങ്ങി കുറച്ചധികം പോർട്ട്ഫോലിയോസ് ഉണ്ട് അന്നമ്മ (അന്ന) യുടെ പേരിന് മുൻപ്. ഫൈവ് സ്റ്റാർ ഗാങ്ങിന്റെ, വഴികാട്ടിയും ഹൃദയവും ആയിരുന്നു അവർ. ഡോക്ടർ സിമിയുടെ മമ്മി.
ടെറസിൽ ഗ്ലാസുകൾ ഒന്നിച്ചു മുട്ടുന്ന ശബ്ദവും, അതേ സമയം ” ചിയേഴ്‌സും ” ഉയർന്നു.
ഓരോരോ കേസുകളും, രോഗികളും, കൂടെ നിൽക്കുന്നവരുടെ സ്വഭാവവും, അങ്ങിനെ ഓരോന്ന് പറഞ് അവർ സംസാരിക്കുകയായിരുന്നു.
” അല്ല മോളെ…..അബിൻ നാട്ടിൽ വരുന്നുണ്ടോ “…. വീണ ആണ് ചോദ്യം എടുത്തിട്ടത് ആൻസിയുടെ മുന്നിൽ .
ഒരു താല്പര്യം ഇല്ലാത്ത പോലെ ആൻസി പറഞ്ഞു : എനിക്ക് അറിയില്ല………….
അത് പറഞ് മുഖം ഉയർത്തി നോക്കിയ ആൻസി കണ്ടത് തന്നേ തന്നേ സൂക്ഷിച്ചു നോക്കുന്ന വീണയെ ആണ്….
ആൻസി : എന്താടീ?….
വീണ : അല്ല….. നിന്റെ മുഖം ഇങ്ങനെ സന്തോഷത്തോടെ…. അല്ലെങ്കിൽ ഇങ്ങനെ ഹാപ്പി ആയി കണ്ടിട്ട് കുറേ ആയി… അത് കൊണ്ട് ചോതിച്ചതാ….
ആൻസി ഒന്ന് ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ, ഗ്ലാസ് ചുണ്ടിലേക്ക് മുട്ടിച്ചു, ഒപ്പം ഇടം കണ്ണിട്ട് നിഷയെ ഒന്ന് നോക്കി……
നിഷ തിരിച്ചും ആൻസിയെ അതേ പോലെ തന്നേ നോക്കി……..
” മ്മ്മ്മ്മ്മ്മ്…..എന്താ മക്കളെ ഒരു രഹസ്യം …. എന്തോ ഉണ്ടല്ലോ “… സിമിയുടെ ശബ്ദം ആയിരുന്നു അത്..
ആൻസി ഒന്നും അറിയാത്ത പോലെ : എന്ത്?…….
സിമി വേഗം നിഷയുടെ മുഖത്തേക്ക് നോക്കി…
നിഷ വേഗം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ഉരുണ്ട് കളിച്ചു…….. പക്ഷെ മുഖത്ത് എഴുതി വച്ചിരുന്നു എന്തോ തനിക്ക് അറിയാം എന്നുള്ളത്…….
” വാട്ട്……….. എന്താടീ നിഷേ …..? “…… സിമി ഇത്തിരി ഉറക്കെ ആണ് ചോദിച്ചത്.
സിമിയെ നോക്കാതെ താഴെ നോക്കി നിഷ പറഞ്ഞു : എന്ത്…… എന്നോട് ആണോ….. ഇവളോട് ചോദിക്ക്…
സിമി….. ആശ …. വീണ എന്ന മൂവർ സംഘത്തിന് മുന്നിലേക്ക് ആൻസിയെ ഇട്ട് കൊടുത്ത്, നിഷ കൈ മലർത്തി
ആൻസി പല്ല് കടിച്ച് കൊണ്ട് നിഷയെ നോക്കുമ്പോൾ, മറ്റ് മൂന്ന് പേര് സസൂക്ഷ്മം ആൻസിയെ നോക്കുകയായിരുന്നു.
ആൻസി താഴെ തന്നേ നോക്കി, എന്നല്ലാതെ ഒന്നും പറയാൻ പറ്റിയില്ല അവൾക്ക് ……
” എന്താടീ…. എന്താ സംഭവം?”… ആശയുടെ ചോദ്യം വന്നു…
സിമി മാറി മാറി ആൻസിയെയും നിഷയെയും നോക്കി കുറച്ചു നേരം….
” ഫക്ക്……… ഫക്ക്……… ഫക്ക്……….. എടീ?………… സിമിയുടെ അലർച്ച ആയിരുന്നു അത്………
നാല് പെരും ഞെട്ടി കൊണ്ട് സിമിക്ക് നേരെ തിരിഞ്ഞു നോക്കി…..
സിമി ആൻസിയെ തന്നേ തുറിച്ചു നോക്കി ഒന്ന് നീട്ടി മൂളി…. താൻ ഉദ്ദേശിച്ചത് തന്നാണോ എന്നറിയാൻ…
അപ്പോഴേക്കും പൊരിച്ചെടുത്ത ചിക്കനുമായി അന്ന അങ്ങോട്ടേക്ക് കടന്നു വന്നു…
സാധാരണ താൻ വറുത്തെടുക്കുന്ന ചിക്കൻ ടേബിളിന് മുകളിൽ വക്കുന്നതിനു മുൻപ് അതിൽ കൈകൾ പൊതിയേണ്ടതായിരുന്നു. അതിന് പുറമെ, എല്ലാവരുടെയും മുഖത്ത് കണ്ടത് വെപ്രാളം ആയത് കൊണ്ട് ചിക്കൻ ടേബിളിൽ വച്ച് അന്നമ്മ ചോദിച്ചു : എന്താ സംഭവം…. സീക്രെട് വല്ലതും ആണോ?…
