റൂമിലേക്ക് തിരിച്ചെത്തിയ ആൻസി, കട്ടിലിൽ പുതച്ചു മൂടി കിടന്നുറങ്ങുന്ന , ഹരിയുടെ മുഖം നോക്കി, നിഷ്കളങ്കമായ ആ മുഖ ഭാവം നോക്കിയ ആൻസിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു……..
കട്ടിലിൽ കിടന്നു കൊണ്ട് ആൻസി വളരെ പതിയെ ഹരിയുടെ മുടിയിൽ തഴുകി സ്വയം പറഞ്ഞു ” നീയെന്ത് പൊട്ടനാടാ….. പ്രൊട്ക്ഷൻ പോലും വാങ്ങാതെ “………..
എന്തോ ഓർമയിൽ വന്നപോലെ, ഫോൺ കയ്യിലെടുത്തു ആൻസി ഒന്ന് നോക്കി.
കട്ടിലിൽ ചാരി ഇരുന്ന് ഫോണൽ വന്ന് കിടക്കുന്ന മെസ്സേജുകൾ നോക്കുമ്പോൾ, ഘാട നിദ്രയിൽ കിടന്നുറങ്ങുന്ന ഹരിയുടെ മുടിയിഴകൾ താൻ അറിയാതെ തന്നേ തഴുകി കൊണ്ടിരുന്നു….. ഒരു കുട്ടിയുടേത് എന്ന പോലെ……..
ആദ്യം തന്നേ തന്റെ ഭർത്താവ് ആയ എബിന്റെ മെസ്സേജ് വായിച്ചു ആൻസി.
” തിരക്കിൽ ആണ് കേട്ടോ “…പിന്നെ തിരക്കിന്റെ കാരണം ആയ മെഡിക്കൽ കേസിനെ കുറിച്ചുള്ള കുറച്ചു വിവരണവും……..
ഒരു പുച്ഛത്തോടെ മെസ്സേജിന് ” ഓക്കേ ” എന്ന് മാത്രം മറുപടി കൊടുത്തു ആൻസി…..
അടുത്ത മെസ്സേജ് തുറന്നത് നിഷു എന്ന് പേര് ഫോണിൽ ഉള്ള, ഡോക്ടർ നിഷ തരകന്റേത് ആയിരുന്നു….
നിഷയുടേത് ആയിരുന്നു ആ ബംഗ്ലാവ്..
നിഷയുടെ പപ്പയുടെ തറവാട് ആയ, ഇടുക്കി ഹൈ റേഞ്ചിൽ ഉള്ള, നിഷയുടെ കൂടെ കോളേജ് കാലത്ത് ഒരുപാട് തവണ വന്ന് അടിച്ചു പൊളിച്ചിട്ടുള്ള അതേ ബംഗ്ലാവിൽ എത്തിയ ഉടനെ ആൻസി നിഷക്ക് മെസ്സേജ് അയച്ചിരുന്നു.
ആൻസി വായിക്കാത്ത, നിഷയുടെ മെസ്സേജ് ഫോണിൽ ഉണ്ടായിരുന്നു : പറഞ്ഞത് മറക്കണ്ട….എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ, ഒന്ന് അലറിയാൽ മതി.. മുരുകൻ ഓടി എത്തും. അവനെ വെട്ടി അരിഞ്ഞു കൊക്കയിൽ തള്ളുന്ന കാര്യം അയാൾ നോക്കി കൊള്ളും.
മെസ്സേജ് വായിച്ച ആൻസി, കിടന്നുറങ്ങുന്ന ഹരിയുടെ മുഖത്തേക്ക് നോക്കി, താൻ അങ്ങോട്ട് കേറി കിസ്സടിക്കേണ്ടി വന്ന കാര്യം ആലോചിച്ച് അവൾക്ക് ചിരി വന്നു…
ആൻസി നിഷക്ക് മെസ്സേജ് അയച്ചു : ഡോണ്ട് വറി ഡീ… ഇവിടെ എല്ലാം ഒക്കെ ആണ്….
സമയം ഒന്നര കഴിഞ്ഞ കാരണം തന്നേ, നിഷയുടെ റീപ്ലേ പ്രതീക്ഷിക്കാത്തത് കൊണ്ട്, ഫോൺ മാറ്റി വച്ച്, കട്ടിയുള്ള പുതപ്പിലേക്ക് ചുരുണ്ടു കയറി ഹരിയെ കെട്ടിപിടിച്ചു കിടന്ന്, ഹരിയുടെ കവിളിൽ പതിയെ മുത്തം വച്ച് ഒരു പുഞ്ചിരിയോടെ ഹരിയെ ഒന്നൂടെ നോക്കി, ഉറങ്ങാൻ ആയി കണ്ണുകൾ അടച്ചു ആൻസി…..
……………………………………………………………..
പുതപ്പിനുള്ളിൽ, മലർന്ന് കിടന്നുറങ്ങുന്ന ഹരിയുടെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട്, ഹരിയെ പുണർന്ന് ഉറങ്ങുകയായിരുന്നു ആൻസി.
ഹരിയുടെ ഫോണിലെ, ഓഫ് ചെയ്യാൻ മറന്ന അലാറം ആണ്, ഇരുവരുടെയും സുഖകരമായ, പുതപ്പിനുള്ളിലെ കെട്ടിപിടിച്ചുള്ള ഉറക്കത്തിന് വിഗ്നം സംഭവിപ്പിച്ചത്.
കണ്ണുകൾ തുറക്കുന്നതിന് മുൻപ്, ഇടത്തോട്ട് ചെരിഞ്ഞു കിടന്ന്, ആൻസിയെ ശക്തിയിൽ ഒന്ന് കെട്ടിപിടിച്ച്, ചുണ്ടിൽ അമർത്തി ഉമ്മ വച്ച ശേഷം ഹരി പറഞ്ഞു : ഗുഡ് മോർണിങ് രേവൂ………
കണ്ണ് തുറന്നപ്പോൾ കണ്ടത്, തന്റെ രേവതി ആയിരുന്നില്ല എന്നുള്ള തിരിച്ചറിവ്, ഒപ്പം ജാള്യത… ഹരി ഞെട്ടിക്കൊണ്ട് അൽപം പിന്നിലോട്ട് നീങ്ങി…
പക്ഷെ, പാതി മയക്കത്തിൽ എന്ന പോലെ, അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി കിടന്ന് പറഞ്ഞു : ഗുഡ് മോർണിങ് ഹരീ……….
ഹരി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നേ ആൻസി പറഞ്ഞു : ആ അലാറം ഒന്ന് ഓഫ് ചെയ്യ് ഹരീ…. മൂന്നാമത്തെ വട്ടം ആണ് അടിക്കുന്നത്..
ഹരി പുതപ്പ് അൽപം താഴ്ത്തി തന്റെ ഫോൺ തപ്പി എടുത്ത്, അലാറം ഓഫ് ചെയ്തു….
ഇന്നലെ നടന്നതൊക്കെ ആലോചിച്ചു എടുക്കാൻ തുടങ്ങുന്നതിനു മുൻപ്, ഹരിയുടെ കൈ പിടിച്ചു, തന്റെ തലക്ക് താഴെ വച്ച്, പുതപ്പ് മുകളിലേക്ക് കയറ്റി, ആൻസി അവനെ കെട്ടിപിടിച്ചു…..
