പാമ്പും കോണിയും – 2 107അടിപൊളി 

 

അധികം നിന്ന് കഷ്ടപ്പെടുന്നതിനു മുൻപ് ഹരി സിമിയുടെ ശബ്ദം കേട്ടു : മമ്മി… ഇത് ഹരി… മെഡിക്കൽ റെപ് ആണ്…മൈ ഫ്രണ്ട്…….

 

വില കൂടിയ ഒരു സാരിയിൽ, ബോബ് കട്ട് ചെയ്ത വെളുത്ത മുടിയും, വട്ടത്തിലുള്ള ഗ്ലാസും വച്ച് ഒരു പുഞ്ചിരിയോടെ തന്നേ നോക്കുന്ന അന്നയെ നോക്കി ഹരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ” ഹാപ്പി ബർത്ഡേ മാം “….

 

 

ഇത് ഹരി… മെഡിക്കൽ റെപ്…. എന്ന് പറഞ്ഞ നേരം ചില കണ്ണുകൾ തന്റെ നേർക്ക് തിരിഞ്ഞത് ഹരി കണ്ടില്ല….

 

ഹരി വിടർന്ന മുഖവുമായി പറഞ്ഞു : മാമിന്റെ ഒന്ന് രണ്ട് കോൺഫറൻസ് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. പിന്നെ ബുക്‌സും വായിച്ചിട്ടുണ്ട്…

 

അന്ന കണ്ണ് വിടർത്തി കൊണ്ട് പറഞ്ഞു : ഓ… ഗ്രേറ്റ്‌… ഹരി ഇരിക്കൂ.. നമുക്ക് സംസാരിക്കാട്ടോ എന്ന് പറഞ്ഞു കൊണ്ട് അന്ന നടന്ന് പോയി..

 

റൂഫ് ടോപ്പിൽ കുറച്ചു പേര് നിൽക്കുന്നുണ്ട് എങ്കിലും, വിദൂരതയിലേക്ക് നോക്കി ” താൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത് ” എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം ഹരി കേൾക്കുന്നത്…

 

തിരിഞ്ഞു നിന്ന ഹരി കണ്ടത് കയ്യിൽ രണ്ട് ഗ്ലാസ്‌ പിടിച്ചു തന്നേ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..

 

ഒരു ഗ്ലാസ്‌ ഹരിക്ക് നേരെ നീട്ടിയപ്പോൾ, ഹരി അൽപം മടിച്ചെങ്കിലും ഗ്ലാസ്‌ വാങ്ങി….

 

ആൻസിയെ ഇടം കണ്ണിട്ട് അടി മുടി നോക്കി, ഹരി പതിയെ പറഞ്ഞു : സൂപ്പർ ആയിട്ടുണ്ട് ഡോക്ടറെ…. ആളാകെ മാറി….

 

ചെറിയൊരു ചിരി മുഖത്ത് മിന്നി മറഞ്ഞ ശേഷം ആൻസി ചോദിച്ചു : വിളിച്ചിട്ട് എടുത്തില്ലല്ലോ……

 

ഹരിക്ക് ഉത്തരം ഉണ്ടായിരുന്നില്ല, അവൻ മുഖം കുനിച്ച് അതേ പോലെ തന്നേ നിന്നു..

 

ഒന്ന് നീട്ടി മൂളി കൊണ്ട് ഹരിയുടെ അടുത്ത് നിന്ന് ഹരി നോക്കിയപ്പോൾ വിദൂരതയിലേക്ക് നോക്കി നിന്ന് ഗ്ലാസ്‌ ചുണ്ടിനോട് അടുപ്പിച്ചു ആൻസി…..

 

ഹരിയും അതേ പോലെ നിന്ന് പതിയെ പറഞ്ഞു : സോറി…. ധൈര്യം…. പേടി….

 

നുണ പറഞ്ഞില്ലെങ്കിലും, മുഴുവപ്പിക്കാൻ ആയില്ല അവന്…..

 

ആൻസി അടിച്ചിരുന്ന വില കൂടിയ സ്പ്രേയുടെ സുഗന്ധം ഹരിയുടെ മൂക്കിലൂടെ തുളച്ചു കയറി….

 

ഹരി : പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ……

 

ആൻസി : എന്ത് പ്രശ്നം….. ഞാൻ കാരണം, ഹരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല…. എന്റെ വാക്കാണ്….

 

എന്തുകൊണ്ട് എന്നറിയില്ല, നഗ്നമായ ആൻസിയുടെ വലത്തേ കൈ , തന്റെ കൈ ഉയർത്തി, കൈ മുട്ട് കൊണ്ട് ഒന്ന് പതിയെ തഴുകി അവൻ…

 

ആൻസി ഉടനെ കണ്ണ് ചെരിച്ചു കൊണ്ട് ഹരിയെ നോക്കി…

 

ചെയ്തത് തെറ്റായിപോയി എന്ന പോലെ ഹരി പല്ല് കടിച്ചു. കൂടാതെ ” കയ്യിലെ ഗ്ലാസ്‌ ഒറ്റ വലിക്ക് കാലിയാക്കി തന്റെ നെഞ്ച് ഒന്ന് ഉഴിഞ്ഞു….

 

ആൻസിയുടെ മുഖത്ത് പുഞ്ചിരി വിടർന്നത് ഹരി ശ്രദ്ധിച്ചു ഇതിനിടയിൽ… ഹരിയും പുഞ്ചിരിച്ചു കൊണ്ട് ഇടം കണ്ണിട്ട് നോക്കി……

 

” അനൂ”…..പിന്നിൽ നിന്നും സിമിയുടെ വിളി കേട്ടതും, അവർ ഒരേ സമയം തിരിഞ്ഞു നിന്നു.

 

 

പക്ഷെ സിമി ഒറ്റക്കായിരുന്നില്ല, അണിഞ്ഞൊരുങ്ങി, സിംഗിൾ പീസ് ഡ്രെസ്സിൽ, മൂന്ന് സ്ത്രീകൾ കൂടെ ഉണ്ടായിരുന്നു സിമിക്ക് ഒപ്പം….

 

ഹരി സിമിയുടെ പിന്നിൽ ആയി നിൽക്കുന്ന തരുണീ മണികളെ വേഗം ഒന്ന് നോക്കി…..

 

സിമി : ഹരീ…. ഇവർ എന്റെ… അല്ല ഞങ്ങളുടെ ഫ്രണ്ട്‌സ് ആണ്. ഞങ്ങൾ ഒക്കെ ഒന്നിച്ചു ഒരേ കോളേജിൽ, ഒരേ ക്ലാസ്സിൽ ആണ് പഠിച്ച് ഇറങ്ങിയത്……

 

സിമി പിന്നിലേക്ക് തിരിഞ്ഞ് : ഇത് ഹരി… മെഡിക്കൽ റെപ് ആണ്… ആൻസിയുടെ ഫ്രണ്ട്… ഇപ്പോൾ എന്റെയും…… അല്ല നമ്മളുടെയും…..

 

ഹരിക്ക് എന്തോ ഫ്രണ്ട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ ആശ്വാസം തോന്നി…….

 

ഹരി ഇടം കണ്ണിട്ട് നോക്കിയപ്പോൾ കണ്ടത്, അവരുടെ വരവ് ഇഷ്ടപെടാത്ത പോലെ നോക്കി നിൽക്കുന്ന ആൻസിയെ ആണ്..

 

(ഹോസ്പിറ്റലിൽ വച്ച് ഉണ്ടായ സംഭവത്തിന്‌ ശേഷം, ഹരി ഫോൺ വിളിച്ചെടുക്കാത്തതിന്റെ പേരിൽ സങ്കടപ്പെട്ടിരിക്കുന്ന, അനുവിന്റെ മുഖം കണ്ട് നാൽവർ സംഘം അവളെ വളയുകയും, അവസാനം സിമി ആൻസിയുടെ സമ്മതത്തോടെ ആണ് കാര്യങ്ങൾ പറയുന്നത്….

Leave a Reply

Your email address will not be published. Required fields are marked *