പാമ്പും കോണിയും – 2 107അടിപൊളി 

 

സിമിയുടെ അതേ പ്രതികരണം ആയിരുന്നു അവരിൽ നിന്നും ആദ്യം ഉണ്ടായത്……. ” ഹോസ്പിറ്റലിൽ വച്ചോ??… ആർ യൂ മാഡ്? “…………

 

പക്ഷെ കൂടുതൽ സംസാരിച്ചതോടെ ആദ്യത്തെ പ്രശങ്ങൾ എല്ലാം കെട്ടടങ്ങി…..

 

സിമി ആൻസിയോട് പറഞ്ഞു : അല്ല അനൂ…….ഹരിയെ മമ്മീടെ ബര്ത്ഡേ പാർടിക്ക് വിളിച്ചാലോ…. അപ്പോൾ നിനക്ക് നേരിട്ട് സംസാരിക്കുകയും ചെയ്യാം…. പ്രശ്ങ്ങൾ ഒന്നും ഇല്ല എന്ന് അവന് ബോധ്യപെടുകയും ചെയ്യും…..

 

ആൻസി എല്ലാവരെയും ഒന്ന് നോക്കിയപ്പോൾ കണ്ടത്, ഹരിയെ കാണാൻ, അവൻ ആരാണെന്ന് അറിയാനുള്ള ജിജ്ഞാസ നിറഞ്ഞ തന്റെ കൂട്ടുകാരികളുടെ മുഖങ്ങൾ ആയത് കൊണ്ട് തന്നേ പറഞ്ഞു : എന്നിട്ട്….. നിനക്കൊക്കെ കൂടി…. അത് വേണ്ട………

 

 

എല്ലാവരും കൂടെ ആൻസിക്ക് ഉറപ്പ് കൊടുത്ത ശേഷം അണ് ” അവനെ മൈൻഡ് ചെയ്യാനോ, മിണ്ടാനോ പോകില്ല ” എന്ന ഉറപ്പിൻമേൽ ആൻസി നമ്പർ സിമിക്ക് കൊടുക്കുന്നത് ).

 

 

 

ഓരോരുത്തർ ആയി കൈ നീട്ടി സ്വയം പരിചയപ്പെടുത്തി… മുന്നിൽ ഡോക്ടർ എന്ന് ചേർത്ത് കൊണ്ട്, എവടെ ആണ് വർക്ക്‌ ചെയ്യുന്നതും, ഒപ്പം ഏതിൽ ആണ് സ്പെഷ്യലിസ്ഡ് എന്നും കൂടെ…

 

എല്ലാവർക്കും ഒരു പുഞ്ചിരിയോടെ ഹരി കൈ കൊടുത്തു. പക്ഷെ നിഷക്ക് മാത്രം, അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, കുറച്ച് അധിക നേരം കൈ കുലുക്കി ഹരി, പറയുകയും ചെയ്തു : ഡോക്ടറെ എവിടെയോ കണ്ട പോലെ….

 

ഉടനടി നിഷ പറഞ്ഞു : അത് എസ്റ്റേറ്റിൽ ഫോട്ടോയിൽ ആവും…..

 

മുഴുവൻ ആക്കിയില്ലെങ്കിലും, പറഞ്ഞത് അബദ്ധം ആയെന്ന പോലെ, നിഷ ആൻസിയെ നോക്കി….

 

എസ്റ്റേറ്റിന്റെ കാര്യം പെട്ടെന്ന് കേട്ട ഹരി ഞെട്ടി, പെട്ടെന്ന് കൈ വലിച്ചു…..

 

 

” നിങ്ങൾ അങ്ങോട്ട് ചെല്ല്…. ഞാൻ വരാം “…. ആൻസിയുടെ തറപ്പിച്ച വാക്കുകൾ ആയിരുന്നു അത്….

 

നാൽവർ സംഘം തിരിഞ്ഞു നടന്ന് പോയതും ഹരി ആൻസിയെ സംശയത്തോടെ, പേടിയോടെ നോക്കി..

 

ആൻസി തിരിഞ്ഞു നിന്നു… പതിയെ ഹരിയും….

 

ആൻസി പതിയെ കാര്യങ്ങൾ എല്ലാം പറഞ്ഞു തുടങ്ങി……

 

കോളേജ് കാലത്തെ ഫ്രണ്ട്ഷിപ് മുതൽ… തുടർന്നു വന്ന കട്ട ഫ്രണ്ട്ഷിപ്പിന്റെ കഥ മുതൽ അവർ തന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തതും എല്ലാം…

 

ആൻസി കൂട്ടി ചേർത്തു : ഹരി പേടിക്കേണ്ട…. ഹരിക്കോ… ഹരിയുടെ ജോലിക്കോ… ഹരിയുടെ കുടുംബ ജീവിതത്തിനോ ഒരു പ്രശ്‌നവും ഉണ്ടാവില്ല…. എന്റെ വാക്കാണ്…..

 

ആൻസിയുടെ ദൃഢമായ വാക്കുകൾക്ക്, ഹരിക്ക് ഒന്ന് മൂളാനെ കഴിഞ്ഞുള്ളൂ………

 

 

മുക്കിലും മൂലയിലും, ഹോസ്പിറ്റലും കേസുകളും, അല്ലാതെ ഉള്ള ഉയർന്ന സ്റ്റാറ്റസിൽ ഉള്ളവരുടെ സംസാരങ്ങൾ… കൂട്ടത്തിൽ പെടാത്തത് താൻ മാത്രം ആണെന്നുള്ള തിരിച്ചറിവ്. പതിയെ ഇവിടെ നിന്ന് മുങ്ങണം…… ഈ ചിന്തയിൽ ടെൻഷൻ കുറക്കാൻ ആയി ഹരി ഒന്നൂടെ അടിച്ചു..

 

ആൻസി അടുത്ത് നിന്ന് മാറിയപ്പോൾ, ഹരി പതിയെ അവിടെ നിന്നും നടന്നു … ഭംഗിയിൽ അലങ്കരിച്ച, മനോഹരമായ ഇന്റീരിയർ വർക്ക്‌ നോക്കി ഹരി സ്വയം പറഞ്ഞു ” എന്നേലും വീട് വക്കുമ്പോൾ, ഇത് പോലെ ചെയ്യണം “…..

 

വേഗം മുങ്ങാൻ നോക്കിയ അവൻ , പക്ഷെ ആ മനോഹരമായ വീട് അറേഞ്ച് ചെയ്തിരിക്കുന്ന രീതിയിൽ വീണു പോയി…..

 

അവൻ നടന്നു എത്തിയത് ഒരു, അടച്ചിട്ട വാതിലിന്റെ മുന്നിൽ എത്തി. ചെറിയ ബോർഡ്‌ ഉണ്ടായിരുന്നു അതിൽ ” ലോകം എന്റെ മാത്രം ലോകം ” എന്ന് എഴുതിയിരുന്നു.

 

ആകാംക്ഷയോടെ ഹരി വാതിൽ തുറന്നപ്പോൾ കണ്ടത്, ഒരു വലിയ മുറി… ആ മുറിയിൽ….നിറയെ ഷെൾഫുകളിൽ ആയി അടക്കി വച്ച ബുക്കുകൾ…… പണി കഴിയാത്ത ഒരു ചിത്രവും അതിന് മുന്നിലായി നിറക്കൂട്ടുകളും….

 

 

താൻ പണ്ട് വായിച്ച ബുക്ക്‌…. താൻ ഇന്ന് ആരുടെ പിറന്നാൾ ആഘോഷത്തിനാണോ വന്നത്, അവർ എഴുതിയ ബുക്ക്‌ തന്നേ ആദ്യം കയ്യിൽ എടുത്തു കൊണ്ട്, ഓരോ പേജും മറച്ചു കൊണ്ട്, താൻ പണ്ട് വായിച്ച ഓർമ്മകൾ പുതുക്കി, അവൻ അവിടെ ഉള്ള ഒരു സ്ടൂളിൽ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *