ഹരി മുഖം ഉയർത്തി കൈ കൂപ്പി, യാജിക്കുന്ന മട്ടിൽ ആണ് പറഞ്ഞത് : എന്നെ വിട്ടേക്ക് മാടം…….. നിർത്തി…. എല്ലാം നിർത്തി….
സൈറ : ഏത്… ഡോക്ടറുമായുള്ള റിലേഷനോ.?…. അതോ എന്റെ അസിസ്റ്റന്റ് പണിയോ?…….
ഉടനടി ഹരി പറഞ്ഞു : എല്ലാം…. എല്ലാം നിർത്തി മാം…..
സൈറ : അപ്പോൾ ബാംഗ്ലൂരിലേക്ക് ഓഫർ ലെറ്റർ തന്നാൽ, വരില്ലേ?..
ഹരി : ഞാൻ എങ്ങോട്ടും ഇല്ല മാം… തിരിച്ചു ചെന്ന വഴി, ഞാൻ റിസൈൻ ചെയ്യാണ് …….ഞാൻ വേറെ എന്തേലും ജോലി ചെയ്ത് ജീവിച്ചോണ്ട്…….
സൈറ അവന്റെ മുഖത്തേക്ക് തന്നേ നോക്കി നീട്ടി മൂളി : മ്മ്മ്മ്മ്മ്…………..
ഹരി യാജനയോടെ തുടർന്നു : മാമിനോട് ഒറ്റ അപേക്ഷ ഉളളൂ….. പറ്റിപ്പോയി………. ഞാൻ രേവതിയ…. അവൾ ഒന്നും അറിയരുത്…. പ്ലീസ്….
സൈറ കടുപ്പിച്ചാണ് പറഞ്ഞത് : റിസൈൻ ചെയ്യാൻ പോവുന്ന ആളോട് എനിക്കൊരു ഉറപ്പും തരാൻ ഇല്ല…..
” മാം….പ്ലീസ്….. “…. ഒരു കേഴലോടെ കണ്ണ് തുറിച്ചു കൊണ്ട് അവൻ വിളിച്ചു.
അത് കണ്ടതും, അവൾ ചിരിക്കാൻ തുടങ്ങി. അവൾ ചിരിച്ചു കൊണ്ട് ഹരിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് പിടിച്ചു പിന്നിലേക്ക് ചാരി ഇരുന്നു പറഞ്ഞു : ഒന്ന് കൂൾ ആവ് എന്റെ ഹരീ…… ഞാൻ വീണ്ടും പറയുന്നു നിന്നോട്, ഞാൻ നിന്റെ കുടുംബം കലക്കാൻ വന്നതല്ല ഇവിടെ…
ഹരി അവളുടെ കൈപിടിയിൽ ചൂളി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല…
സൈറ കുറച്ചു ഉറക്കെ, അല്ലെങ്കിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു : മുഖത്തേക്ക് നോക്ക് ഹരീ…..
ഹരി വേഗം മുഖം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി….
സൈറ : ഹരീ…. എന്റെ ഉദ്ദേശം ഇത്രയേ ഉളളൂ, ഒന്ന്….. ഹൌ ഗുഡ് ഐ ആം എന്ന് നിന്നെ ശരിക്ക് മനസ്സിലാക്കി തരുക….. രണ്ട്….
സൈറ ഒന്ന് നിർത്തി പല്ല് കടിച്ചു കൊണ്ട് ആണ് തുടർന്നത് : നിനക്കൊരു പണി, നിനക്ക് ഞാൻ കുറച്ചായി മനസ്സിൽ ഒരു പണി ഓങ്ങി വച്ചിട്ട്…
ഹരി കണ്ണ് മിഴിച്ചു കൊണ്ട് പതിയെ വിക്കി വിക്കി ചോദിച്ചു : ഞാൻ…. എനിക്ക്… എന്തിന്…..
അവൾ പല്ല് കടിച്ച് തന്നേ തുടർന്നു : അന്ന് രാത്രി വീട്ടിൽ, ഞാൻ ആദിയെ കരയിച്ചു എന്ന് കള്ളം പറഞ്ഞതിന്….
ഹരിയൊന്ന് ഞെട്ടിക്കൊണ്ട് ആ സംഭവം ഓർത്തെടുത്തു…..
അവൻ പതിയെ പറഞ്ഞു : സോറി മാം .. ഞാൻ അങ്ങിനൊന്നും ഉദ്ദേശിച്ചല്ല അന്ന് ……..
സൈറ : കഴിഞ്ഞിട്ടില്ല….. അവന്റെ ഒരു എക്സ്ട്രാ ഡീസൻസി……. മൈ ഫുട്…..
ഹരി വാ പൊളിച്ചിരുന്നപ്പോൾ അവൾ തുടർന്നു : നീ എന്താടാ രേവതിയോട് ഇന്ന് മീറ്റിങ് കഴിഞ്ഞ് വന്ന് പറഞ്ഞത്….
ഹരി ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു : ഞാൻ…. ഞാൻ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ…
സൈറ : അതെന്താ… എന്നാ ചോദിച്ചത്?..
ഹരി : കോട്ടും സൂട്ടും ഇട്ട് കാണാൻ നല്ല സ്റ്റൈലിൽ ആയിരുന്നു… പിന്നെ മാമിന്റെ പ്രേസേന്റെഷൻ അടിപൊളി ആയിരുന്നു…. ഇതൊക്കെയേ പറഞ്ഞുള്ളൂ…….
സൈറ അൽപം ദേഷ്യത്തോടെ : അത് ശരി…. അപ്പോൾ നിനക്ക് അത് എന്നോട് നേരിട്ട് പറയാമായിരുന്നില്ലേ…. അപ്പോൾ എന്താ വായിൽ വല്ലതും തിരുകി വച്ചിരുന്നോ?…
എടാ… പോടാ… നീ…. ഇങ്ങനെയൊക്കെ ആദ്യമായാണ് സൈറയിൽ നിന്നും ഹരി കേൾക്കുന്നത്…
ഹരി അന്തം വിട്ട് അറിയാതെ പറഞ്ഞു പോയി : ” ങ്ങേ “……
സൈറ അവൾ കടിച്ച അവന്റെ മുഖത്ത് പിച്ചിക്കൊണ്ട് പറഞ്ഞു : എന്റെ ഹരീ… യൂ ഫൂൾ……. ഓഫീസ് ഡെക്കോരം എപ്പോഴും കീപ് ചെയ്യണം എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം, ഒന്നും മിണ്ടാനോ പറയാനോ പാടില്ല എന്നല്ല….
യൂ ലുക്ക് ബ്യൂട്ടിഫുൾ ടുഡേ…… യൂ ലുക്ക് എലഗൻറ് ടുഡേ….. പ്രെസെന്റാഷൻ കഴിഞ്ഞ വഴി ഒന്ന് അഭിനന്ദിക്കുക….. എന്തേലും ഒക്കെ ചെയ്തൂടെ…. അതല്ലേ മര്യാദ….. ഇത് ഒരുമാതിരി…….. മാം….. മാം… എന്ന് വിളിച്ചോണ്ട്……..

Super ayit ud pl continue……
You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.
Adutha part enni eppo varum