പാമ്പും കോണിയും – 4 36അടിപൊളി 

 

ഇത്രയും പറയുന്നതിനിടയിൽ ഒന്നൂടെ അടിച്ച സൈറ ആകെ കുഴഞ്ഞിരുന്നു. അവൾ ഹരിയെ നോക്കി ഇളിച്ചു……

 

ആ ഇളിയിൽ അവൻ കണ്ടത്, തന്റെ മാം കടിച്ചു പിടിച്ച, ഉള്ളിൽ ഒളിപ്പിച്ച സങ്കട തിരമാലകൾ ആയിരുന്നു………….

 

അവൻ രണ്ടാമത് ഒന്ന് ആലോചിച്ചില്ല… എല്ലാം പെട്ടെന്നായിരുന്നു. മുന്നോട്ട് ആഞ്ഞു കൊണ്ട് അവളെ, തന്റെ ബോസിനെ കെട്ടിപിടിച്ചു………..

 

 

” ഹരീ….. “….. അവൾ എന്തോ പറയാൻ വന്നെങ്കിലും, മുഴുവനാക്കാൻ പറ്റിയില്ല …. കാരണം അവളുടെ എരിഞ്ഞു നീറുന്ന, തീ കനൽ ഉള്ള മനസ്സിനെ കുറച്ചു തണുപ്പ് ഏകാൻ അവന്റെ ആലിംഗനത്തിന് കഴിയുന്നുണ്ടായിരുന്നു…..

 

” കരയരുത്…. എന്ത് സംഭവിച്ചാലും കരയരുത്… ജീവിച്ചു കാണിക്കണം.. ആഗ്രഹിച്ചത് നേടണം “…. അവൾ തന്റെ ഉമ്മ പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിനുള്ളിൽ പറഞ്ഞുകൊണ്ട് അടക്കി പിടിക്കാൻ ശ്രമിച്ചു എങ്കിലും, തന്നേ അമർത്തി കെട്ടിപിടിച്ചു, തന്റെ ഉള്ളിലെ തീ, സങ്കടം തിരിച്ചറിഞ്ഞു തന്നെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അവന്റെ തോളിൽ മുഖം പൂഴ്ത്തി, എത്രയോ വർഷങ്ങൾക്ക് ശേഷം അവളുടെ കണ്ണുകൾ നിറഞ്ഞു, അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി……….

 

 

ഇരുവരും കെട്ടിപിടിച്ചു കൊണ്ട് തോളിൽ മുഖം പൂഴ്ത്തി കുറെ നേരം അതെ പോലെ ഇരുന്നു…

 

 

പതിയെ ഹരി അറിയാതെ തന്റെ കണ്ണുകൾ തന്റെ കൈ വിരലുകൾ കൊണ്ട് തുടച്ചുകൊണ്ട് ആലിംഗനത്തിൽ നിന്നും വേർപ്പെട്ട ശേഷം, സൈറ കാണുന്നത് ഹരി അവന്റെ നിറഞ്ഞ കണ്ണുകൾ തുടക്കുന്നതാണ്………..

 

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു : ഇതിപ്പോൾ കോമഡി ആയല്ലോ ഹരീ…. കരയണ്ട ആൾ ഞാനല്ലേ…. എന്നിട്ട് നീയാണോ കരയുന്നത്?………….

 

 

ഹരി മുഖം തുടച്ചു കൊണ്ട് പറഞ്ഞു : അതല്ല… ഞാൻ എന്റെ അച്ഛനെ ഓർത്തു….

 

സൈറ : അച്ഛനോ?… അച്ഛന് എന്താ പ്രശ്നം…..

 

സൈറ ഹരിയെ സംശയത്തോടെ നോക്കിയപ്പോൾ, ഹരി പറഞ്ഞു :ഇപ്പോഴല്ല മാം, പണ്ടാണ്…… ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ ആയിരുന്നു, സ്കൂൾ പിയൂൺ വന്ന് നോട്ടീസ് തരുന്നത്, ബാഗ് എടുത്ത് ഹെഡ് മാസ്റ്ററെ കാണാൻ വരാൻ പറഞ്…….

 

ഒരു ഓട്ടോയിൽ, ഞാനും പി ടി മാഷും, സന്ധ്യ ടീച്ചറും കൂടെ ആശുപത്രിയിലേക്കാണ് അവിടുന്ന് നേരെ പോണത്… അച്ഛന് വയ്യ…. ഹോസ്പിറ്റലിൽ ആണ്…. അത്രയേ എന്നോട് പറഞ്ഞിരുന്നുള്ളൂ…….

ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് അറിഞ്ഞത്, ഡോക്ടർ അറിയക്കണ്ടവരെ അറിയിച്ചോളാൻ പറഞ്ഞു എന്നുള്ളത്……….മേജർ അറ്റാക്ക് ആയിരുന്നു മാം… മൊത്തം ഏഴ് ബ്ലോക്ക്‌……… സർജറി ഓപ്ഷൻ അല്ല, മരുന്നിനു റെസ്പോണ്ട് ചെയ്തേ പറ്റൂ… അല്ലെങ്കിൽ………

 

ഹരി ഒന്ന് നിർത്തി തുടർന്നു : ആ ഒരു നാല് ദിവസം……. ഞാൻ… അമ്മ… ചേച്ചി……… എനിക്ക്……. ഞാൻ………………

 

അവന്റെ വാക്കുകൾ മുറിഞ്ഞു…………

 

ഹരിക്ക് പഴയ ഓർമയിൽ സെന്റി അടിച്ചിരിക്കേണ്ടി വന്നില്ല അധികം, അതിന് മുൻപ് ” വാആആക്ക്ക്ക്” എന്ന ശബ്ദത്തോടെ സൈറ വാള് വച്ചു ………………

 

……………………………………………………………..

വെള്ളം ദാഹം, തൊണ്ട വറ്റി വരണ്ട അവസ്ഥയിൽ സൈറക്ക് പതിയെ എഴുന്നേൽക്കേണ്ടി വന്നു…… ഒപ്പം ഉള്ള തല വെട്ടി പൊളിയുന്ന വേദനയും…..

 

കൈകൾ കൊണ്ട് കണ്ണ് കൂട്ടി തിരുമ്മി അവൾ കണ്ണ് തുറന്ന് പതിയെ എഴുന്നേറ്റിരുന്നപ്പോൾ കണ്ടത്, തന്റെ വലതു വശത്തായി തലയണികൾ നിരത്തി വച്ച് ബാരിക്കേട് ഉണ്ടാക്കി മറ്റേ അറ്റത്ത് ആയി കിടന്നുറങ്ങുന്ന ഹരിയെ ആണ്.

 

 

അവന്റെ ദേഹത്ത് അടക്കം വാള് വച്ചത് ഓർത്ത് അവൾ പല്ല് കടിച്ച് മുഖം ചുളിച്ചു കൊണ്ട് ഓർത്തു തുടങ്ങി…….

 

അവൻ പൊക്കി എടുത്ത് തന്നേ കൊണ്ട് വന്ന് കിടത്തിയത് മുതൽ, രാത്രിയിൽ പലപ്പോഴായി ശർദിക്കുമ്പോൾ തന്നേ ചെരിച്ചു കിടത്തി, ബാത്‌റൂമിലെ ബക്കറ്റിലേക്ക് തന്നേ ശർദിക്കാൻ സഹായിച്ചതും, ശർദിക്കുമ്പോൾ പുറം ഉഴിഞ്ഞു തന്നതും, തന്നേ കൊണ്ട് വെള്ളം കുടിപ്പിച്ചതും മുഖം തുടച്ചു തന്നതും, ഒപ്പം ” ഒന്നുല്ല….. ഒന്നുല്ല മാം…. ഒരു കുഴപ്പവും ഇല്ല “… എന്ന് പറഞ്ഞു തനിക്ക് കൂട്ടിരുന്ന നിമിഷങ്ങൾ ചെറുതായി മങ്ങിയ വെളിച്ചതോടെ ഓർമയിൽ ഓടിയെത്തി…

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *