” ഹായ്…… സൈറ…. ഹൌ ആർ യൂ “……… ആ സ്ത്രീ ശബ്ദം കേട്ടതും ഹരി ഞെട്ടി കൊണ്ട് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു………
ശ്രമമേ നടനുള്ളൂ…അവൾ അവന്റെ തോളിൽ പിടുത്തമിട്ടു കൊണ്ട് അവനെ താഴത്തേക്ക് വലിച്ചു വീണ്ടും ഇരുത്തി…… ഒപ്പം വിരൽ ചൂണ്ടി കൊണ്ട് ” ഇരിയട അവിടെ ” എന്നും ഒപ്പം മിണ്ടരുത് എന്ന ആംഗ്യവും കാട്ടി അവനോട്…………….
സൈറ ചിരിച്ചു കൊണ്ട് ഫോണിൽ പറഞ്ഞു : ഐ ആം ഫൈൻ ഡോക്ടർ…….. ഹൌ ആർ യൂ….
ആൻസിയുടെ ശബ്ദം : ഐ ആം ഗുഡ് സൈറ….. താങ്ക്സ്………
സൈറ : എന്താ പരുപാടി…. തിരക്കാണോ?…..
ആൻസി : നതിങ് സ്‌പെഷ്യൽ…….. കുറച്ച് കേസ് സ്റ്റഡി നടത്തുകയായിരുന്നു….
സൈറ : ഓ…. ഓകെ…. ഓകെ… സോറി ഫോർ ഡിസ്റ്റർബിങ്ങ്………..
ആൻസി ചിരിച്ചു കൊണ്ട് : നോ… നോ….. ഇട്സ് ഓകെ…. പറയൂ……
സൈറ ഹരിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് : ആക്ച്വലി………….ഞാൻ ചെന്നൈ ആണ്……. ഒരു മീറ്റിങ്ങിനു വന്നതാ……..
ഒന്ന് നിർത്തിയ ശേഷം ഹരിയെ നോക്കി സൈറ തുടർന്നു : ഹരിയും ഉണ്ട് കൂടെ, അടുത്ത റൂമിൽ ആണ്………
ഹരിയെന്ന് കേട്ടപ്പോൾ ആൻസിയുടെ ശബ്ദത്തിൽ, മാറ്റം വന്നു. അവളുടെ ശബ്ദം മൃദുലമായി……..
ആൻസി : ആഹാ…… അപ്പോൾ വിളിച്ചാൽ അപ്പോൾ ഫ്രീ ആയിരിക്കുമല്ലോ……….
സൈറ : ഐ ഡോണ്ട് തിങ്ക് സോ…….. ചാൻസ് കുറവാണ്… കൈൻഡ് ഓഫ് ഡ്രങ്ക് …….. മേ ബി…. ഉറക്കം ആയിട്ടുണ്ടാവും……..
ആൻസിയുടെ ശബ്ദത്തിൽ നിരാശ നിറഞ്ഞു : ഓ… അതെയോ……..
സൈറ ഹരിയെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം : എന്തിനാ വിളിച്ചത് എന്ന് വച്ചാൽ, ഡോക്ടർ ഫ്രീ ആണെങ്കിൽ, യൂ കാൻ കം ടു ചെന്നൈ…. ഇവിടുത്തെ പണികൾ ഒക്കെ കഴിഞ്ഞത് കൊണ്ട്, ഹരി ഫ്രീ ആണ്………… ഇഫ് യൂ വാണ്ട്….ഐ ക്യാൻ മേക്ക് ഹിം സ്റ്റേ ലോങ്ങർ…
അൽപ്പം നിരാശ നിറഞ്ഞ സ്വരത്തിൽ ആണ് ആൻസി പറഞ്ഞത് : ഒന്ന് മുൻകൂട്ടി പറയാമായിരുന്നില്ലേ സൈറ… ഇതിപ്പോൾ പെട്ടെന്ന്…..വേറെ ഡോക്ടറെ….. ഞാൻ ഒന്ന് നോക്കട്ടെ…
സൈറ : ഓ… ഓകെ ഡോക്ടർ…. ഐ ആം സോറി… പറയാൻ വിട്ടു പോയി….
ആൻസി : ഇട്സ് ഓകെ സൈറ…. വിളിച്ചു പറഞ്ഞതിന് താങ്ക്സ്….
ആൻസി ഒന്ന് നിർത്തി തുടർന്നു : അല്ല… ഹരിക്ക് ഇപ്പോഴും അറിയില്ലല്ലോ, ഞാനും താനും തമ്മിൽ ഉള്ള ഡീൽ ..
അന്തം വിട്ട് വാ പൊളിച്ചു കൊണ്ടിരിക്കുന്ന ഹരിയെ നോക്കി ചിരിച്ചു കൊണ്ട് അവൾ തുടർന്നു : എയ്.. നോ ഡോക്ടർ…. അറിയില്ല….. ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ…. ഡീൽ ബ്രേക്ക് ചെയ്യാൻ പാടില്ലല്ലോ…
ആൻസി : ഡീലിന്റെ അല്ല സൈറ… ഞാൻ പറഞ്ഞതല്ലേ…. അവൻ അറിഞ്ഞാൽ… എനിക്ക് ഉറപ്പാണ്… എന്നേ പിന്നെ കാണാൻ കൂടെ കൂട്ടക്കില്ല അവൻ …. ഹി ഈസ് സോ…. സോഫ്റ്റ് ഹാർട്ടഡ്….
സൈറ ഹരിയെ നോക്കി ചിരിച്ചു കൊണ്ട് : എനിക്ക് അറിയാം ഡോക്ടർ…… കുറച്ചായില്ലേ എന്റെ കൂടെ അവൻ……
ആൻസി ചിരിച്ചു കൊണ്ട് : ഞാൻ…..നാളെ മോർണിങ് വിളിക്കാം സൈറയെ…. ഓക്കേ?…
സൈറ : യാ.. ഓകെ ഡോക്ടർ….. ഗുഡ് നൈറ്റ് ..
ആൻസി : ഗുഡ് നൈറ്റ് സൈറ…………
കാൾ കട്ട് ചെയ്ത് സോഫയിലേക്ക് ചാരി ഇരുന്ന് സൈറ കൈകൾ കെട്ടി ഹരിയെ നോക്കി……….
കുറച്ചു നേരം ശ്വാസം ശരിക്ക് എടുക്കാഞ്ഞതിന്റെ ആവാം, ഉത്തരം പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ……. അവൻ എഴുന്നേറ്റ് ഓടി….. അവന്റെ മുറിയിലേക്ക്………അല്ല മുറിയിലെ ബാത്‌റൂമിലേക്ക്…….
ശർദിക്കാൻ വന്നെങ്കിലും ഒന്നും പുറത്തേക്ക് വരാത്തത് കൊണ്ട് തന്നേ, വായ്ക്കകത്തേക്ക് കൈ തള്ളി കയറ്റി ശർദിച്ചു കളയേണ്ടി വന്നു അവന് …………
ആകെ ഒരു തരിപ്പ്, ഞെട്ടൽ മാറുന്നില്ല… അടിച്ച തരിപ്പും ആവി ആയിപോയി……താൻ ഇപ്പോൾ കേട്ടത് എന്ത്?… താൻ അറിയാതെ തനിക്ക് ചുറ്റും നടക്കുന്നത് എന്ത്?…..തന്നേ വച്ച് ഉണ്ടാക്കിയ ഡീൽ എന്ത്?… എന്തിന്?…. ഹരി വായും മുഖവും കഴുകിയും, വാഷ് ബേസിനിൽ കൈ വച്ച് താങ്ങി കണ്ണാടിയിലെ തന്റെ ചുവന്ന കണ്ണുകൾ നോക്കി, ഒരു ഭൂതത്തിനെ കണ്ട അവസ്ഥയിൽ നിന്നു…….

Super ayit ud pl continue……
You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.
Adutha part enni eppo varum