പാമ്പും കോണിയും – 4 36അടിപൊളി 

പറയാൻ ഉള്ളത്..കുറേ ഫ്രണ്ട്‌സ്… പാർട്ടി….അടിച്ചുപൊളി…അങ്ങിനെ…….. ഇങ്ങനെ….ജോലിയുടെ പുറത്ത് അത് മാത്രം ആയിരുന്നു എൻജോയ്മെന്റ്….

 

സൈറ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : ബട്… യാദൃശ്ചികം ആണെങ്കിലും നിങ്ങളുടെ അയൽക്കാരി ആയി ഞാൻ വന്നപ്പോൾ, നിങ്ങളെ കണ്ടപ്പോൾ, നിങ്ങളുടെ ജീവിതം കണ്ടപ്പോൾ.. നിങ്ങളെ കാണുമ്പോൾ എനിക്ക് ആരെക്കെയോ മിസ്സ്‌ ചെയ്യുന്ന ഫീൽ, അല്ലെങ്കിൽ നിങ്ങളുടെ കൂടെ ടൈം സ്‌പെന്റ് ചെയ്യുമ്പോൾ ആരൊക്കെയോ കുടുംബം എന്ന് പറയാൻ ഉള്ള ഫീൽ……..

 

സൈറ ഒന്ന് നിർത്തി : പിന്നെ രേവതി,, അത് പിന്നെ പറയണ്ട, അതൊരു പ്രത്യേക ക്യരക്ടർ ആണ്… ഐ ലൈക്‌ ഹേർ വെരി മച്ച്…………..

 

അത് കേട്ട ഹരി പുഞ്ചിരിച്ചു……..

 

സൈറ : ഇനി പറ… വരുമോ ഇല്ലയോ?.. വീണ്ടും എടുത്ത് ചോദിക്കാൻ കാരണം, ഡയറക്റ്റ് ഒരു പോസ്റ്റിങ്ങ്‌, അതിന് പല ചരടും വലിക്കേണ്ടി വരും… അതൊക്കെ ചെയ്തിട്ട് അവസാനം ഹരി വാക്ക് മാറിയാൽ… അത് ശരിയാവില്ല…..

 

ഹരി : മാം… കുറച്ചു സമയം വേണം എനിക്ക്…

 

മനസ്സിലായി എന്ന അർത്ഥത്തിൽ അവൾ തല കുലുക്കി പറഞ്ഞു : ഓകെ…..

 

കുറച്ചു നേരത്തേ നിശബ്ദതക്ക് ശേഷം ഹരി പതിയെ വിളിച്ചു : മാം…

 

സൈറ ഹരിയെ നോക്കിയപ്പോൾ അവൻ പതിയെ വിക്കി വിക്കി ചോദിച്ചു : മാം… മാമിന്റെ ഫാമിലി….ഉമ്മടെ കാര്യം പറഞ്ഞു.. അച്ഛൻ…….

 

ഹരിയെ മുഴുവനാക്കാൻ സമ്മതിച്ചില്ല, ” മദർ ഫക്കിങ് ബാസ്റ്റെർഡ് “…… സൈറ ഉറക്കെ പല്ല് കടിച്ചു കൊണ്ട് അലറിയപ്പോൾ, ഹരി ഞെട്ടി തരിച്ചു….

 

ഹരി നോക്കിയിരിക്കെ, തന്റെ ഗ്ലാസിൽ നല്ല ഡബിൾ കട്ടക്ക് ഒഴിച്ച് കൊണ്ട് അവൾ ഒറ്റ വലിക്ക്‌ ഗ്ലാസ്‌ കാലിയാക്കി ഉറക്കെ ചീറ്റി ക്കൊണ്ട് ഹരിയെ കൂർപ്പിച്ചു നോക്കി……

 

” ദൈവമേ “…. ആ നോട്ടം താങ്ങാൻ ആവാതെ അവൻ മനസ്സിൽ വിളിച്ചു.

 

” ഹരിക്ക് അറിയണോ എന്നെ കുറിച്ച് “…. സൈറ ഉറക്കെ ആണ് ചോദിച്ചത്

 

ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി….

 

സൈറ : പറയാം… പക്ഷെ, വേറൊരു കുഞ്, രേവതി പോലും അറിയാൻ പാടില്ല എന്ന ഉറപ്പ് എനിക്ക് വേണം…. തരാൻ പറ്റുമോ ഹരിക്ക്….

 

ആകാംക്ഷക്ക്‌ അപ്പുറം, കഥകൾ വായിക്കാൻ ഇഷ്ടമുള്ള അവന്, താൻ ആരാധിക്കുന്ന തന്റെ ബോസിന്റെ കഥ അറിയണം എന്ന് തോന്നി. അവൻ പറഞ്ഞു : മാമിന് കുഴപ്പം ഇല്ലെങ്കിൽ…. ഞാൻ വാക്ക് തരാം, ജീവൻ പോയാലും ഞാൻ ആരോടും ഒന്നും പറയില്ല…….

 

അവന്റെ കണ്ണുകളിൽ, വാക്കുകളിൽ ഉള്ള ദൃഡത ആവാം, അവൾ കട്ടക്ക് തന്നേ ഒന്നുകൂടെ ഒഴിച്ച് അടിച്ചു പിന്നിലേക്ക് ചാരി കിടന്നു ഓർമകളിലേക്ക് ഒളിച്ചു നോക്കി………

 

 

…….എന്റെ ഉമ്മച്ചി……. ഫാത്തിമ………….

 

ഒരു ചെറു കഥ പോലെ പറയുന്നു………

 

ഉപ്പാന്റെ ലെയ്ത് കമ്പനിയിൽ ജോലിക്ക് നിന്നിരുന്ന ബഷീറുമായി പ്രണയത്തിലാവുമ്പോൾ ഫാത്തിമക്ക് പതിനാറു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ …….

 

കള്ളു കുടിക്കുന്ന , ബീഡി വലിക്കുന്ന യതീം ആയ, തനി കച്ചറ ആയ, ഫാത്തിമയെക്കാൾ പതിനൊന്നു വയസിനു മൂപ്പ് ഉള്ള തന്റെ പണിക്കാരനുമായി, ഇളയ മോൾക്ക് പ്രണയം ഉണ്ടെന്ന വാർത്ത , അവളുടെ വാപ്പാക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

 

ആകെ പ്രശ്നം ആയി, ഫാത്തിമ അവന്റെ കൂടെ തീവണ്ടി കയറി ബോംബെ മഹാരാജ്യത്ത് എത്തുമ്പോൾ അവൾക്ക് 18 തികഞ്ഞെന്നു പറയാം …..

 

വലിയ വീട്ടിൽ ജീവിച്ചു വളർന്ന അവൾ, ആളുകൾ തിങ്ങി പാർക്കുന്ന ചീഞ്ഞ മണം നിറഞ്ഞ ചേരിയിലെ കുടുസ് വീട്ടിൽ, ലെയ്ത്തിൽ പണി എടുത്തു കിട്ടുന്ന അവന്റെ തുച്ഛ ദിവസ ശമ്പളത്തിൽ ജീവിച്ചു തുടങ്ങി………

 

തൊട്ടടുത്ത വീട്ടിൽ , ഒരു ചുമരിനപ്പുറമുള്ള വീട്ടിൽ ആയിരുന്നു അവൾ ഉണ്ടായിരുന്നത്. കാലം കൊണ്ട് സൈറക്ക് എല്ലാം എല്ലാം ആയി മാറിയ….സുരഭി അല്ലെങ്കിൽ ” ആയീ “…………….

 

സുരഭി…. ഫാത്തിമക്ക് “ആയി” ആവുന്നത് … ദിവസവും ഒരുപാട് തവണ കേൾക്കുന്ന ” ആയീ ” എന്ന നീട്ടിയുള്ള സുരഭിയുടെ ശബ്ദം ആയിരുന്നു….

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *