പാമ്പും കോണിയും – 4 36അടിപൊളി 

 

 

ടോയ്‌ലെറ്റിന് വെളിയിൽ എത്തിയ, ആൻസിയെ കാത്ത് സൈറ അവടെ കൈ കഴുകുന്ന പോലെ നിൽപ്പുണ്ടായിരുന്നു….

 

സൈറയുടെ അടുത്തായി കൈ കഴുകാൻ നിന്ന ആൻസിയോട് കണ്ണാടിയിലെ ആൻസിയുടെ പ്രതിബിംബം വീക്ഷിച്ചു കൊണ്ട് സൈറ പറഞ്ഞു : ഡോക്ടർക്ക്…. എന്നോട് എന്തോ ഇഷ്ടക്കേട് ഉണ്ട് എന്ന് തോന്നുന്നു…….. വേണമെങ്കിൽ ഞാൻ മാറി ഇരിക്കാം….

 

ആൻസി ആദ്യം ഞെട്ടി എങ്കിലും, ശബ്ദം കനപ്പിച്ചു പറഞ്ഞു : എനിക്കോ… എനിക്ക് എന്തിനാ..

 

സൈറ ചെറു പുഞ്ചിരിയോടെ ആൻസിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചെറു പുഞ്ചിരിയോടെ : ഹരീ……. ഐ തിങ്ക് ഹി ഈസ്‌ ദി റീസൻ…

 

 

അവന്റെ പേര് കേട്ടതും ആൻസി ഒന്നു ഞെട്ടി….. അവൾക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ നിന്ന് പരുങ്ങി….

 

 

സൈറ ചെറു ചിരിയോടെ : എന്റെ ഡോക്ടറെ, ഇനി അവൻ ആണെങ്കിൽ, അതാണ് കാരണം എങ്കിൽ, ഞാൻ വീണ്ടും പറയുന്നു, ഞാൻ ഇവിടെ ടു, ത്രീ മന്ത്സ് മാത്രമേ ഉണ്ടാവൂ… പിന്നെ, ഒരു സബോർഡിനേറ്റിൽ കൂടുതൽ ആയി അവനോട് എനിക്ക് ഒന്നും ഇല്ല…. ഹരിക്കും അങ്ങിനെ തന്നേ ആണ്.. എന്നെ ഒരു നോട്ടം കൊണ്ട് പോലും വേറെ രീതിയിൽ കാണാറില്ല അവൻ.. ഐ പ്രോമിസ്…..

 

 

പെട്ടെന്ന് സൈറ ഇട്ട് കൊടുത്ത ചൂണ്ടയിൽ ആൻസി കറക്റ്റ് ആയി കൊത്തി : അതിന്… എനിക്ക്…. അവൻ എന്തെങ്കിലും?…

 

 

സൈറ : അവൻ എന്തെങ്കിലും പറഞ്ഞോ എന്നാണോ?… അവനോ?.. ഹരിയോ?… ഡോക്ടർക്ക് എന്താ തോന്നുന്നത്?… അവൻ അങ്ങിനെ ഒരു ടൈപ്പ് ആണോ?…

 

സൈറ ചെറു ചിരിയോടെ തുടർന്നു : അപ്പോൾ ഡോക്ടറെ, അത് നിങ്ങൾ ആയി നിങ്ങളുടെ കാര്യം ആയി, ഞാൻ ഒന്നിലും തലയിടാൻ വരില്ല…. ഉറപ്പ്…….അതിനല്ല ഞാൻ ഇവിടെ വന്നിട്ടുള്ളത്…..

 

സൈറയും ആൻസിയും ചിരിച്ചുകൊണ്ട് സംസാരിച്ചു വരുന്നത് കണ്ട് നിഷയും സിമിയും അതിശയത്തോടെ മുഖത്തോട് മുഖം നോക്കി……

 

സൈറ താൻ വിചാരിച്ച പോലെ തനിക്കൊരു എതിരാളി അല്ല ഹരിയുടെ വിഷയത്തിൽ എന്നുള്ള തിരിച്ചറിവ്, സൈറയുമായി കംമ്പനി ആയി ഡോക്ടർ ആൻസി.

പിന്നീടുള്ള ദിവസങ്ങളിൽ അവർ തമ്മിൽ ആ ഡീൽ നടന്നു. അവനെ പറ്റിയുള്ള, ഹരിയെ മുഖ്യ കഥാപാത്രം ആക്കി കൊണ്ടുള്ള ഡീൽ.)

 

 

അത്ഭുതത്തോടെ കേട്ടു കൊണ്ടിരുന്ന അവൻ ചോദിച്ചു : മാം… ആ സ്റ്റഡി റിപ്പോർട്ട്‌…….. അത്… അപ്പോൾ?..

 

 

സൈറ പൊട്ടി ചിരിച്ചു കൊണ്ട് : ആ പിന്നെ…. ഇവിടെ ഉള്ള ഒരു ഡോക്ടർ ആണല്ലോ സ്റ്റഡി റിപ്പോർട്ട്‌ തരേണ്ടത്…. അതിന് പ്രത്യേക ഡിപ്പാർട്മെന്റ് കമ്പനിയിൽ ഉണ്ടെന്ന് ഹരിക്ക് അറിയില്ലേ…….

 

 

മനസ്സിൽ അന്നേ ഉയർന്ന് വന്ന ചോദ്യം ആയിരുന്നു അത്, പക്ഷെ അന്ന് ആൻസിയെ കാണാൻ ഉള്ള തത്രപ്പാടിൽ കൂടുതൽ ചിന്തിക്കാനോ, ചോദിക്കാനോ നിന്നില്ല. അത് ആലോചിച്ചു അവൻ മനസ്സിൽ തെറി പറഞ്ഞു പല്ല് കടിച്ചു.

 

 

സൈറ ചിരിച്ചു കൊണ്ട് തന്നേ ആണ് അടുത്ത ബോംബ് ഇട്ടത് : പിന്നെ, നിങ്ങൾ മീറ്റ് ചെയ്ത ഹോട്ടൽ ബിൽസ് ഒക്കെ സെറ്റിൽ ചെയ്തത് നമ്മുടെ കംമ്പനി ആണുട്ടോ………

നോർമലി യൂറോപ്യൻ ട്രിപ്പ്‌ ഒക്കെ ആണ് ഓഫർ ചെയ്യേണ്ടി വരാറുള്ളത്… ഹരി കാരണം കമ്പനിക്ക് ലാഭം ആയി……… ടു ബി ഫ്രാങ്ക്, കമ്പനിയുടെ ഭാഗത്തു നിന്ന് ഹരിയോട് നന്ദി പറയേണ്ടതാണ് …………

 

 

വല്ല ഭൂകമ്പവും ഉണ്ടായി എല്ലാം ഇടിഞ്ഞു പൊളിഞ്ഞു മണ്ണിനടിയിൽ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി ഹരീ……. അത്രക്കും നാണം കെട്ട അവസ്ഥയിൽ ആയിരുന്നു അവൻ……..

 

 

സൈറ അതിശയത്തോടെ കൂട്ടി ചേർത്തു : ആൻഡ് യൂ നോ വാട്ട്‌… ഡോക്ടർ ആൻസിക്കും യൂറോപ്യൻ ട്രിപ്പിനെക്കാൾ ഇഷ്ടം നിന്റെ കൂടെ സമയം ചിലവിടാൻ ആണ്…

 

 

ഹരി അത് കേട്ടിട്ടും ഒന്നും പറയാൻ ആവാതെ മുഖം കുനിച്ചിരുന്നു….

 

 

സൈറയുടെ അടുത്ത ചോദ്യം കളിയാക്കുന്ന പോലെ ആയിരുന്നു വന്നത് : അല്ല…. സോ നെക്സ്റ്റ് പ്ലാൻ എന്താ…. ഐ മീൻ ഡോക്ടർ ആൻസി.???.. നാളെ രാവിലെ ഫ്ലൈറ്റ് പിടിച്ചു വരുകയാണേൽ, നിൽക്കുന്നുണ്ടോ ഇവിടെ ?… കമ്പനി ക്യാൻ പേ ദി ബിൽ…….

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *