അനാമികയെ പറ്റി ഉള്ള ചിന്ത, ഹരിയെ അവൾ ലക്ഷ്യമിട്ടത്, അവളുടെ കൂടെ നിന്ന് ഉള്ള ഹരിയുടെ ചിരി, ചിന്തകൾ കാട് കയറി ഇടയിൽ എന്തിനെന്നറിയാതെ ഹരിക്ക് നേരെ കണ്ണ് തിരിച്ച സൈറ ആ കാഴ്ച കാണുന്നത്…
കീഴ്ച്ചുണ്ട് കടിച്ച് കൊണ്ട്
പുഞ്ചിരിച്ചു ഫോണിൽ ഒരു ഫോട്ടോയിൽ ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന ഹരി…
അവളുടെ നെഞ്ചോന്ന് ഇടിച്ചു.. ഇനി അനു എങ്ങാനും ആവുമോ???….. അവൾക്ക് അവന്റെ ഫോണിലേക്ക് എത്തി നോക്കാതിരിക്കാൻ ആയില്ല…
കാർ സഡൻ ബ്രേക്ക് ഇട്ട് ചവിട്ടി ഹരിയിൽ നിന്നും അവൾ ഫോൺ പിടിച്ചു പറിച്ചു വാങ്ങി, അല്ലെങ്കിൽ, സൈറയുടെ പെട്ടെന്ന് ഉള്ള നീക്കത്തിൽ ഹരിക്ക് ഒന്നും ചെയ്യാനും കഴിഞ്ഞില്ല….
ഒരു ഇളം മഞ്ഞ സാരിയിൽ പുഞ്ചിരിച്ചു നിൽക്കുന്ന നീനയുടെ ചിത്രം ആയിരുന്നു ആ സമയം ഹരിയുടെ ഫോൺ സ്ക്രീനിൽ…..
അനാമിക അല്ലെങ്കിൽ കൂടെ, സൈറ ഹരിയെ ഒന്ന് തുറിച്ചു നോക്കി, പിന്നിലേക്ക് എടുത്തതും, ആ ഫോട്ടോക്ക് താഴെ ആയി ഹരി ഇട്ട മെസേജ് കിടപ്പുണ്ടായിരുന്നു..
❤️❤️❤️വൗ……. 😍😍😍… സുന്ദരി ആയിട്ടുണ്ട് ട്ടോ……
” മാം അത്…. ഹരി പറഞ് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചു എങ്കിലും സൈറ വിട്ടില്ല……
സൈറയുടെ നെഞ്ച് അവളുടെ അതിവേഗത്തിൽ ഉള്ള ശ്വാസ ഉച്ചാസങ്ങൾക്ക് അനുസരിച്ച് ഉയർന്നു പൊന്തുന്നതും, സൈറ കോപത്താൽ വിറയുന്നതും കണ്ട്, ഹരി പേടിയോടെ ഡോറിലേക്ക് ചാഞ്ഞു…
സൈറയെ ഇങ്ങനെ ഒരു കോലത്തിൽ, ആളി കത്തുന്ന ദേഷ്യത്തോടെ, കണ്ണ് ചുവപ്പിച്ചു കൊണ്ട് ഇതദ്യമായി ആണ് ഹരി കാണുന്നത്…
കൈ ചുരുട്ടി കൈ ഒന്ന് പൊക്കിയതും ഹരി കണ്ണുകൾ അടച്ചു…… അടി വീണോ എന്ന് നിമിഷം. പക്ഷെ, ആ ഒരു ഗ്യാപ്പിൽ അവൻ കേട്ടത് അലർച്ച ആയിരുന്നു..
” ഗെറ്റ് ഔട്ട്…………………….
ഹരി കണ്ണ് തുറന്ന് തുറിച്ചു നോക്കി..
സൈറ വീണ്ടും അലറി…. ” ഐ സെഡ് ഗെറ്റ് ഔട്ട്……….
ഷോക്കിൽ ഇളകാൻ ആവാതെ, ഒന്നും മിണ്ടാൻ ആവാതെ ഇരുന്നിരുന്ന ഹരിയുടെ സീറ്റ് ബെൽറ്റ് സൈറ തുറന്ന് ചീറി ” ഗെറ്റ് ഔട്ട് യൂ ബാസ്റ്റെർഡ് “….
ആ ഒരു നിമിഷം, അത് വരെ പേടിച്ച് ചൂളി ഇരുന്നിരുന്ന ഹരിയുടെ ചെവിയിൽ ഒരു ചൂളം വിളി ഉയർന്നു, അവന്റെ ചെവികൾ അടഞ്ഞു…
അവന്റെ പേടിയുള്ള മുഖം പതിയെ മാറുന്നതും മുഖം മ്ലാനമാവുന്നതും, ചുണ്ടും കവിളുകളും വീർത്തു വരുന്നത് സൈറ കണ്ടു…
അവന്റെ കണ്ണുകൾ ജ്വലിച്ചു…….
അടഞ്ഞതും എന്നാൽ കനപ്പിച്ചതുമായ ശബ്ദത്തിൽ അവൻ തലയൊന്ന് കുടഞ് ചോദിച്ചു ” സോറി??… മാം എന്താ ഇപ്പോൾ പറഞ്ഞത്???…..
ഹരിയുടെ കണ്ണുകൾ, അതിൽ ഇന്ന് വരെ അവനിൽ കണ്ട ഭയ ഭക്തി ബഹുമാനങ്ങൾ ഒരു നിമിഷം കൊണ്ട് കാണാതായത് കൊണ്ട് സൈറ ഒന്ന് കിടുങ്ങി…
” മാമിനോടാ ചോദിച്ചത്?.. ഇപ്പോൾ എന്താ പറഞ്ഞത് എന്ന്…… അതൊരു അലർച്ച ആയിരുന്നു.
ഉടനെ ഹരിയുടെ വലത് കൈ ഉയർന്നു. അവൻ മുന്നോട്ട് ആഞ്ഞു.
അവന്റെ കൈ തന്റെ കഴുത്തിനു നേരെ വരുന്നത് കണ്ട, സൈറ ഒന്നും ചെയ്യാൻ ആവാതെ ഇരുന്ന് കണ്ണ് മുറുക്കി അടച്ചു…
പക്ഷെ, അവന്റെ കൈ അവളുടെ കഴുത്തിനു പകരം നീണ്ടത്, സൈറയുടെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ ആയിരുന്നു.
അവൻ കൈ ദിശ മാറ്റി സൈറയുടെ സീറ്റിന്റെ ഹെഡ് റെസ്റ്റിൽ പിടുത്തം ഇട്ട് അമർത്തിയായി പീച്ചുമ്പോൾ, അവൻ ദേഷ്യം കൊണ്ട് വിറ കൊണ്ട് പല്ല് കൂട്ടി കടിച്ചു…
കൈ വലിച്ചെടുത്ത് ഒന്നും പറയാതെ, സൈറയെ തുറിച്ചു നോക്കി, ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി
പിറകിലേക്ക് അവൻ നടന്നു….
നിമിഷങ്ങളുടെ ഇടവേളകൾക്ക് ശേഷം സൈറക്ക് ശ്വാസം തിരിച്ച് കിട്ടിയ നിമിഷം ആയിരുന്നു അത്. ഒരു കൊടുംകാറ്റ് അടിച്ച, അല്ലെങ്കിൽ മരണം നേരിൽ കണ്ട പ്രതീതി.
സൈറ കണ്ണുകൾ അടച്ചു പിടിച്ചു കുറച്ചു നേരം…
എത്ര സമയം എന്നറിയില്ല……… അവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് കൊണ്ടിരുന്നു…. ബ്രീത് ഇൻ… ബ്രീത് ഔട്ട്….
” അവന്റെ അച്ഛൻ, അത് കഴിഞ്ഞേ വേറെ എന്തും ഉളളൂ അവന് “……. രേവതിയുടെ വാക്കുകൾ..
