ഹരി മനസ്സിൽ ചോദിച്ച ചോദ്യം പക്ഷെ സൈറയോട് ചോദിച്ചത് അനാമിക ആയിരുന്നു ” എന്ത് പറ്റി സൈറാ?.. ഈ എനി ഇഷ്യൂ?….
” യെസ് മാം… സംതിങ് ഇമ്പോർട്ടന്റ്
കെയിം അപ്……… സൈറ മറുപടിയും കൊടുത്തു.
” ഹരി പറഞ്ഞു, സൈറയുടെ കൂടെ ആണ് താമസം, യൂ ആർ പേർസണലി ട്രെയിനിങ് ഹിം.
അനു പറഞ്ഞതും സൈറ ഹരിയെ നോക്കി കണ്ണുരുട്ടി………
ഹരിക്ക് ആണെങ്കിൽ കാര്യം ഒന്നും മനസ്സിലായില്ല താനും…
ആ സമയം അനു തുടർന്നു : ഇന്നത്തെ നൈറ്റ് എൻജോയ് ചെയ്യാൻ ഉള്ളതല്ലേ, ലെറ്റ് ഹിം ഹാവ് ഫൺ. എന്ത് അർജെന്റ് ആണെങ്കിലും, ഇത്രയും വലിയ ഒരു ഡീൽ, ഒറ്റക്ക് ഹാൻഡിൽ ചെയ്ത സൈറക്ക്, അതും ഒറ്റക്ക് ഡീൽ ചെയ്യാവുന്നതല്ലേ ഉണ്ടാവൂ .
അനാമികയും ക്രെഡിറ്റ് മുഴുവൻ സൈറക്ക് കൊടുക്കുന്നത് കേട്ട ഹരിയുടെ മുഖം ഒന്ന് മാറി….
” വെൽ മാം… ഇട്സ് സംതിങ് പേർസണൽ… സൈറ അത്രമാത്രം പറഞ്ഞു..
” ഓഹ്… സൈറയുടെ പേർസണൽ കാര്യങ്ങൾ കൂടെ ഹരിയാണോ നോക്കുന്നത്. അത് ഞാൻ അറിഞ്ഞില്ല. എനിവേ ട്രെയിനിയെ കൊണ്ട് പേർസണൽ കാര്യങ്ങൾ ചെയ്യിക്കുക, ഇറ്റ് മീൻസ്…….
പെട്ടെന്ന് നിർത്തിയ അനാമികയുടെ വാക്കുകൾ, അത് ഹരിയുടെ ഉള്ളിൽ കൊള്ളുന്ന വാക്കുകൾ ആയിരുന്നു.
” സോറി മാം, സമയം ഇല്ലാ “… അത്ര മാത്രം പറഞ്ഞു കൊണ്ട്, ഇത്രയും ആളുകൾക്കിടയിൽ ഒരു സീൻ ഉണ്ടാക്കാൻ താല്പര്യം ഇല്ലാതെ സൈറ തിരിഞ്ഞു നടന്നു.
വേറെ വഴി ഇല്ലാതെ സൈറക്ക് പിറകിൽ നടക്കാൻ തുടങ്ങുമ്പോൾ, ഹരി അനാമികയുടെ മുഖം ശ്രദ്ധിച്ചു. സഹതാപം, അല്ലെങ്കിൽ തന്നോട് അയ്യോ പാവം, എന്ന പോലെ ഉള്ള നോട്ടം….
” സായ്… ഐ ആം ലീവിങ്… എന്ത് ആവശ്യം ഉണ്ടെങ്കിലും ജെനിയോട് പറഞ്ഞാൽ മതി. അവൾ
ഹാൻഡിൽ ചെയ്ത് കൊള്ളും “……
അവന്റെ മറുപടി, അല്ലെങ്കിൽ ബോസിന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾ നടന്നു. പിന്നാലെ ഹരിയും, ഒരു എത്തും പിടിയും ഇല്ലാതെ…..
ലിഫ്റ്റിനുള്ളിൽ കയറിയതും, ക്രോധം ജ്വലിക്കുന്ന മുഖവുമായി ഹരിയെ നോക്കി പല്ല് കടിച്ച് അവൾ അലറി..
” അവൾ എന്താ നിന്നോട് സംസാരിച്ചത് ?…….
” ആര്… അനു മാമോ ?.. ചുമ്മാ ഓരോന്ന്……. ഹരിയെ മുഴുവപ്പിക്കാൻ സമ്മതിച്ചില്ല സൈറാ…
” അനു മാമോ?……….. സൈറ വീണ്ടും അലറി..
” അത് അങ്ങനെ വിളച്ചോളാൻ പറഞ്ഞു….. ഹരി മനസ്സിലാവാതെ, എന്നാൽ സൈറയുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് തല ചൊറിഞ്ഞു തിരികെ പറഞ്ഞു..
ലിഫ്റ്റിന്റെ വാതിൽ തുറന്നു…
” മാം എന്താ പ്രശനം…….?.. ഹരി നടക്കുമ്പോൾ ചോദിച്ചു…
” നീ പ്രശ്നം അറിഞ്ഞാലേ വരുള്ളൂ???.. സൈറ ഒന്ന് നിന്ന് അവനോട് അലറി…
ആ സമയം….. പാർട്ടി ഹാളിന് ഉള്ളിൽ…
കയ്യിലെ വൈൻ ഗ്ലാസ് നുണഞ്ഞു കൊണ്ട് അനു മനസ്സിൽ ചിന്തിച്ചു കൂട്ടി…
” നീ ആരാണ് ഹരീ??… സൈറ എന്തിനാണ് നിന്നെ ഇങ്ങോട്ടേക്ക്.???…വൺ തിങ് ഷുവർ, അത് നിനക്കും അറിയില്ല…….
” എന്തെങ്കിലും കിട്ടിയോ???… അവളുടെ അടുത്തേക്ക് നടന്ന് വന്ന് ദേവ് ചോദിച്ചു…
അയാളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവൾ ചെറു ചിരിയോടെ പറഞ്ഞു : ഹരി…. ഹീ ഈസ് ഇന്റെരെസ്റ്റിംഗ് “…
ചിന്തകളിൽ നിന്നും ഉണർന്ന അവൾ പറഞ്ഞു : ലെറ്റസ് ഗോ ദേവ്… ഇനി നിന്നാൽ അവന്റെ (സായുടെ ) അഴിഞ്ഞാട്ടം കാണേണ്ടി വരും. ഫക്ക്
ദിസ് പാർട്ടി….
കാറിൽ കയറിയതും, കാറിനുള്ളിൽ ഡ്രൈവ് സീറ്റിൽ കാത്തിരിന്നിരുന്ന സ്റ്റാൻലിയോട് അനാമിക കൽപ്പിച്ചു : ഹരി…. അവന്റെ പിന്നാലെ ഒരാൾ എപ്പോഴും വേണം.
എല്ലാ സിംഗിൾ ഡീറ്റൈൽസും എനിക്ക് കിട്ടണം. ഒന്നും… ഒന്നും തന്നെ മിസ്സ് ആവാൻ പാടില്ല.
” ഒകെ മാം … സ്റ്റാൻലി മറുപടി പറഞ്ഞുകൊണ്ട് വണ്ടി എടുത്തു.
വണ്ടി നീങ്ങി തുടങ്ങിയതും അനു പറഞ്ഞു : ആൻഡ് …. ഐ വാണ്ട് ഹിസ് പേർസണൽ നമ്പർ……
ആവശ്യത്തിന് കഴിച്ച സായ്, അല്ലെങ്കിൽ സൈറയുടെ നിയന്ത്രണം ഇല്ലാത്തത് കൊണ്ട് തന്നെ, തന്റെ പ്ലേ ബോയ് സ്വഭാവം പുറത്ത് എടുത്ത് അലറി ” ലെറ്റസ് റോക്ക് ദി പാർട്ടി ഗയ്സ് “…………..
