പാമ്പും കോണിയും – 9 3അടിപൊളി  

അവൻ ഒന്നും മിണ്ടാതെ ഒരു ബോഡി ഗാർഡിനെ പോലെ സൈറക്ക് പിറകിൽ പോയി ചേർന്ന് നിന്നു.

തിരിഞ്ഞു നോക്കാതെ തന്നെ എല്ലാം മനസ്സിലാക്കിയ സൈറ ഒരു ചിരിയോടെ ആവശ്യമുള്ളത് വാങ്ങി പൈസ കൊടുത്ത് തിരിഞ്ഞു നടന്നു. അവൾക്ക് പിറകിലായി തന്നെ അവനും .

ഡോർ തുറന്ന് പുറത്ത് ഇറങ്ങിയതും, സൈറയിൽ മയങ്ങിയിരുന്ന, ഒറ്റക്കാണ് എന്ന് വിചാരിച്ച്, ഹരിയെ ശ്രദ്ധിക്കാതിരുന്ന, ഒന്ന് മുട്ടി നോക്കാം എന്ന മട്ടിൽ ഒരുത്തൻ അവളുടെ മുന്നിൽ കയറി നിന്നു.

വാ തുറക്കാൻ തുടങ്ങിയ അവന്റെ മുന്നിലേക്ക്, അല്ലെങ്കിൽ തന്റെ മാഡത്തിന്റെ മുന്നിലായി ഹരി ചാടി കയറി ….

വെറും ഒരു നിൽപ് ആയിരുന്നില്ല അത്, തന്റെ ഫുൾ സ്ലീവ് വലിച്ചു മുകളിലേക്ക് കയറ്റി മുന്നിൽ നിന്നവന്റെ കണ്ണുകളിലേക്ക് നോക്കി ബലം പിടിച്ച് കൈ വിരലുകൾ മടക്കി പിടിച്ച്, പല്ല് കടിച്ച് കൊണ്ടുള്ള നിൽപ്……..

ഹരിയുടെ നിൽപ്പും നോട്ടവും, അയാൾ, ഒന്നും മിണ്ടാതെ മുഖം കുനിച്ച് അവരുടെ വഴിയിൽ നിന്ന് മാറി …

ആ സമയം ഹരി അൽപ്പം മാറി സൈറക്കായി വഴി ഒരുക്കി, അയാളെ ഒന്നുകൂടെ തറപ്പിച്ചു നോക്കി…

മുഖത്ത് കാണിച്ചില്ലെങ്കിൽ കൂടെ മനസ്സിൽ നിറ ചിരിയുമായി ഹരിയെ ഇടം കണ്ണിട്ട് നോക്കി അവൾ കാർ മുന്നോട്ട് എടുത്തു….

” ഇതെങ്ങോട്ടാണ്……. എന്ന് ചോദിക്കാൻ അവന്റെ മനസ്സ് പറഞ്ഞെങ്കിലും, സൈറയോട് മിണ്ടിയില്ല അവൻ ..

അവൾക്കും വലിയ പിടി ഉണ്ടായിരുന്നില്ല എങ്ങോട്ടാണ് പോവേണ്ടത് എന്ന്. വാ വിട്ട് പോയ വാക്ക്, അതിന്റെ ചൂടിൽ ഇരിക്കുന്ന ഹരിയെ തണുപ്പിക്കാൻ എന്ത് ചെയ്യണം എന്ന പ്ലാനിങ്ങ് മനസ്സിൽ തുടങ്ങി സൈറ..

ഇടതും വല്ലതും തിരിച്ച് സിറ്റി ഔട്ടറിലൂടെ കാർ ഒടിച്ച സൈറക്ക് വിജനായ പ്ലെയിൻ ഏരിയയിൽ വണ്ടി നിർത്തി….

” ഇവിടെന്താ “… ഹരിയുടെ മുഖം ചെരിച്ചുള്ള നോട്ടം പറയാതെ തന്നെ മനസ്സിലാക്കി…

” വെൽ…. ലേറ്റ്സ് ടോക്ക്…. സൈറ

കുപ്പി എടുത്ത് അവനു നേരെ നീട്ടി ..

“എനിക്ക് വേണ്ട….. അത് മാത്രം ആയിരുന്നു അവന്റെ മറുപടി…

” അതെന്താ……. ഇന്ന് സെലിബ്രേറ്റ് ചെയ്യാൻ ഉള്ള ദിവസമല്ലേ…

ഹരി മുഖം ചെരിച്ചു കൊണ്ട് സൈറയെ കൂർപ്പിച്ചു നോക്കി…..ഉള്ളിലെ ദേഷ്യം പിടിച്ച് നിൽക്കാൻ ആവാതെ പറഞ്ഞു : മാം… ഞാൻ…. ഞാൻ എന്താ ചെയ്തത്?…എന്ത് ചെയ്തിട്ടാ…????…

അതൊന്ന് പറഞ്ഞു തരാമോ. അത് പറഞ്ഞിട്ട് മതി ബാക്കി എന്തും..

എന്തെങ്കിലും പറയുന്നതിന് മുൻപ് സൈറയുടെ ഫോൺ റിങ് ചെയ്തു..

” ജെനി… പറ…..

പതിഞ്ഞ ശബ്ദത്തിൽ ” മാം അത്… സായ് സർ… ഇവിടെ ആകെ അലമ്പാണ്…. പലരും പാർട്ടി വിട്ട് പോയി…

സൈറ വണ്ടി ചവിട്ടി നിർത്തി അലറി ” എന്ത് പറ്റി?…

ജെനി പിന്നീട് പറഞ്ഞത്, അടിച്ചു പൂസായി തോന്നിയത് എല്ലാം കാണിച്ചു കൂട്ടുന്ന സായുടെ വേലത്തരങ്ങൾ ….

ജെനി കൂട്ടി ചേർത്തു : മാം, റാവു സാറിന്റെ കൂട്ടത്തിലെ ഒരു പെണ്ണ് സാറിന്റെ കൂടെ ഉണ്ട്… ആൻഡ് അവൾ ആണ് സാറിന്റെ കംമ്പനി …..

” ഷിറ്റ്… സൈറ ചീറി കൊണ്ട് തുടർന്നു.. ഫോൺ അവന് കൊടുത്തേ….

” ഹലോ… സൈറാ… വേർ ആർ യൂ….. നീയില്ലാതെ ഒരു രസവും ഇല്ലാ…..സായുടെ ചീറി ഉള്ള ശബ്ദം സ്പീക്കറിലൂടെ ഹരിയും കേട്ടു….

” യൂ ബ്ലഡി മദർ ഫക്കർ…….. നിനക്ക് വേണ്ടി ഓരോന്ന് ചെയ്ത് കൊണ്ട് വരുമ്പോൾ. നിനക്ക് അറിയാം അവൾ ഇവിടെ ഉണ്ട് എന്ന്…..

ഇംഗ്ലീഷിൽ ഉള്ള ചെവി പൊട്ടുന്ന തെറിവിളികൾ സായെ അല്ലെങ്കിൽ തന്റെ

ബഡാ ബോസിനെ, സൈറ അല്ലെങ്കിൽ തന്റെ ബോസ്, ഒരു മര്യാദയും കൊടുക്കാതെ പള്ളക്ക് തെറി വിളിക്കുന്നത് കേട്ട ഹരി അതിശയപ്പെട്ടു…

” സായ്, ഐ ഡോണ്ട് കെയർ, എനിക്ക് ഒന്നും കേൾക്കണ്ട. നീ അവിടെ നിന്ന് ഇപ്പോൾ ഇറങ്ങിയേക്കണം, ജെനിയോടൊപ്പം…………പറഞ്ഞത് മനസ്സിലായോ…….. ജെനിക്ക് ഫോൺ കൊടുക്ക്…

” മാം…. ജെനി പതിയെ പറഞ്ഞു.

” ജെനി….. Xxxxx പ്ലാസ ഹോട്ടൽ, സൂട്ട് നമ്പർ 210… സ്റ്റേ വിത്ത് ഹിം ടു നൈറ്റ്…. വേറൊന്നും ഒപ്പിക്കാൻ സമയം കൊടുക്കരുത് അവന് .

Leave a Reply

Your email address will not be published. Required fields are marked *