” ഷിറ്റ്…. മെയ് ബി, സുനൈന, തന്റെ അനിയത്തി പറഞ്ഞത് സത്യം ആവുമോ ..????……….
ബാംഗ്ലൂർ മീറ്റിങ്ങിനു ശേഷം തന്റെ അമ്മയിൽ വന്ന മാറ്റങ്ങൾ ചെറുതൊന്നും ആയിരുന്നില്ല. ഓരോന്ന് ആലോചിച്ചുള്ള ഇരിപ്പ്, ഒപ്പം ഉള്ള പുഞ്ചിരി. തന്റെ പഴയ കാല ഫോട്ടോസ് അല്ലെങ്കിൽ ആൽബം എടുത്തു നോക്കുന്നു, നീന അഭിനയിച്ച സിനിമ വീണ്ടും വീണ്ടും കാണുന്നു.
എല്ലാത്തിനും പുറമെ വന്നതായിരുന്നു, ഡ്രെസ്സിങ്ങിലെ മാറ്റം. ലൈറ്റ് കളർ വസ്ത്രങ്ങൾ എപ്പോഴും പ്രീഫർ ചെയ്തിരുന്ന, അല്ലെങ്കിൽ ധരിച്ചിരുന്ന നീന നല്ല ഡാർക്ക് കളർ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിരിക്കുന്നു…
ആകെ ഒരു മാറ്റം, ചെറുപ്പമാവാൻ ശ്രമിക്കുന്ന പോലെ….
” നമ്മുടെ അമ്മക്ക് എന്തോ പറ്റിയിട്ടുണ്ട് ?… എല്ലാം നേരിൽ കണ്ട് ഒന്നും മനസ്സിലാവാതെ, നൈന സുനൈനയോട് ഫോണിലൂടെ പറഞ്ഞപ്പോൾ, തന്നെക്കാൾ സ്മാർട്ട് ആയ തന്റെ അനിയത്തി ആണ് നൈനയോട് തമാശ രൂപേണ പറയുന്നത് :
ചിലപ്പോൾ, അമ്മക്ക് ഒരു അങ്കിളിന്റെ തുണ കിട്ടിയിട്ടുണ്ടാവും അവിടെ വച്ച്.. പഴയ വല്ല ക്രഷും …..
നൈന ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഓർമ വച്ച നാൽ മുതൽ അച്ഛന്റെ ഓർമയിൽ, ഇനി ഒരു വിവാഹം, റിലേഷൻ ഇല്ലാ എന്ന് ബന്ധുക്കളോട് തീർത്തു പറഞ്ഞ തന്റെ അമ്മ ഈ പ്രായത്തിൽ….. )
നൈന നോക്കി ഇരിക്കെ അതിവേഗത്തിൽ തന്റെ ഫോണിൽ ടൈപ്പ് ചെയ്തു നീന…
” ഹായ് ഹരീ… എനിക്ക് സുഖം .. ഹൌ ആർ യൂ??………
………………………………………………………….
” ടിങ് “…… തന്റെ പോക്കറ്റിൽ കിടക്കുന്ന ഫോൺ ശബ്ദം ഉണ്ടാക്കിയതും ഹരിയുടെ നെഞ്ചോന്ന് പിടഞ്ഞു .
ഫോൺ പതിയെ എടുത്ത്, അവൻ സ്ക്രീനിലേക്ക് നോക്കി……………
” എന്ത് ചെയ്യും …. എന്ത് ചെയ്യും………
(” മാം…. നമ്മൾ തമ്മിലുള്ള രണ്ടു രാത്രികൾ, അത് അത്രയും മനോഹരം ആയിരുന്നു. പക്ഷെ, ഇന്ന് ഇവിടെ നിന്ന് ഇറങ്ങിയാൽ ഞാൻ ഓർത്തു എന്ന് വരില്ല. കാരണം മാമിന് അറിയാം.
ഹരി നല്ലൊരു ചാരിത്ര പ്രസംഗം ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ആയി കാച്ചി….
സങ്കടം പ്രതീക്ഷിച്ച നീനയുടെ മുഖത്ത് നല്ലൊരു ചിരിയാണ് അവൻ കണ്ടത്. അവൾ അവന്റെ തോളിലൂടെ കൈ ഇട്ട് അവനിലോട്ട് ചേർന്ന് അവന്റെ ചുണ്ടിൽ അവസാനമായി ചുണ്ട് ചേർക്കുന്നതിനു മുൻപ് അവൾ ഇത്രമാത്രം പറഞ്ഞു : ഓകെ…. ഐ നോ………..)
” സുഖമാണ് മാം …. ഞാൻ ഇപ്പോൾ കമ്പനി പാർട്ടിയിലാണ്, മാമിന്റെ കമ്പനിയുമായി ഉണ്ടാക്കിയ ഡീലിന്റെ സക്സസ് പാർട്ടിയിൽ.. അപ്പോൾ മാമിനെ ഓർമ വന്നു.
അതാ മെസ്സേജ് അയച്ചത്. ബുദ്ധിമുട്ട് ആയെങ്കിൽ സോറി……….
ഹരി സെന്റ് അടിച്ചു…………………
ഹരിയിൽ നിന്നും പെട്ടെന്ന് റിപ്ലേ വരാത്തത് കൊണ്ട് അൽപം നിരാശയോടെ ഫോൺ മാറ്റി വച്ച് തിരികെ ഫയലിലേക്ക് ശ്രദ്ധ കൊടുക്കാൻ തുടങ്ങുമ്പോൾ ആണ് ” കനിംഗ് ” ശബ്ദം വരുന്നത്.
ഫയൽ വിട്ട് നീന വീണ്ടും ഞൊടിയിടയിൽ ഫോൺ എടുത്തു………
ആ ഒരു നിമിഷം ആണ്, താൻ എവടെ ആണ്, ആരുടെ മുന്നിൽ ആണ് ഇരിക്കുന്നത് എന്ന ബോധം നീനക്ക് വരുന്നത്.
നീന ഉടനെ
മുഖത്ത് വന്ന ചിരി മായ്ച്ചു കൊണ്ട് തന്റെ മോളെ നോക്കി പറഞ്ഞു : സോറി നൈന… ലീവ് ഇട്ട് ഹിയർ ഒൺലി..
ഇട്സ് ഇമ്പോർട്ടന്റ്.. ഞാൻ അൽപ സമയം കഴിഞ്ഞു നോക്കിക്കൊണ്ട്….
ഇത്ര മാത്രം പറഞ്ഞു കൊണ്ട് നീന ഫോണുമായി എഴുന്നേറ്റ് നടന്നു.
ഇതെല്ലാം വീക്ഷിച്ചു നിന്നിരുന്ന ജാസ്മിന് കാര്യം മനസ്സിലായി. വർഷങ്ങൾ ആയി കൂടെ ഉള്ള തന്റെ മാമിന്റെ മാമിന്റെ മുഖത്ത് ഇങ്ങനെ ഒരു പുഞ്ചിരി വരുത്താൻ ഒരാൾക്കേ കഴിയൂ……
ജാസ്മിൻ….. അമ്മയുടെ സെക്രെട്ടറി… അമ്മയുടെ വിശ്വസ്ഥ…..അച്ഛന്റെ പേരിൽ ഉള്ള ഫൗണ്ടീഷൻ വഴി അമ്മ പഠിപ്പിച്ച് ഉയർത്തി കൊണ്ട് വന്നവൾ. അവൾ ഒന്നും പറയില്ല എന്ന് നന്നായി അറിയാമെങ്കിലും…………
” ജാസ്മിൻ…. എന്താ അയാളുടെ പേര്?………
