പാമ്പും കോണിയും – 9 1അടിപൊളി  

” യെസ്… ആ ഹരി അവിടെ ഉണ്ട്… ഇപ്പോഴും ഉണ്ട്… പക്ഷെ ഇനി… അവൾ മനസ്സിൽ ചോദിച്ചു……. ഐ നീഡ് ടു അറ്റാക്ക്…………

അവൾ മുഖം ചെരിച്ച് ഹരിയെ

ഒരു വികാരവും ഇല്ലാത്ത ഭാവവുമായി നോക്കി..

” ഹരീ നീ പറഞ്ഞത് ശരിയാണ്…. ഐ ആം എ പ്രൊ…. ലൈക് മൈ ഉമ്മി…… എന്റെ ഉമ്മി എന്നെ വളർത്താൻ, വലുതാക്കാൻ ആയിരുന്നു എങ്കിൽ, ഇന്ന് അതേ ഉമ്മിയുടെ മോൾ, പ്രശസ്തിക്കും പൊസിഷനും വേണ്ടി അതൊക്കെ തന്നെ ചെയ്യുന്നു….

ഓർ ഐ വിൽ കൗണ്ടിന്യൂ ടു ബീ.. എന്റെ ഉമ്മി ആഗ്രഹിച്ച പോലെ ഉയരങ്ങളിൽ എത്താൻ…

” മാം… ഞാൻ.. അതൊന്നും ഉദ്ദേശിച്ചല്ല….. എനിക്ക്…..

ഹരി ബാക്ക് ഫൂട്ടിൽ ആണെന്ന് മനസ്സിലാക്കിയ സൈറ മനസ്സിലാക്കി, സമയം ആയി എന്ന്….

” നീ ഉദ്ദേശിച്ചത് അത് തന്നെ ആണ് ഹരീ…. അല്ലെങ്കിൽ യൂ ആർ റൈറ്റ്… ഒരേ സമയം മൂന്നും നാലും ബോയ് ഫ്രണ്ട്സ്, നൈറ്റ് കാൾ സെന്ററിൽ സൂപ്പർ വൈസറുമായി, പഠിക്കാൻ വിദേശത്തു പോവാൻ പണത്തിനായി, ബാങ്ക് മാനേജരുമായി…

അവിടെ സുഖ ജീവിതത്തിന് വേണ്ടി സായുമായി, പിന്നെയും കുറേ..

തന്നെ മിഴിച്ചു നോക്കി ഇരിക്കുന്ന ഹരിയെ നോക്കി രണ്ടിറക്ക് കൂടെ ഇറക്കി, അവൾ ചോദിച്ചു : ഒരു പ്രശ്നം ഉണ്ടല്ലോ… വാട്ട് എബൌട്ട് യൂ….??…..നീയോ?……

നിനക്ക് എന്നെ ചോദ്യം ചെയ്യാൻ എന്ത് യോഗ്യതയാ ഉള്ളത്???….

ഹരി അവളെ സൂക്ഷിച്ചു നോക്കി…

” നിനക്ക് അറിയാം ജെറിന്റെ വേലത്തരങ്ങൾ അതിന് പുറമെ പിമ്പിങ്ങ്… അത് മോറൽ ആണോ…? നീ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെ അതിന്?…….

സെയിൽസ് കൂട്ടാൻ വേണ്ടി അല്ലെ നീ ഡോക്ടർ ആൻസിയുമായി?….

ഹരി പല്ല് കടിച്ച് മൂക്ക് വീർപ്പിച്ചു നോക്കിയപ്പോൾ, സൈറ അടുത്ത് ഇട്ടത് വലിയ

ഒരു ബോംബ് ആയിരുന്നു..

” ഓഹ് സോറി… വിത്ത് ആൻസി നിനക്ക് അവളോട് പാവം തോന്നിയത് കൊണ്ടാണല്ലോ….. ഞാൻ മറന്നു…

അപ്പോൾ, ഡോക്ടർ നിഷ, ഡോക്ടർ സിമി, അവരുമായുള്ളതോ?… തുടർച്ചയായി ഉള്ള നിന്റെ എംപ്ലോയീ ഓഫ് ദി മന്ത്സ്…… എംപ്ലോയീ ഓഫ് ദി ഇയർ……..

വൗ…. ഒരേ സമയം നിഷയെയും സിമിയെയും അതും ആൻസി അറിയാതെ….. ഹഹഹഹ……

സൈറ പൊട്ടി ചിരിച്ചപ്പോൾ, ഹരിയുടെ വാ പൊളിഞ്ഞു, കണ്ണുകൾ കുഴിയിൽ നിന്നും പുറത്ത് ചാടി, ശരീരത്തിലൂടെ 1000 വാട്ട് കറന്റ് പോകുന്ന പ്രതീതിയിൽ, എന്നെന്നേക്കും ആയി ഉപേക്ഷിച്ച, തന്റെ പിടിക്കപ്പെടാത്ത അവിഹിതങ്ങൾ വരെ സൈറ പറഞ്ഞത് കേട്ട്, ഞെട്ടി തരിച്ചു അവൻ…

ആ ഒരു പൊട്ടിച്ചിരിയുടെ അവസാനം സൈറ തുടർന്നു : സോ ടെൽ മീ ഹരീ, ഞാനും നീയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടോ?….

എനിക്ക് തോന്നുന്നില്ല ഉണ്ട് എന്ന്.. ഞാൻ ഒരു പെണ്ണ്… നീ ഒരു ആണ്… അത്രമാത്രം..

അവർ കണ്ണോട് കണ്ണ് നോക്കിയിരുന്നപ്പോൾ, അവന്റെ കണ്ണുകളിലെ ഭയം അവൾ വ്യക്തമായി കണ്ട് ഉള്ളിൽ ചിരിച്ചു…

ഹരിക്ക് പറയാൻ ഒരു അവസരവും നൽകാതെ സൈറ തുടർന്നു : ഇനി നമുക്ക് കാര്യത്തിലേക്ക് വരാം. നീ കാര്യങ്ങൾ അറിയാൻ തുടങ്ങുകയാണ്.

ഒരിക്കൽ നിന്നോട് പറയാൻ വേണ്ടി തന്നെ ഇരുന്നതാണ്….

….. പഴയ കബനിയിൽ, ആ കമ്പനിക്ക് വേണ്ടി അത്രയും വിയർപ്പ് ഒഴുക്കിയിട്ടും, കോടികളുടെ ലാഭങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടും , ഒരു പെണ്ണായതിന്റെ പേരിൽ, ലാക്ക് ഓഫ് എക്സ്പീരിയൻസ് എന്ന് പറഞ്, എനിക്ക് അർഹതപ്പെട്ട പോസ്റ്റ് മറ്റൊരാൾ നേടിയ

ഫ്രസ്ട്രെഷനിൽ ഇരുന്ന സമയത്ത് ആണ് സായിൽ നിന്ന് എനിക്ക് ഓഫർ വരുന്നത് ..

പിന്നെ…സായ്….. ഞാൻ പറഞ്ഞു, വിദേശത്ത് ഒന്നിച്ചു പഠിച്ചപ്പോൾ എന്റെ മണി ബാങ്ക് ആയിരുന്നു അവൻ. ഐ നോ ഹിം ഫ്രം ഹെഡ് ടു ടോ..

ആൻഡ്…… നമ്മുടെ കമ്പനിയിൽ, സായിയെ ഹെൽപ് ചെയ്യുക, മൂർത്തി സാറിന്റെ കസേരയിൽ ഇരുത്താൻ , നടന്നാൽ, അവന്റെ പൊസിഷൻ എനിക്ക്. അതാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ…

…. അങ്ങിനെ ആണ് ഞാൻ ഈ നമ്മുടെ കമ്പനിയിൽ എത്തുന്നത്, ഫാർമസി ഫീൽഡിൽ ഒന്നും അറിയാത്ത, താല്പര്യം ഇല്ലാത്ത ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *