പാമ്പും കോണിയും – 9 4അടിപൊളി  

ഹരി രണ്ട് സിപ് എടുത്ത ശേഷം, അവന്റെ ചീറ്റൽ കഴിഞ്ഞ്, ചുണ്ട്

തുടക്കൽ കഴിഞ്ഞ് അവൾ തുടർന്നു….

” ഓകെ… നമുക്ക് പോയിന്റിലേക്ക് വരാം… ഷീ… അനാമിക.. ലൈക് ഐ സെഡ്, നമ്മുടെ എതിർ ടീമിന്റെ ഹെഡ്, ആ ആൽക്കൂട്ടത്തിനിടയിൽ നിന്നെ സെലക്ട് ചെയ്തത് അവൾക്ക് അറിയാവുന്നത് കൊണ്ടാണ്…….

ഷീ നോസ്….. അവൾ അല്ലെങ്കിൽ അവർ പിറകിൽ നിന്ന് കളിച്ചു മുടക്കാൻ ശ്രമിച്ച, അവർ പരാജയപ്പെട്ട, നമ്മൾ ജയിച്ച, ദേശായി കമ്പനിയുമായുള്ള ഡീലിന് പിറകിൽ, ഒരു X ഫാക്ടർ ഉള്ളത്….

ആ X ഫാക്ടർ ആരാണ് എന്ന് ഞാൻ പറയണോ??????…

ഹരിയുടെ കണ്ണ് രണ്ടും പുറത്തോട്ട് ചാടി, വാ പൊളിഞ്ഞു, ശ്വാസം തൊണ്ടയിൽ കുരുങ്ങി, ശരീരത്തിലൂടെ കറന്റ് പോകുന്ന ഫീൽ …

” ചിൽ ഹരീ, ചിൽ…….. ഹരിയുടെ അന്തം വിട്ട് പണ്ടാരമടങ്ങിയുള്ള ഇരിപ്പ് കണ്ട് സൈറ പറഞ്ഞു..

ആ സമയം അവന്റെ കണ്ണുകളിൽ, മനസ്സിൽ മറ്റൊരു കാഴ്ച ആയിരുന്നു. അവൻ മറക്കാൻ ശ്രമിച്ച, മനസ്സിനുള്ളിൽ കുഴിച്ചു മൂടിയ, ആ ദിവസം….

ആ വൈകുന്നേരം വീട്ടിൽ കയറി വന്നപ്പോൾ ടീ പോയക്ക് മുകളിൽ നിരത്തി വച്ചിരുന്ന തന്റെയും ഡോക്ടർ ആൻസിയുടെയും ചിത്രങ്ങൾ…..

ഹരി ഇരുന്നു വിറക്കുന്നത്, വിയർക്കുന്നത് കണ്ട സൈറ കൂട്ടി ചേർത്തു : ഹരീ, കൂൾ…. X ഫാക്ടർ എന്നാണ് ഞാൻ പറഞ്ഞത്.

എന്താണ് എന്ന് അവർക്ക് വ്യക്തമായി അറിയാം എന്നല്ല ഞാൻ പറഞ്ഞത്.

അവനെ അശ്വസിപ്പിക്കാൻ പോന്ന ശക്തി ഒന്നും X ഫാക്ടർ എന്ന വാക്കിന് ഉണ്ടായിരുന്നില്ല…

ഹരി തന്റെ വിറയുന്ന കയ്യിൽ ഉള്ള കുപ്പി മുറുക്കി പിടിച്ച്, തന്റെ ചുണ്ടോട് ചേർത്തു..

” ഗുളുക്ക്…. ഗുളുക്ക്…

ഗുളുക്ക്………

അവൻ കണ്ണടച്ച് , മുഖം ചുളിച്ച് ഉറക്കെ ചീറ്റി…

ഹരിയുടെ പേടിയും വിറയലും കണ്ട, സൈറ ഒരു വലിയ യുദ്ധം ജയിച്ച പോലെ, മനസ്സിനുള്ളിൽ ചിരിക്കുകയായിരുന്നു ആ സമയം…

മനസ്സിൽ ” ഐ ആം സോറി ഹരീ “, മനസ്സിൽ പറഞ്ഞു കൊണ്ട്, എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ, സൈറ തുടർന്നു :

ഐ തിങ്ക്, നീയും ആൻസിയും തമ്മിലുള്ള ലീക്, അതിന് പിന്നിലും അവർ ആണ്….

നീണ്ട നിശബ്ദത… വിറയാർന്ന ശരീരവും, തുറിച്ചു വച്ച കണ്ണുകളും, മരവിച്ച മനസ്സുമായി അവൻ ചോദിച്ചു…. ” എ… അ… അത് എന്ത്… എന്തിനാ.. ഞാ… ഞാൻ…ഡോക്ടർ….. ആൻസി…

” ഹരീ അത്……. നീ ഇവിടെ വരാൻ തീരുമാനിക്കുന്നതിനു മുൻപ് തന്നെ ഞാൻ നിന്റെ ബയോ ഇവിടെക്ക് അയച്ച് കഴിഞ്ഞിരുന്നു. പിന്നെ, അവർ അറിഞ്ഞിരിക്കണം, അല്ല അവർക്ക് അറിയാം, എനിക്ക് നിങ്ങളോട് ഉള്ള അടുപ്പം.

അതുകൊണ്ട് തന്നെ, മെയ് ബി എനിക്ക് ഉള്ള വാണിംഗ്………….

ഒരുപാട് നുണകൾ, ഒരുപാട് പേരുടെ മുഖത്ത് നോക്കി നിമിഷ നേരം കൊണ്ട് പടച്ച് ഉണ്ടാക്കി പറഞ്ഞിട്ടുള്ള സൈറക്ക്, ഹരിയുടെ കണ്ണുകളിൽ നോക്കി തട്ടി വിടുമ്പോൾ, അവളുടെ ഹൃദയ മിടിപ്പ് വളരെ കൂടിയിരുന്നു..

മനസ്സിൽ ചോദ്യങ്ങൾ ബാക്കി ഉള്ള, ആകെ കലുഷിതമായ മനസ്സുമായി ഇരുന്നിരുന്ന അവന്റെ കോളർ പിടിച്ച് വലിച്ച് അവന്റെ കണ്ണുകളിലേക്ക് മനസ്സ് അൽപം ഒന്ന് ശാന്തമാക്കി അവൾ തുടർന്നു :

ഐ പ്രോമിസ്… നിനക്ക് ഒരു പ്രശ്നം വരാൻ ഞാൻ സമ്മതിക്കില്ല… എന്റെ ജീവൻ പോയാലും ശരി.. അതാ ഞാൻ

ആ സമയം നിന്നോട്…ഇത്രയും ദേഷ്യം…..

അവൾ കൂട്ടി ചേർത്തു : സോറി……. സോറി… സോറി…ഞാൻ അറിഞ് കൊണ്ടല്ലടാ… നിന്നോട് ഉള്ള…. ഞാൻ പെട്ടെന്ന്…

അത്രയും പറഞ്ഞു കൊണ്ട് അവൾ അവന്റെ കവിളിലേക്ക് തന്റെ ചുണ്ട് അമർത്തി ചേർത്തു……

ആ കിസ്സിൽ ഹരിക്ക് ഒന്നും തന്നെ ഫീൽ ചെയ്തില്ല, അല്ലെങ്കിൽ അതായിരുന്നില്ല അവന്റെ മാനസിക അവസ്ഥ..

അവന്റെ കവിളിൽ നിന്നും മുഖം വലിച്ചെടുത്ത്, കണ്ണ് താഴ്ത്തി ഇരിക്കുന്ന അവന്റെ വിടർന്ന ചുണ്ടുകളിലേക്ക് ഒന്ന് അവൾ നോക്കി…

” നോപ്… ദിസ് ഈസ് നോട്ട് ദ ടൈം സൈറാ…. അവളുടെ മനസ്സ് അവളോട് പറഞ്ഞു..

അവൾ പതിയെ അവന്റെ കോളറിൽ നിന്നും പിടി വിട്ടു നേരെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *