” ഇനി അടുത്തത്… ഞാൻ എന്തിന് നിന്നോട് ദേഷ്യപ്പെട്ടു….. നീ എന്ത് തെറ്റ് ചെയ്തിട്ടാണ്?…
…….ഇല്ലാ നീ അറിഞ് കൊണ്ട് തെറ്റ് ചെയ്തിട്ടില്ല, തെറ്റ് ചെയ്യാതിരിക്കാൻ, കുഴിയിൽ ചാടാതിരിക്കാൻ വേണ്ടി ആണ് ഞാൻ….
….ആ നിമിഷം അനാമിക, നിന്റെ അനു മാം നിന്നോട് സംസാരിക്കുന്നത് കണ്ട ആ നിമിഷം എന്റെ കയ്യിൽ നിന്ന് പോയി എന്റെ മനസ്സ്… എന്റെ വാ…
” ഇനി അനാമിക സംസാരിച്ചാൽ, നീ അവളോട് സംസാരിച്ചാൽ എന്ത്?… അതിന് ഉള്ള ഉത്തരം നീ തന്നെ പറയും… ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കാം നിന്നോട്.. നീ ആൻസർ തരണം….
മിഴിച്ചു നോക്കി ഇരിക്കുന്ന ഹരിയോട് അവന്റെ മറുപടി വന്നില്ലെങ്കിൽ കൂടെ ആദ്യ ചോദ്യം അവൾ ചോദിച്ചു…
“ഒന്ന്…. ആരാണ് അനാമിക…????…നിനക്ക് അറിയാവുന്നത് പറ…
” അത്… വൺ ഓഫ് ഡിപ്പാർട്മെന്റ് ഹെഡ്…
” അത് അല്ലാതെ ?….
” അത്….. കെട്ടത് വച്ച്, കൃഷ്ണ സാറിന്റെ
സീറ്റിന്…….
” യെസ്… യൂ ആർ റൈറ്റ്… അതിന്റെ അർത്ഥം അവൾ നമ്മുടെ എതിര് ടീം ആണ്, നമ്മുടെ എന്ന് പറയാം എന്ന് തോന്നുന്നു. നീ എന്റെ ടീം ആണെങ്കിൽ…
ഹരി മുഖം കൂർപ്പിച്ചു വിറയലോടെ പറഞ്ഞു : എനിക്ക് വെറും വാക്ക് പറഞ്ഞു ശീലം ഇല്ലാ… ഞാൻ മാമിനോട് പറഞ്ഞിട്ടുണ്ട്, ഞാൻ ഉണ്ടാവും കൂടെ എന്ന്, ഇനിയതല്ല വിശ്വാസം ഇല്ലാ എങ്കിൽ…
” മ്മ്മ്മ്…. ശരി…. അത് വിട്…. നെക്സ്റ്റ് ചോദ്യം….. മാർക്കറ്റിംഗ് ആൻഡ് നമ്മുടെ ടീം അടക്കം, അറൌണ്ട് 60 പേരുടെ പാർട്ടി…
ആ പാർട്ടിയിൽ, അവൾ, നിന്നോട് മാത്രം വന്ന് സംസാരിക്കാൻ എന്താവും കാരണം?.. നിന്നെക്കാൾ ഉയർന്ന പോസ്റ്റിലുള്ള ഒരുപാട് പേരുണ്ട്…… തിങ്ക്….. തിങ്ക് ഹാർഡ്…..
ഹരി തല പുകച്ച് ചിന്തയിലേക്ക് കടന്നു… ആകെ കലങ്ങി മറിഞ്ഞ അവന്റെ മനസ്സിൽ ഒറ്റ ഉത്തരം മാത്രമേ ആ സമയം വന്നുള്ളൂ…
” തന്റെ ഡ്രെസ്സിങ്ങും ലുക്കും കണ്ട്????..
എത്ര തല പുകച്ചും ഉത്തരം കിട്ടാതെ അവൻ സഹായത്തിന് എന്ന പോലെ സൈറയെ നോക്കി….
അവന്റെ മനസ്സ് വായിച്ച പോലെ അവൾ പറഞ്ഞു, അതും ഒരു പുച്ഛ ചിരിയോടെ ” നിന്റെ ലുക്ക് കണ്ട് വന്നതാണ് എന്ന് ചിന്തിക്കുന്നുണ്ടേൽ, നിനക്ക് തെറ്റി ഹരീ…… ഇട്സ് സംതിങ് എൽസ്…
” ഫോർ യുവർ ഇൻഫോ….. നീന പറഞ്ഞ, നീ പറഞ് ഞാൻ അറിഞ്ഞ, നമ്മുടെ ഡീലിനെതിരെ പിന്നിൽ നിന്ന് കളിച്ചത് അവർ ആണ്..
അല്ലെങ്കിൽ അവൾ ആണ്… നിന്റെ അനു മാം…
ഹരി ഞെട്ടലോടെ ചോദിച്ചു ”
ങ്ങേ??…. അതെന്തിന്?.. അതുകൊണ്ട് കമ്പനിക്ക് നേട്ടം?….
” ബുൾഷിറ്റ്, കോർപറേറ്റ് വേൾഡ് ആൺ ഇത് ഹരീ… ഇങ്ങനെ ഒരു ഹെവി ഡീൽ ഉണ്ടാക്കിയാൽ ക്രെഡിറ്റ് ആർക്കാണ് പോവുക…. അത് എങ്ങിനെ ആണ് ടൈറ്റിൽ റേസിനെ ബാധിക്കുക….
തന്നെ കൂർപ്പിച്ചു നോക്കിയ അവനോട് അവൾ പറഞ്ഞു : ഡോണ്ട് ലുക്ക് അറ്റ് മീ… എനിക്ക് അറിയാം, ക്രെഡിറ്റ് മുഴുവൻ എനിക്ക് കിട്ടുന്നതിൽ നീ പിസ്സ്ഡ് ആണെന്ന്…
പക്ഷെ വേറെ വഴി ഇല്ലല്ലോ ഹരീ…. ഈ ക്രെഡിറ്റ് നിനക്ക് ഞാൻ എങ്ങിനെ തരും?… എന്ത് പറയും മറ്റുള്ളവരോട്?… പുതിയതായി ജോയിൻ ചെയ്ത, അതികം എക്സ്പീരിയൻസ് ഇല്ലാത്ത, ട്രൈനിങ്ങ് പിരിയടിൽ ഉള്ള നീ നീനയെ ബ്രിഫ് ചെയ്ത് കോൺവിൻസ് ചെയ്യിച്ചെന്നോ?..
നിനക്ക് വേണമെങ്കിൽ ഞാൻ പറയാം, ബട്ട് അതിന് ശേഷം ഉണ്ടാവുന്ന ചോദ്യ ശരങ്ങൾ, നിനക്ക് അത് ഹാൻഡിൽ ചെയ്യാൻ പറ്റുമോ?…
ഹരിക്ക് വാ പൂട്ടി മിണ്ടാതിരിക്കാനെ കഴിഞ്ഞുള്ളൂ…
” പക്ഷെ വൺ തിങ്… നീ മാറി തുടങ്ങിയിരിക്കുന്നു… ദി ചേഞ്ച് ദാറ്റ് റിക്വയർഡ്…..അല്ലെങ്കിൽ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് .. ആ പഴയ ഹരി ആയിരുന്നേൽ എനിക്ക് ക്രെഡിറ്റ് കിട്ടിയതിനു നിനക്ക് ഫീൽ ആവില്ലായിരുന്നു…
ബട്ട് നൗ… യൂ ആർ ഇൻ ടു ഇറ്റ്..
സൈറയുടെ വാക്കുകൾ ശരിയാണ് എന്ന് ഹരിക്ക് തോന്നി…
വീണ്ടും ഒരു പുച്ഛ ചിരി ചിരിച്ച്,, ഒരു സിപ് എടുത്ത് ഹരിക്ക് നേരെ കുപ്പി നീട്ടി.. ഈ വട്ടം അവൻ കൈ നീട്ടി വാങ്ങി…
