” അനാദാലയത്തിൽ നിന്നും എന്നെ കൂട്ടിക്കൊണ്ടുപോവുമ്പോൾ എനിക്ക് അറിയില്ലായിരുന്നു, അത് അത്രയും വലിയ ഒരു വീട്ടിലേക്ക് ആയിരിക്കും എന്ന്….. കൊട്ടാരം എന്ന് പറയേണ്ടി വരും, സൈറാ ആ വീടിനെ……
……. ലക്ഷ്മി സദൻ………….
മിസ്റ്റർ ആൻഡ് മിസ്സിസ് മൂർത്തി, കൃഷ്ണ മൂർത്തി ആൻഡ് ലക്ഷ്മി കൃഷ്ണ , അല്ലെങ്കിൽ അന്റെ അപ്പ, അമ്മ….. എന്നെ ദത്ത് എടുത്തത്തിന്റെ പ്രധാന കാരണം ഞാൻ അവിടെ ചെന്നാണ് അറിഞ്ഞത്, എന്നെ പോലെ തന്നെ അവർ ദത്ത് എടുത്തിരുന്ന എന്നേക്കാൾ മൂന്ന് വയസ്സ് മൂപ്പുള്ള
പെൺകുട്ടിക്ക് ഒരു കൂട്ട് ആയി, അനിയൻ ആയി കൂടെ ആണ് അത് എന്ന്….
രണ്ടു നേരം തികച്ചു ഭക്ഷണം കിട്ടാത്ത, ഉടുക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതിരുന്ന, നിലത്ത് തറയിൽ കിടന്നുറങ്ങിയിരുന്ന, എനിക്ക് അവിടൊരു സ്വർഗം ആയിരുന്നു………..
പക്ഷെ…………..
സായ് ഒരു പുക കൂടെ ഉള്ളിലേക്ക് വലിച്ചു വിട്ടു…….
അവൾ…. എന്നെ പോലെ, ആടോപറ്റ് ചെയ്ത എന്റെ സിസ്… അനാമിക… അനു…. ഞാൻ തിരിച്ചറിയാൻ ഒരുപാട് വൈകി, അവൾ എന്നെ ഒരു അനിയൻ ആയി അല്ല കണ്ടിരുന്നത്, ഒരു എതിരാളി, അവളുടെ സ്വർഗ്ഗത്തിലെ
കട്ടുറുമ്പ്, അവളുടെ ഭാഗ്യം ഷെയർ ചെയ്യാൻ, തട്ടി എടുക്കാൻ വന്ന ശത്രു ആയി ആണ്…..
സൈറ മിഴിച്ചിരുന്നു കേട്ടപ്പോൾ, സായ് ഒന്ന് നീട്ടി ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട് തുടർന്നു……
സൈറാ…. യൂ നോ വാട്ട്…. എന്റെ ഈ സബ്മിസ്സിവ് കിങ്കുകൾക്ക് പിന്നിലെ പ്രധാന കാരണവും അവളാണ് ….. ഇട്സ് ഹേർ… അനു……ബികോസ് ഷീ……
സായ്ക്ക് മുഴുവപ്പിക്കാൻ ആയില്ല………
” വാട്ട്??…. സൈറ അലറി അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി കണ്ണ് തുറിച്ചു…..
യെസ്… ഷീ… ഷീ ഈസ് എ ബിച്ച്… എ വെരി ഗുഡ് വൺ. ആളുകളെ, അല്ലെങ്കിൽ സ്വന്തം കാര്യത്തിന് വേണ്ടി, വിദഗ്ദമായി മാനുപുലേറ്റിവ് ചെയ്യാൻ കഴിവുള്ളവൾ …..
അന്തം വീട്ടിരുന്ന സൈറ ചോദിച്ചു : ഇറ്റ് മീൻസ്… അപ്പോൾ നിന്റെ ബ്രദർ ഇൻ ലോ?, അയാൾ?…..
ഒരു ചിരി, പിന്നീട് ഒരു പൊട്ടിച്ചിരിക്കും ശേഷം…..സായ് പറഞ്ഞു : ഹീ ഈസ് എ ഫൂൾ…. അവളുടെ നേട്ടത്തിന് വേണ്ടി അവൾ കരു ആക്കിയ ഒരു പൊട്ടൻ.
എന്റെ സിസ് അയാളെ കെട്ടുമ്പോൾ അയാളുടെ പ്രായം എന്തായിരുന്നു എന്നറിയുമോ,, 49. ആൻഡ് ആ സമയം ഒരു ഭർത്താവ് മാത്രം അല്ല രണ്ടു വലിയ പിള്ളേരുടെ അച്ഛൻ കൂടെ ആയിരുന്നു ദേവ്……
എന്തിന്?……..
” ദേവരാജ്… അപ്പയുടെ കൂടെ ആദ്യ കാലം മുതൽ ഉണ്ടായിരുന്ന ആൾ ആണ്, കമ്പനിയുടെ വളർച്ചക്കൊപ്പം, അപ്പ കൂടെ വളർത്തിയ അപ്പയുടെയും അമ്മയുടെയും വിശ്വസതൻ…………
കമ്പനിയിൽ ഷെയർ ഉള്ള, ഒരു ഡിപ്പാർട്മെന്റ് ഹെഡ് കൂടെ ആയ ദേവരാജിനെ അവൾ വളച്ചെടുത്ത് കെട്ടിയത് എന്തിനായിരിക്കണം?……..
സായി മുഖം ഉയർത്തി ചോദിച്ചു..
” ഓഓഹ്….. ഫക്ക്…… സൈറ പറഞ്ഞു പോയി..
” പക്ഷെ, അത് അവൾക്ക് എത്ര ഗുണം ചെയ്തോ, അതിൽ കൂടുതൽ ദോഷം ആണ് ചെയ്തത്…..
ദേവരാജിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അപ്പയും അമ്മയും അതോടെ അവൾക്കെതിരായി… ആൻഡ് യൂ നോ വൈ…….. കമ്പനിയെ പോലെ അല്ലെങ്കിൽ കമ്പനിയേക്കാൾ മനുഷ്യർക്കും അവരുടെ ലൈഫിനും കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്നവർ ആണ് അന്റെ അപ്പയും അമ്മയും എന്നത് അവൾ മറന്നു……..
അതോടെ ഞാൻ വിചാരിച്ചത്, അവളുടെ കളികൾ ഒക്കെ തീർന്നു, എന്റെ വഴി ക്ലിയർ ആയി എന്നാണ്… പക്ഷെ അവൾ വീണ്ടും, നീക്കങ്ങൾ നടത്തും എന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ലാ…..
സായ് മുഖം ഉയർത്തി കിടന്നു കൊണ്ട് തന്നെ നോക്കി സൈറയോട് പറഞ്ഞു : ഐ ആം സോറി സൈറാ… റിയലി സോറി……
ഞാൻ നിനക്ക് ഹെഡ്സ് അപ് തരേണ്ടത് ആയിരുന്നു……
” മ്മ്മ്മ്മ്മ്…… സോ….. ഇറ്റ് മീൻസ്…. നിന്റെ അപ്പയുടെ വിൽ , അതിൽ ആണ് എല്ലാം. അവിടെ ആണ് എല്ലാം ഇരിക്കുന്നത്.
ഈ കംമ്പനി ആര് ഭരിക്കണം, ആര് ഭരിക്കണ്ട എന്ന് അല്ലെ…….. സൈറ ചോദിച്ചു….
