പെരുമഴകാലം [Extended and Revised] 6അടിപൊളി  

മഴ ഒന്ന് കുറഞ്ഞതും ബൈക്കും എടുത്ത് ഞാൻ വേഗത്തിൽ വിട്ടു. വീട് എത്തുമ്പോ എന്നെയും കാത്ത് എന്റെ കാർത്തി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. എന്റെ പിറകെ എന്റെ വാൽ പോലെ മുറിയിൽ കയറി വാതിൽ അടച്ചവൾ പറഞ്ഞു,

” എത്ര നേരമായി നോക്കി ഇരിക്കുന്നു.”

“മഴ ആയ കാരണം കുറച്ച് കയറി നിന്നു.”

“എന്നെ കൂടി കൂട്ടമായിരുന്നു.”

“‘അമ്മ ഒറ്റയ്ക്ക് അല്ലെ?”

“ഹം.”

“മോള് കഴിച്ച?”

“ഇല്ല. ഏട്ടൻ വന്നിട്ട് കഴിക്കാം എന്ന് കരുതി.”

“എന്നാ കാർത്തു പോയി വിളമ്പിക്കോ ഏട്ടൻ കുളിച്ചു വേഗം വരാം.”

“ഹം.”

ഊണിന് മുന്നേ രണ്ടെണ്ണം പിടിപ്പിച്ച്

ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നപ്പോഴാണ് അളിയന്റെ കാര്യം ഓർമ്മ വന്നത്. അവൻ ഇതുവരെ വന്നില്ലേ. ഫോൺ എടുത്ത് നെറ്റ് ഓണക്കിയ ഉടനെ അനീഷ അയച്ച മെസ്സേജ് വന്നു.

“വീട്ടിലെത്തിയോ?”

“ഇപ്പൊ എത്തി” എന്ന് മറുപടി അയച്ച ഉടനെ തന്നെ അവളുടെ മറുപടിയും വന്നു, “ശരി”

എനിക്കവളോട് സംസാരിക്കണമെന്ന് ഒരു തോന്നൽ ഉള്ളിലെ മദ്യം അതിന് ധൈര്യവും നല്കിയപ്പോ മറുത്തൊന്നും ആലോചിക്കാതെ ടൈപ്പ് ചെയ്യാൻ തുടങ്ങി.

“ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ.”

“ഫ്രീ ആണ്.”

ഉടനെ സിഗരറ്റ് പാക്കറ്റും എടുത്ത്, ബൈക്ക് വെക്കുന്ന ചെറിയ ഷെഡിലേക്ക് ചെന്ന് അവളുടെ നമ്പറിലേക്ക് ഡൈൽ ചെയ്തു. കാത്തിരുന്ന പോലെ ഉടനെ അവൾ ഫോണെടുത്തു.

“കഴിച്ച?”

“ഇല്ല. ഉപ്പ വന്നിട്ടില്ല.”

“മുഹ്‌സിൻ വിളിച്ചിരുന്നോ?”

“ആ വിളിച്ചു വന്ന വിവരം പറഞ്ഞു.”

“ഞാനൊരു തെറ്റ് ചെയ്തു. അത് പറയണം എന്ന് കരുതി അതാ വിളിച്ചത്.”

“എന്ത്?”

“അല്ല അനീഷാക്ക് കൊടുത്തയച്ച പാക്കറ്റ് ഞാനൊന്ന് പൊളിച്ചു.”

അവളുടെ മറുപടി കേൾക്കാതെ ആയപ്പോ എനിക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.

“അല്ല ഒരാഴ്ച കഴിഞ്ഞല്ലേ തരാൻ പറ്റു. ചീത്തയാവില്ലേ എന്ന് കരുതി.”

“അതിലൊന്നും ഇല്ല.”

“ഉള്ളത് അത്പോലെ തന്നെ വെച്ചിട്ടുണ്ട്.”

“ഹം.”

പിന്നെയും എന്തൊക്കെയോ കുറെ നേരം ഞാനവളോട് സംസാരിച്ചു. സംസാരിക്കും തോറും എന്തോ വല്ലാത്ത ഒരിഷ്ട്ടം അവളോട് തോന്നാൻ തുടങ്ങി. ആ കളങ്കമില്ലാത്ത സംസാരമാകും ചിലപ്പോ എന്നെ ആകർഷിച്ചത്. അയ്യോ ഉപ്പ വന്നു എന്ന് പേടിയോടെ പറഞ്ഞു എന്റെ മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കിയപ്പോ അവളുടെ ഉപ്പയോടുള്ള പേടി എനിക്ക് മനസ്സിലായി. കട്ടാക്കുമ്പോ പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം ട്ടോ എന്ന് മെസ്സേജ് അയച്ച് ഞാൻ അകത്തേക്ക് പോയി.

“അല്ല കാർത്തി, അളിയനെ കാണാൻ ഇല്ലല്ലോ?”

ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ കേൾക്കാതെ ഞാൻ അവളോട് ചോദിച്ചു. എന്നെ രൂക്ഷമായി ഒന്ന് നോക്കിയത് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കുറെ വട്ടം ഞാൻ ആലോചിച്ചു പിന്നെ കാർത്തിക അത് കണ്ടാൽ മതി അവളുടെ നാവിലുള്ളത് കേൾക്കാൻ. എന്തായാലും അവൾ അടുക്കളയിൽ പോയ

തക്കം നോക്കി ഞാൻ രഞ്ജിത്തിനെ വിളിച്ചു കുറെ നേരം ബെല്ലടിച്ചാണ് ഫോണ് എടുത്തത്.

“എന്തേ?”

ഫോണെടുത്ത അവന്റെ സംസാരത്തിൽ തന്നെ എനിക്ക് വശപിശക് തോന്നി.

“കണ്ടില്ല, അതാ വിളിച്ചത്?”

“ഹോ. കാണേണ്ടവർ അവിടെ ഇല്ലേ? ഞാനെന്തിനാ കട്ടുറുമ്പായി അവിടെ? അത് മാത്രമല്ല ഞാനുള്ളപ്പോ ചിലവും കൂടും. കള്ള് വേണം അതിന് മേലേ ഗുളിക, അതൊക്കെ ചിലവ് അല്ലേ?”

“നീ എന്തൊക്കെയാ പറയുന്നത്?”

ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.

“അളിയൻ പേടിക്കണ്ട. എനിക്ക് എല്ലാം അറിയാം എനിക്ക് സന്തോഷമേ ഉള്ളു അത് പിന്നീട് അറിയും. എന്തായലും അളിയൻ പോകുന്നതിന് മുന്നേ ഈ കാര്യം അങ്ങു ഒഴിവാക്കണം.”

എന്ത് പറയണം എന്നറിയാതെ നിന്ന എന്നോട് അവൻ വീണ്ടും പറഞ്ഞു.

“ഇനി എന്നെ വിളിക്കേണ്ട . അവൾക്കും അറിയാം കാര്യങ്ങൾ എല്ലാം. വക്കീലിനെ നാളെ തന്നെ ചെന്ന് കണ്ട് എല്ലാം റെഡിയാക്കുന്നുണ്ട്. അപ്പൊ, ഓക്കെ അളിയാ.”

എന്താന്ന് പോലും മനസ്സിലാവാതെ നിന്ന് പരുങ്ങിയ എന്റെ പിറകിൽ കൈ മാറിൽ കെട്ടി അവൾ നിൽക്കുന്നുണ്ടായിരുന്നു. ചിരിച്ചെന്ന് വരുത്തി അകത്തേക്ക് പോകാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു കൊണ്ട് പറഞ്ഞു.

Updated: August 20, 2026 — 10:58 pm

Leave a Reply

Your email address will not be published. Required fields are marked *