പെരുമഴകാലം [Extended and Revised] 6അടിപൊളി  

“ഇക്കാട് വീട്ടിൽ വന്നിരുന്നത് പറയാലോ?”

“പിന്നെ?”

“ഞങ്ങളെ കണ്ടത് .”

“അപ്പൊ വിളിച്ചതും ചാറ്റ് ചെയ്തതും പറയേണ്ട?”

“ലൊക്കേഷൻ അയച്ചത് ഇക്കാക്ക് അറിയാം.”

“അപ്പൊ ബാക്കി ഒന്നും അറിയില്ല?”

“പറയാൻ സമയം കിട്ടിയില്ല.”

“അപ്പൊ പറയുമോ?”

“അ. അത് ചിലപ്പോ . വഴക്ക് പറയുമൊന്ന് പേടിയാ.”

“എന്നാ പറഞ്ഞോ. എന്നിട്ട് വായിൽ ഉള്ളത് കേട്ടോ.”

“അത് പേടിച്ചിട്ടാ.”

“എന്നാ പറയണ്ട.”

അതിനവൾ ഒന്നും മിണ്ടിയില്ല. അവൾക്ക് മുഹ്‌സിൻ അറിയാതെ സംസാരിക്കാൻ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞപ്പോ എനിക്കും എന്തോപോലെ ആയി. ഒന്ന് കൂടി കനത്തിൽ വിട്ട് ഞാൻ പറഞ്ഞു.

“വീട്ടിലേക്ക് എന്നാ വരേണ്ടത്?”

“അടുത്ത ആഴ്ച്ച ഞാൻ പോകും. നാലോ അഞ്ചോ ദിവസം നിക്കും അതിനുള്ളിൽ ഏട്ടന്റെ സൗകര്യം നോക്കി എപ്പോഴും വരാം.”

“നീ തന്നെ തീരുമാനിച്ചു വിളിക്ക്. പിന്നെ ഫുഡ് വേണ്ടി വരും.”

“അത് ഉറപ്പ്. ഇനി കഴിക്കാതെ വിടില്ല.”

“അതിന് നിനക്ക് വല്ലതും ഉണ്ടാക്കാൻ അറിയോ?”

“അറിയ.”

“എന്ത്?”

“പത്തിരി ഉണ്ടാക്കും.”

“എനിക്ക് ബിരിയാണി മതി.”

“അയ്യോ. അതെനിക്ക് അറിയില്ല.”

“വീട്ടിൽ ഉള്ളവരോട് ഉണ്ടാക്കാൻ പറയ്.”

“അതിന് ഉമ്മ മാത്രമേ വീട്ടിലുള്ളൂ ഉമ്മ

ഉണ്ടാക്കിയാൽ നന്നാവില്ല.”

“ഹേയ്. അപ്പൊ ഉമ്മ തനിച്ചാണോ വീട്ടിൽ?”

“അനിയൻ ഉണ്ട് എട്ടിൽ പഠിക്കുകയ.”

“അപ്പൊ വീട്ടിലെ കാര്യങ്ങൾ. എങ്ങനെ നടക്കും?

“അത്. അത് ഉമ്മ അടുത്ത രണ്ട് വീട് ഉണ്ട്, അവിടെ പണിക്ക് പോകും. ”

നിഷ്കളങ്കമായ അവളുടെ വാക്കുകൾ . ഒന്നും മറച്ചു വെക്കാതെ ഉള്ള അവളുടെ സംസാരം എനിക്ക് എന്തോ പോലെ ആയി.

“മുഹ്‌സിൻ സഹായിക്കുമോ നിങ്ങളെ?”

“ആ. ഇക്കാ ഒരു വട്ടം അയ്യായിരം രൂപ അയച്ചു കൊടുത്തു ഉമ്മാക്ക്.”

“പിന്നെ?”

“അതന്നെ ഇവിടെ അറിഞ്ഞിട്ട് ഇക്കാക്ക് ചീത്ത കേട്ടു.”

“നിന്റെ അനിയന് മുഹ്‌സിൻ ഒന്നും വാങ്ങിയില്ലല്ലോ? ഇതിൽ ഒന്നും കണ്ടില്ല അതാ ചോദിച്ചേ?”

“പറയണം എന്നുണ്ടായിരുന്നു പിന്നെ പേടിച്ചിട്ട് പറഞ്ഞില്ല.”

“എന്താ അവന് വേണ്ടത്?

“അവൻ ഫോണാണ് എന്നോട് ചോദിക്കുന്നത്. അതൊക്കെ ഇക്കാട് പറഞ്ഞ തെറി ആകും കേൾക്കുക.”

“ഉമ്മ ഒന്നും പറഞ്ഞില്ലേ?”

“ഇല്ല. ഉമ്മാക്ക് അറിയ കിട്ടില്ലെന്ന്. അവനും കിട്ടിയാൽ ആയി എന്ന് വെച്ച് പറഞ്ഞതാകും.”

“എന്നാ പോകുന്നത് വീട്ടിലേക്ക്?”

“അടുത്ത ആഴ്ച്ച.”

“രണ്ട് ദിവസം കൂടി കഴിഞ്ഞ അടുത്ത ആഴ്ച്ച ആയില്ലേ?”

“ഞായറാഴ്ച ആകും.”

“ഉറപ്പിച്ച് വിളിക്ക്.”

“ആഹ്.”

“ശരി. ഇനി ബിസി ആയത് കണ്ട തെറി കേൾക്കേണ്ടി വരും.”

“ഹം.”

ഫോണ് വെച്ചിട്ടും ഞാൻ കുറെ നേരം അങ്ങനെ ഇരുന്നു.

പച്ച പാവം എന്ന് പറഞ്ഞാൽ അതാണ് അനീഷ എന്ന് ഞാൻ മനസ്സിലാക്കി. കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സ് പോലെ എനിക്ക് അവളുടെ സംസാരം കേട്ടപ്പോ തോന്നി. എന്റെ മനസ്സിലേക്ക് അവളുടെ അനിയന്റെ മുഖവും ഉമ്മാടെ മുഖവും തെളിഞ്ഞു വന്നു. എന്തെങ്കിലും വാങ്ങണം അങ്ങോട്ട് പോകുമ്പോ.

മഴ കൂടുകയാണ് സമയം പന്ത്രണ്ട് ആവുന്നു. വേഗം എണീറ്റ്‌ അകത്തേക്ക് കയറി വാതിൽ അടച്ചു. മുറിയിൽ നിന്നും സീറോ ബൾബിന്റെ വെളിച്ചം അകത്തേക്ക് വന്നിരുന്നു. പുതച്ച് മൂടി കിടക്കുന്ന കാർത്തിയുടെ അടുത്തായി ഞാനും കിടന്നു.

ശനിയാഴ്ച രാവിലെ എ ന്നെ അനീഷ വിളിച്ചു. വീട്ടിൽ ആയതിനാലും കാർത്തിക എന്നെ ചുറ്റിപറ്റി നടക്കുന്നതും കൊണ്ടും ഞാൻ ഫോണെടുത്തില്ല. മഴയുള്ള നേരമായതിനാൽ വീടിന്റെ സൈഡിലൂടെ ഒരു

കുടയും എടുത്ത് ഞാൻ വയലിന്റെ സൈഡിലൂടെ കുറച്ചു നേരം നടന്ന് അവൾക്ക് വിളിച്ചു.

“ഞാൻ കേട്ടില്ല നേരത്തെ വിളിച്ചത്.”

“എനിക്ക് തോന്നി.”

“വീട്ടിലേക്ക് പോയോ?”

“രാവിലെ പോകും.”

“ഉറപ്പിച്ചോ?”

“ആഹ്.”

“എത്ര ദിവസം കാണും അവിടെ?”

“നാല്. ഏട്ടൻ എന്നാ വരിക?”

“വിളിച്ച എന്നും വരും.”

“ഫ്രീ എപ്പോഴാണോ അന്ന് വരാം.”

“ഞാൻ എന്നും ഫ്രീയാ.”

“എന്നാ മറ്റന്നാൾ വരുമോ?”

“നാളെ ആയാലോ?”

“നാളെ. ഫുഡ് ഉണ്ടാക്കാൻ സമയം”

“ഞാൻ വൈറ്റ് ചെയ്യാം ഉണ്ടാക്കുന്നത് വരെ.”

“എന്നാ നാളെ വരുമോ?”

“വരാം.”

“ഞാൻ അവിടെ എത്താൻ പതിനൊന്ന് മണി ആവും.”

Updated: August 20, 2026 — 10:58 pm

Leave a Reply

Your email address will not be published. Required fields are marked *