പെരുമഴകാലം [Extended and Revised] 6അടിപൊളി  

“അത് നന്നായി വാങ്ങാൻ പറ്റിയില്ല.”

അപ്പൊ ആ മുഖമൊന്ന് കാണണം ഹൂഊഓ. വാടി കൂമ്പിയ ആ മുഖം എന്നിൽ ചിരി വരുത്തി.

“അത് കുഴപ്പമില്ല.”

“കയറി ഇരിക്കാൻ ഒന്നും പറയുന്നില്ലേ?

“സോറി ഏട്ടാ ഇരിക്ക്.”

കുനിഞ്ഞു വേണം ഉമ്മറത്തേക്ക് കയറാൻ. അവിടെ കണ്ട നെയ്ത കട്ടിലിൽ ഞാൻ ചെന്നിരുന്നു. നല്ല സുഖം തോന്നി അതിലിരിക്കാൻ. എന്തൊക്കെയോ പറഞ്ഞവൾ ഫുഡ് ഉണ്ടാക്കട്ടെ എന്നും പറഞ്ഞ് അകത്തേക്ക് പോയി.

“അനീഷ നീ അറിയാത്ത പണിക്കൊന്നും നിൽക്കണ്ട എനിക്ക് സദാ ഫുഡ് മതി.”

ചിരിച്ചു കൊണ്ട് അവൾ പണിയിൽ മുഴുകിയപ്പോ ഞാൻ സിഗരറ്റും എടുത്ത് പുറത്തേക്കിറങ്ങി. അവൾ അന്ന് പറഞ്ഞത് ശരിയാണ് നല്ല ഭംഗിയുള്ള സ്ഥലം. ഈ വീട് കണ്ടപ്പോ പുറമ്പോക്ക് സ്ഥലം ആണന്ന് എനിക്ക് തോന്നി. കാരണം അടുത്തൊന്നും ഒരു വീടില്ല. കാട് പിടിച്ചു കിടക്കുന്ന സ്ഥലവും അതിന് നടുക്ക് ഒരു കുടിലും.

ഉച്ചയ്ക്ക് അവൾ വിളമ്പി തന്ന ചോറും ചിക്കൻ കറിയും കൂട്ടി ഫുഡ് കഴിച്ച് ഞാൻ പുറത്തെ കാഴ്ചകൾ കണ്ടു നോക്കി നിന്നപ്പോ അവൾ എന്റെ അരികിൽ വന്നു.

“ഫുഡ് സൂപ്പർ അല്ലെ?”

“ഹോ. അടിപൊളി.”

“വെറുതെ?”

“അല്ലടി. മുഹ്‌സിൻ വിളിച്ച?”

“രാവിലെ വിളിച്ചു”

“ഞാൻ വരുന്നത് പറഞ്ഞോ?”

“നാളെ വരുമെന്ന പറഞ്ഞത്.”

“കള്ളി.”

“അതല്ല. പെട്ടന്നങ്ങു പറഞ്ഞു പോയതാ.”

“എന്നാ ഇപ്പോ വിളിച്ചു പറഞ്ഞേക്ക് വന്നെന്ന്.”

“അത് ഏട്ടാ.”

“ഏത്?”

“ഉമ്മ ഉള്ളപ്പോ വിളിച്ചാൽ മതിയെന്ന പറഞ്ഞേ.”

“അതെന്തേ?”

“അറിയില്ല. ഉമ്മ ഇല്ലങ്കിൽ ഞാൻ ഒറ്റയ്ക്ക് അല്ലെ അതാകും.”

“സംശയ

രോഗി ആണോ?”

“അയ്യേ.”

“അങ്ങനെ ഉണ്ടെങ്കിൽ അവനെ പറഞ്ഞിട്ടും കാര്യമില്ല.”

“അതെന്തേ?”

“സുന്ദരി കുട്ടിയെ ആരെങ്കിലും കൊത്തി കൊണ്ടു പോയാലോ എന്നാ പേടി.”

“ശ്ശോ.”

“സത്യമാടി.”

പെണ്ണിന്റെ മുഖം ചുവന്ന് തുടിക്കുന്നത് ഞാൻ കണ്ടു.

“ഏട്ടാ മഴ വരുന്നുണ്ട് കയറി ഇരിക്ക്.”

അവളുടെ പിറകെ ഞാനും ഉമ്മറത്തേക്ക് കയറി നേരത്തെ ഇരുന്ന കട്ടിലിൽ ഇരുന്നു. പുറത്തെ മഴയും നോക്കി അവളോട് സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല.

മൂന്ന് മണി ആയപ്പോ ഒരു മെലിഞ്ഞു വെളുത്ത ഒരു പയ്യൻ മഴയും കൊണ്ട് വീട്ടിലേക്ക് ഓടി കയറുന്നത് ഞാൻ കണ്ടു. ചവിട്ടുപടിയിൽ എത്തിയ അവൻ എന്നെ കണ്ടൊന്നു സ്റ്റക്ക് ആയി ഒരു ചിരി മുഖത്ത് വരുത്തി അവൻ അവിടെ തന്നെ നിന്നു.

“എന്തിനാടോ മഴ കൊണ്ട് നടക്കുന്നത്?”

“കളി കഴിഞ്ഞ പാടെ ഓടി .”

“എന്നെ മനസ്സിലായ?

“അളിയന്റെ കൂട്ടുകാരൻ അല്ലെ?”

“അതേ. പ്രകാശൻ. നിന്റെ പേരന്താ?

“അനീഷ്.”

“രണ്ടാളുടെയും പേര് മാറി പോകുമല്ലോ. പോയി തല തുവർത്തി വാ.”

അവനെയും കൊണ്ട് അനീഷ അകത്തേക്ക് കയറി. മഴ നനയാതെ ഞാൻ വീടിന്റെ ഓരം പിടിച്ച് ബൈക്കിന് അടുത്ത് ചെന്ന് സീറ്റ് ഉയർത്തി അവന് വാങ്ങി വെച്ച ഫോൺ എടുത്ത് വരുമ്പോ അനീഷ അവിടെ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

“വലിക്കാനാണോ മഴ കൊണ്ട് പോയത്. ഇവിടെ ഇരുന്ന് വലിച്ചോ ട്ടാ .”

“ഹേയ് അല്ലടി. അവൻ എവിടെ?”

“കഴിക്കുന്നു. എന്തേ?”

“കഴിഞ്ഞ വരാൻ പറയ്.”

പത്ത് മിനിറ്റ് കഴിഞ്ഞ് അവനെയും കൊണ്ട് അവൾ എന്റെ അരികിൽ വന്നു. കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് ഫോൺ എടുത്ത് അവന് നേരെ നീട്ടി ഞാൻ പറഞ്ഞു,

“ഇത് നിനക്ക് ഉള്ളതാ.” അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു പൊട്ടുമെന്ന മട്ടിൽ ആയി. സ്നേഹത്തോടെ വിശ്വാസം വരാതെ എന്നെ നോക്കി അവനത് വാങ്ങി നോക്കുമ്പോൾ അവളുടെ കണ്ണ് ചുവന്ന് കലങ്ങുന്നത് ഞാൻ കണ്ടു.

“ഫോണ് കിട്ടി എന്നും പറഞ്ഞ് അളിയന് മെസ്സേജ് അയക്കാൻ നിക്കണ്ട. ഇത് ഞാൻ വാങ്ങിയതാ ട്ടോ?”

“എനിക്ക് അറിയാം അളിയൻ വാങ്ങി തരില്ലന്ന്.

താങ്ക്സ് ഏട്ടാ.”

“അതൊന്നും വേണ്ട നന്നായി പഠിക്കണം.”

തലയാട്ടി അവൻ അകത്തേക്ക് അതും കൊണ്ട് പോയപ്പോഴും അവളത് പോലെ തന്നെ നിൽക്കുക ആയിരുന്നു. അവളുടെ അരികിലേക്ക് ചെന്ന് ഞാൻ എന്റെ കയ്യിൽ ഉള്ള വലിയ കവറിൽ നിന്ന് മുഹ്‌സിൻ തന്ന പാർസൽ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞു,

“ഇത് നിന്റെ ഇക്കാടെ വക.”

അടുത്തത് എടുത്ത് ഞാൻ പറഞ്ഞു,

Updated: August 20, 2026 — 10:58 pm

Leave a Reply

Your email address will not be published. Required fields are marked *