പ്രിയംവരം – 3 16

അമ്മ :ഇയ്യാൾ ചൂടാവതെടാ ഉവ്വേ. ഞാൻ ഒരു കുശലം ചോയിച്ചേ അല്ലെ..

ഞാൻ :അഹ്. പിന്നെ ഇന്ന് നിഷാമ്മ എനിക്ക് ഒരു ക്രീയേറ്റിനും പിന്നെ പ്രോടീയിൻ പൌഡറും കൊറേ ജിമ്മിൽ ഇടുന്ന ഉടുപ്പും മെയ്ട്ച്ച തന്നു.

അമ്മ :ഏഹ്ഹ് അവൾ അവിടെ വന്നോ.

ഞാൻ :ഇല്ല ഓഡർ ചെയ്ത് അയച്ച.

അമ്മ :അമ്പട. ഇത് ഇപ്പോ നിനക്ക് എങ്ങനെ നോക്കിയാലും ലാഭം.. അതിസുന്ദരി ആയ ഭാര്യ. സ്നേഹനിധിയായ അമ്മായിയമ്മ. പിന്നെ ബോണസ് ആയിട്ട് ഒരു അനിയത്തിയും. എന്തു വേണേലും മെയ്ടിച്ചു തരാൻ റെഡി ആയി നിക്കണ അമ്മായിഅച്ഛൻ.

ഞാൻ :അതെ അതെ അതെ.

അമ്മ :ഹാ ആർകെക്കയോ കല്യാണം വേണ്ടാന്നേക്ക് പറയണേ കേട്ടൂ.

ഞാൻ :ആരാണാവോ. മണ്ടൻ മുത്തു കേണ്ട അല്ലാണ്ട് എന്നാ അവനെ പറയ്യാ.

അമ്മ :അതെ 😆😅.

ഞാൻ :അമ്മേ അത് ഈ കല്യാണം കഴിഞ്ഞ ഞാൻ അവിടെ വല്ലോം വന്നു അവിടെത്തെ വല്ല ജോലിക്കും കേറാം എന്നിങ്ങനെ ആലോചിക്കർന്ന്. എന്താ അമ്മയുടെ അഭിപ്രായം.

അമ്മ :ഇപ്പോ ഉള്ള ജോലിക് ഒരു കൊഴപ്പവും ഇല്ല. അതോണ്ട് അത് വേണ്ടന്ന് വെച്ചേട്ട് വരണ്ട. പിന്നെ അച്ഛനും. കേശവ അങ്കിളും എന്തെക്കെയോ തീരുമാനിച്ചേട്ട് ഇണ്ട് അവർ പറയും നിന്നോട് ട്ടാ. ഇപ്പോ എന്റെ മോൻ ചെല്ല് ചെന്ന് കെടന്ന് ഉറങ്ങിക്കോ ട്ടാ.

പ്രിയയുടെ ഫ്ലാറ്റിൽ

പ്രിയ :എന്റെ അമ്മേ അമ്മക്കെന്ന ഇനിയും കാറോ.

നിഷ:അഹ് പിന്നെ മോനുനു വേണ്ടിയാ അല്ലാണ്ട് നിനക്ക് അല്ല. അവനോട് ചോയ്ച്ച അവൻ വേണ്ടന്നെ പറയു അതോണ്ടാ നിന്നോട് പറഞ്ഞെ നീ എങ്ങനേലും ഒന്ന് അവനോട് ചോയ്ക്ക്. നേരെ ചെന്ന് ചോയ്ക്കാനല്ല നീ ചോദിക്കുന്നത് അവൻ പോലും അറിയരുത്.

പ്രിയ :അമ്മ എന്നമ്മ പറയണേ. ചോദിക്കുന്നത് അവൻ അറിഞ്ഞില്ലേ പിന്നെ എങ്ങനെ അവൻ ഉത്തരം തരും.

നിഷ :എടി ഋഷികേഷിന്റെ മോളെ.

പ്രിയ :അമ്മക് സംശയൊണ്ടോ ഞാൻ അച്ഛന്റെ ആണോന്ന്.

നിഷ :എനിക്കില്ല നിനക്കിണ്ടോ.

പ്രിയ :എനിക്കും ഇല്ല.

നിഷ :ഹാ എന്നാ നീ അവനു ഈ സർപ്രൈസ്‌ പോളിയതാ രീതിയിൽ ഒന്ന് ചോദിച്ചാൽ മതി.

പ്രിയ :ഹാ അങ്ങനെ ഞൻ നോക്കാം. അഹ് പിന്നെ എന്റെ കാർ ഞാൻ മാറ്റാൻ വിചാരിക്കുവർന്ന്.

നിഷ :നല്ല കാര്യം. അല്ലേലും നിങ്ങൾക് ഒരു കാർ പോരെ. രണ്ട് പേരും ഒരു ഓഫീസിലേക്ക് അല്ലെ പോണേ പിന്നെ മോനൂന് ബൈക്ക് ഇണ്ടല്ലോ.

പ്രിയ :അല്ല അങ്ങനെ അല്ല രണ്ട് കാർ നിങ്ങൾ അവനു കൊടുക്കുന്നത് ഗിഫ്റ്റ് അതുപോലെ എനിക്കും പുതിയത് ഏത്. 🫣

നിഷ :അടപാവി. അല്ല നീ സെറ്റിൽ ആയതല്ലേ അപ്പോ നിനക്ക് തന്നെ പുതിയത് വാങ്ങിക്കൂടെ. നീ വല്യ self indipendant വുമൺ അല്ലെ. (എപ്പിടി വെച്ചനെ ഉനക്ക് ആപ്പ് )

പ്രിയ :ഹ അത് ശെരിയാണല്ലോ ഞാൻ അത് ഓർത്തില്ല (ഒത്തില്ല ).

നിഷ :ഹാ ഞാൻ വേണേ അച്ഛനോട് പറഞ്ഞത് നോക്കാം.

പ്രിയ :ആഹഹാ അമ്മ പോളിയാണ് അമ്മേ.

നിഷ :ഏയ്യ് അത്രേം അങ്ങ് പോക്കണ്ട. ബട്ട്‌ one കണ്ടീഷൻ.

പ്രിയ :എന്താണ്.

നിഷ :നീ നാളെ മോനുന്റെ കൂടെ പോണം.

പ്രിയ :പിന്നെടി നടക്കില്ല.

നിഷ :എന്നാ ആ കാർ അങ്ങ് മറന്നേക്ക്.

പ്രിയ : ശേ ഇതെന്ത് കഷ്ടമ്മെ.

നിഷ :ഹാ കൊറച്ചു കഷ്ടപ്പെട്.

പ്രിയ :അഹ് ശെരി.

നിഷ :അഹ് പിന്നെ അവനോട് ആ കാറിന്റെ കാര്യം ചോദിക്കാൻ മറക്കണ്ട.

Call ഹാങ്ങ്സ് അപ്പ്‌.

പ്രിയ – ശേ ഇനിപ്പോ അവന്റെ കൂടെ എങ്ങനെ പോകും ശോ ഓർത്തിട്ടു തന്നെ നാണം വന്നു. (കണ്ണാടി നോക്കിക്കൊണ്ട് )ഞാൻ എന്തിനു നാണിക്കണം.പ്രിയ ഈ ടാസ്ക് നീ കംപ്ലീറ്റ് ചെയ്ത പുതിയ കാർ.(പെട്ടന്ന് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ).

പാറു :ദേ ഇത് കണ്ട അമ്മ ചേട്ടായിക്ക് വാങ്ങി കൊടുത്തത.
(ഞാൻ നിഷാമ്മ മടിച്ചുതന്ന പുതിയ ഡ്രസ്സ്‌ ഇട്ട് രണ്ട് കയ്യിലും ക്രീയേറ്റിനും പ്രോടീയിൻ പൌഡറും പിടിച്ചു നിക്കണ ഫോട്ടോ ഞൻ നിഷാമ്മക് അയച്ചത് അവൾ അത് ഇവള്ടെ ഫോണിലേക്കു അയച്ചേട്ട് പ്രിയക്ക് അയച്ചു )

പ്രിയ :ഇതെപ്പോ.

പാറു : ചേട്ടായിക്ക് ഓർഡർ ചെയ്ത് കൊടുത്തത ഇന്ന്.

പ്രിയ : കൊള്ളാലോ തള്ള കൊറച്ചു നേരം മുന്നേ വിളിച്ചപ്പോ പോലും ഒന്നും പറഞ്ഞില്ല.

പാറു : ആഹ്ഹ് ഇനി എന്തെക്കെ കാണാൻ കിടക്കുന്നു. അമ്മെക് ചേട്ടായിയെ നന്നായിട്ട് ഇഷ്ടായി അച്ഛനും. പിന്നെ എനിക്കും. 🫣🤗.

Updated: March 28, 2026 — 5:08 pm

Leave a Reply

Your email address will not be published. Required fields are marked *