ഞാൻ : പാറുമോളെ നീ പറയുന്ന പോലെ അല്ല ഇത് ജീവിതം അല്ലെ ഓരോരുത്തർക്കും അവരുടെ അഭിപ്രായം, താല്പര്യം അല്ലെ അല്ലാതെ നിന്റെ ചേച്ചിക് എന്നെ ഇഷ്ടായി കാണില്ല പുള്ളികാരിയുടെ expectation പോലെ അല്ല ഞാൻ അതാവും അല്ലാതെ എനിക്ക് നിന്റെ ചേച്ചിയെ കെട്ടുന്നതിൽ ഒരു കുഴപ്പം ഇല്ല (നുണ കല്ല് വെച്ച നുണ ).
പാർവതി : ആണോ അപ്പോ ചേച്ചി പറഞ്ഞു ചേട്ടായിയും ഒക്കെ അല്ല ഈ കല്യാണത്തിൽ എന്ന്. അതോണ്ടല്ലേ കഴിഞ്ഞ ദിവസം അമ്മ ചേട്ടായിയെ വിളിച്ചേ.
ഞാൻ : (ശോ തേഞ്ഞല്ലോ നാഥാ )ഏയ് അങ്ങനെ ഒന്നുല്ലല്ലോ നിന്റെ ചേച്ചിക് ഒക്കെ അല്ലാലോ അപ്പോ ഞൻ എങ്ങനെയാ ഒക്കെ ആണെന്ന് പറയുക.
പാർവതി : ഓഹ് അപ്പോ ചേട്ടായിക്ക് കൊഴപ്പൊല്ല ല്ലേ.
ഞാൻ : ഏയ്യ് (ശോ പറഞ്ഞും പോയ് ഇനി ഇപ്പോ എന്നാ ചെയ്യും. ആഹ്ഹ് വരുന്നേടത് വെച്ച കാണാം ).
അച്ഛൻ :ഡാ വാ.
ഞാൻ പ്രിയയുടെ അടുത്തേക്ക് ചെന്നത്തിനു ശേഷം.
ശ്രേയ : അവൻ വന്നു നിന്റെ മുന്നിൽ നില്കും അപ്പോ പറ.
ജെന : ഹാ കോൺഫിഡന്റ് അല്ലെ നല്ല പുച്ഛത്തോടെ വേണം പറയാൻ.
പ്രിയ : ഹും.
ഞാൻ അവളുടെ അടുത്ത് എത്തിയതിനു ശേഷം.
ഞാൻ :മാഡം ഇനി എന്താ ചെയ്യാ.
പ്രിയ :എനിക്ക് അറിയില്ല വിക്രം (നോക്കല്ലേ പ്രിയാ കണ്ണിലേക്കു നോക്കല്ല് )
ഞാൻ : പിന്നെ മാഡം എന്താ പറയുന്നേ എൻഗേജ് മെന്റ് കഴിഞ്ഞ് മുടക്കിയ വീട്ടുകാർ തമ്മിൽ അടിയവും ഒറപ്പ് എനിക്ക് അറിയില്ല എന്താ ഇനി ചെയ്യുക എന്ന്.
പ്രിയ :(തിരിഞ്ഞ് എന്നെ നോക്കിയിട്ട് )ഞാനും അത് തന്നെ ആണ് വിക്രം ചിന്ദിക്കുന്നെ ഇനീ
എന്ത് ചെയ്യും.
ഞാൻ :എന്തേലും ചെയ്യ് ഇല്ലേ മാഡത്തിന്റെ ടൈപ്പ് പോലും അല്ലാത്ത ഈ ഹയ്റ്റ് ഇല്ലാത്ത എന്നെ കെട്ടേണ്ടി വരും ട്ടാ.
പ്രിയ : (എന്റെ നേരെ തിരിഞ്ഞ് എന്നെ നോക്കിക്കൊണ്ട് )വിക്രം പ്ലീസ് ഞാൻ ഒന്ന് ആലോചിക്കട്ടെ (എന്തെക്കെ ആലോചിച്ചു വന്നതാ പുച്ഛം ആട്ടിപായിക്കാൻ ഹാ ഇവന്റെ കണ്ണിൽ ഇത് എന്ത് ആണാവോ അത് നോക്കുമ്പോ എല്ലാം മറന്ന് പോണേ. )
ഞാൻ :ശെരി (സുന്ദരി തന്നെഇവൾ . No no no insult. നിന്റെ ഈഗോ ആണ് ഇവൾ ഹർട്ട് ആക്കിയത് ഓർമ വേണം.)(എന്തേക്ക് പറഞ്ഞാലും ഈ റെഡ് ബ്ലൗസ് പാട്ടുപാവാട ഈ ജിമിക്കി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടു. . . വെറുതെ ആണോ ആ സെക്യൂറിറ്റി കേറി പിടിക്കാൻ നോക്കിയത്. )(ഞാൻ അത് ഓർത്തു അറിയാതെ ചിരിച്ചു ).
പ്രിയ : എന്താ വിക്രം വെറുതെ കെടന്ന് ചിരിക്കണേ.
ഞാൻ : എയ് ഒന്നുല്ല മാഡം.
ചേട്ടൻ (എന്നെ അടുത്തേക്ക് വിളിച്ചട്ടു സ്വകാര്യാത്തിൽ ):ഭർത്താവും ഭാര്യയും തമ്മിൽ ഒരു സ്വകാര്യം.
ഞാൻ : ഇയ്യാൾ ചുമ്മാ പോയെ.
അമ്മ : മോനു ഒന്നുടെ പറയ്യാ നീ ഈ കല്യാണം മുടക്കാൻ നോക്കണ്ട ഞാൻ സമ്മതിക്കില്ല. നീയും ആ കുട്ടിയും അതിന് നല്ല പരിശ്രമം നടത്തണ്ടെന്ന് മനസിലായി.
ഞാൻ : ഓ പിന്നെ എന്തായാലും നനഞ്ഞു ഇനി കുളിച് കേറാം.
അമ്മ : അഹ് പിന്നെ ഞൻ അച്ഛനോട് ഒന്നും പറഞ്ഞട്ടില്ല കേട്ടല്ലോ എന്നെകൊണ്ട് അതിന് ഇട വരുത്തരുത്. ഇത് തമാശ കളി അല്ല. അത് ഓർമ ഇരിക്കട്ടെ.
ഞാൻ :ശോ രാധ പെണ്ണ് വല്ലാത്ത ചൂടിൽ ആണല്ലോ എന്നാതാ കാര്യം.
ചേട്ടത്തി : എടാ മോനു അത് നിന്നെ കാണാൻ ഇറ്റാലിയൻ മോഡലിനെ പോലെ ഉണ്ടെന്ന് ഞാൻ ഒന്ന് പറഞ്ഞു.
ഞാൻ : അത്രേ ഒള്ളോ അതിന് എന്നതിന രാധമോളെ ദേഷ്യം.
അമ്മ :അല്ല ഞാൻ പ്രസവിച്ച നീ എങ്ങനെ ഇറ്റാലിയൻ പോലെ തോന്നുന്നു കാണാൻ. അത് പോട്ടെ.ഇന്ന് ഈ നിശ്ചയം മുടങ്ങിയ നിന്റെ അച്ഛനും ഋഷികേഷ് അങ്കിളും ഉള്ള കൂട്ടുകെട്ട് തന്നെ പോവും എല്ലാം നിനക്ക് ഓർമ ഇണ്ടായ മതി. പിന്നെ എനിക്ക് ഈ പ്രിയമോളെ ഇഷ്ടയ്യ് ഞാൻ കൊറേ ആഗ്രഹിച്ചു പോയ് എന്റെ മരുമോളയ അതോണ്ട് ഈ കല്യാണം നടക്കണം.
ഞാൻ : അമ്മ ഇങ്ങനെ വാശി പിടിച്ച എങ്ങനെയാ മാഡത്തിനു കൂടെ ഒക്കെ അവണ്ടേ.
അമ്മ:നീ ഇത് വരെ ഈ മാഡം വിളി നിർത്തിയില്ല ഇത് ഓഫീസ് അല്ല.
ഞാൻ : ഓഹ് അത് ശീലിച്ചു പോയില്ലേ.
അമ്മ : മോനു….
ഞാൻ : എന്നന്നേ…..
അമ്മ : എന്റെ ചക്കര അല്ലെ.
ഞാൻ :അതെ. ☺️☺️.
