പിന്നെ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തൊഴാൻ പോയ്.
ഒരുമിച്ച് തൊഴുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രെമേ ഇണ്ടായുള്ളു എല്ലാം സ്മൂത്ത് ആയിട്ട് പോണേ.
പ്രിയ : പ്രാർഥിച്ചു കഴിഞ്ഞില്ലേ ഇതെന്നാ നോക്കി നിൽക്ക.
ഞാൻ : ഏയ്യ് കഴിഞ്ഞു കഴിഞ്ഞു.
പ്രിയ :ഹ എന്നാ വാ. എന്നിട്ട് വേഗം പോയ് ഷർട്ട് എടുത്ത് ഇട്ടോ ബോഡി ഷോ എല്ലാം മതി.
ഞാൻ :ഏഹ്ഹ്.
പ്രിയ : ഹാ ഇനി ഞാൻ കണ്ടാൽ മതി. ഇങ്ങനെ വിട്ടാലേ ശെരിയാവൂല നടക് അങ്ങൊട്.
അങ്ങനെ ഞങ്ങൾ തൊഴുതു വലം വച്ചു തിരിച്ചു വന്നു അപ്പോ അതാ ഒരു സാദനം പൂജ എല്ലാം കഴിഞ്ഞ് ഒരു ചന്ദന കുറിയും ചാർത്തി. കിടക്കുന്ന ചുവന്ന സുന്ദരി.,ഞെട്ടിയൊന്ന് ചോയ്ച്ച ഞെട്ടി വെറും ഞെട്ടൽ അല്ല cristiano അടിച്ച ബൈസൈക്കിൾ കണ്ട zidane പോലെ ഞെട്ടി നോക്കി നിന്നു പോയ് ഞാൻ. ഞാൻ ഒന്ന് പ്രിയയുടെ മുഖത്തേക് നോക്കി ആകണ്ണുകൾ അതിനു മുന്നേ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. (ഓഹ് അപ്പോ ഇതാണ് അവളുടെ എംപ്ലോയീസ് ഓഫ് the month )ശേ ഞാനും എന്തെങ്കിലും ഏക്ക കൊടുക്കേണ്ടത് ആയിരുന്നു.
പ്രിയ (എന്നോട് സ്വകാര്യത്തിൽ ):ഇഷ്ടായോ ,എല്ലാം ചുവപ്പ് തന്നെ വേണം എന്നുവെച്ചാൽ കുറച്ചു ബുദ്ധിമുട്ടാ. അതോണ്ട് ഇത് ഒപ്പിക്കാൻ കുറച്ചു പാടുപെട്ടു.
അവൾ പുറകെന്ന് ഒരു ബോക്സ് എടുത്ത് എനിക്ക് നീട്ടി (ഏഹ്ഹ് ഇതിപ്പോ എവിടുന്ന് വന്നു, ഞാൻ പുറകോട്ടു നോക്കിയപ്പോ പാറു,അഹ് ഇവളാ).
ഒരു റെഡ് xiaomi 17 പ്രൊ. ലിമിടെടാ ഏഹ്ഹ്ഹ് എനിക്ക് വേണ്ടി. പിന്നേം ഞെട്ടി. ഇതെന്നായ്ത് ഒരു കല്യാണം കഴിച്ച ഇത്രേം ഞെട്ടണോ.
പ്രിയ : എല്ലാം അമ്മയുടെ പ്ലാൻ ആണ്. ☺️
ഞാൻ നിഷാമ്മയെ നോക്കിയേട്ട് :🤗.
നിഷാമ്മ :😌.
പൂജാരി എന്റെ അടുത്ത് വന്നെട്ടു എന്തെക്യോ മന്ത്രം ചൊല്ലിയട്ട് ആ തകക്കോൽ എനിക്ക് തന്നു. അതെന്റെ കയ്യിൽ വന്നപ്പോ എന്തോ അറിയില്ല ഒരു പ്രിത്യേക ഫീൽ കാര്യം സ്ത്രീധനംപോലെ ആണേലും അവര്ക് എന്നോടുള്ള ഇഷ്ടം കരം അല്ലെ ഇജിക്ക് മടിച്ചി തന്നെ.
ഇതും എന്റെ എല്ലാം എന്റെ കൃധർത്താൻ ആയി ഞാൻ.
പിന്നെ ഞങ്ങൾ ഓഡിറ്ററിയത്തിലേക് പോയ് പിന്നെ ഫോട്ടോ എടുപ്പ് ആയി .നിന്നു നിന്നു കാലുകഴച്ചു.
അപ്പോഴാണ് ജെനയും ശ്രേയയും അങ്ങോട്ട് വന്നത് ഫോട്ടോ എടുക്കാൻ.
ജെന (സ്വകാര്യത്തിൽ ):എടി അപ്പോ നീ കല്യാണം മുടക്കുന്നില്ലേ. അവനെ കെട്ടി ജീവിച്ച നിന്റെ സമാദാനം എല്ലാം പോവും, ഫ്രീഡം പോവും, ഓർത്തോ.
പ്രിയ (തിരിച്ചു സ്വകാര്യത്തിൽ ):പോവുന്നെ പോട്ടെ ഇനിയിപ്പോ ഞാൻ ആയിട്ട് മുടക്കുന്നില്ല, അവനും ഇനി മുടക്കും എന്ന് തോന്നുന്നില്ല തൊണ്ട പോണേ പോലെ അങ്ങ് പോട്ടെ. (എടി പുണ്ടച്ചി നിന്റെ മനസിലിരുപ്പ് എനിക്ക് അറിയില്ലന്ന നിന്റെ വിചാരം ല്ലേ അത് നീ എടുത്ത് അണ്ണാക്കിൽ തിരുകി വെക് ).
അങ്ങനെ അവർ ഫോട്ടോ എടുത്ത് പോയ് കഴിഞ്ഞ് നമ്മടെ പിള്ളേർ വന്നു. അർജുൻ ,രേഷ്മ , സ്നേഹ, അരുൺ..
അരുൺ (സ്വകാര്യത്തിൽ ):അളിയാ porsche ഏതാ സാനം ഓഓഓ. അല്ലേടാ നിനക്ക് ഇത് ഇഷ്ടാണെന്ന് ഇവർ എങ്ങനെ അറിഞ്ഞു.
ഞാൻ :അതെക്കെ അറിഞ്ഞാടാവേ.
അർജുൻ :ഡാ എത്ര ഏക്ക കളിയാക്കിയാലും അവളും മനുഷ്യൻ അല്ലെ. ക്ഷമിക്കാം. ക്ഷമ നല്ല മനുഷ്യന്റെ ലക്ഷണം ആണ്.
സ്നേഹ : അതെ.
ഞാൻ : ആണോ ശ്യ, നീ ഏക്ക അന്ന് എന്നെ എടുത്തിട്ട് ഊക്കിയതല്ലേ.
അർജുൻ :ഡെയ് അത് വിടടെയ്.
ഞാൻ :ഹ നാലുക്ക് കിട്ടിയാലെന്ന എന്റെ ലൈഫ് ജിങ്ക ലാലാ.
അങ്ങനെ അവർ പോയ് പിന്നെ റിയാൻ വന്നു ബോസ്സ് വമാണ് അങ്ങനെ എല്ലാരും വന്നു പോയ് കൊണ്ടേ ഇരുന്നു. പിന്നെ വിശപ്പു വന്നു വയറിൽ കിടന്ന് high press നടത്താൻ തുടങ്ങി.
എന്റെ മനസ്സ് വായിച്ചപോലെ ചേട്ടൻ താഴെ എന്റെ നേരെ വന്നട്ട് കഴിക്കാം എന്ന് ആംഗ്യത്തിൽ ചോതിച്ചു. എന്നാ ബാക്കി കഴിച്ചേട്ടാവാം ല്ലേ.
അങ്ങനെ ഞങ്ങൾ അന്നദാന പുരയിലേക് 🤭.
അങ്ങനെ ഇല വന്നു, ഉപ്പുവന്നു, അച്ചാർവന്നു, തോരൻ വന്നു, കിച്ചടി പച്ചടി വെടിച്ചില്ലു മിന്നലടി കിന്റ്അലടി.,സോറി ട്രാക്ക് മാറിപ്പോയി. അതി സന്തോഷം കാരണം ഹിഹി. ഇവന്മാര് ഈ ക്യാമറ കൊണ്ട് മുന്നി വന്നു നിക്ക ഇതിപ്പോ എങ്ങനെ തിന്നും ചട്ടിയിൽ ചൊറിട്ടു തിന്നുന്ന രീതി പറ്റില്ലാലോ. നാട്ടുകാർ കാണുന്നതല്ലേ. ഇനി എനിക്കെങ്ങ ഒരു കൊച്ചു ഇണ്ടായാൽ ആ കൊച്ചു കല്യാണ വീഡിയോ കണ്ടെട്ടു ഞാൻ എന്നാ ചോറ് കാണാത്ത വീട്ടിലെ ആണോന്ന് ചോയ്ച്ച, അയ്യോ ഡാർക്ക്.
