പ്രിയംവരം – 3 16

ജെന : അഹ് ശെരിയ അല്ലാതെ ഇവളെ കൊണ്ട് ഒന്നും നടക്കുന്നു എനിക്ക് തോന്നണില്ല (ശേ ഇവൾ എന്നാ ഈ കല്യാണം മുടക്കാത്തെ )

ഞാൻ : ഏഹ്ഹ് നിയേ ചായ അടിച്ചാല്മതി എനിക്കെട്ട് അടിക്കണ്ട കേട്ട.

ഞാനും വിക്രമും ഒരുമിച്ച് തൊട്ടപ്രേ പാർവതി അവന്റെ കൂടെ. ശ്രേയും ജെനയും എന്റെ തൊട്ടടുത്ത.

(ഈ പാറു എന്നതാ അതിനുമാത്രം സംസാരിക്കണേ ഇവനോട് )

പാർവതി : ചേട്ടായി മറ്റേ “jujutsu kaisen “(anime )3 ആമത്തെ സീസൺ കണ്ടോ.

വിക്രം : കണ്ട് തുടങ്ങില്ല കാണണം.

പാർവതി : അതിലെ മാക്കി ടെ ട്രാൻസ്‌ഫോർമേഷൻ ഇണ്ട്. സീൻ ആണ്

വിക്രം : അണ കാണാം ഇന്ന് ചെന്നട്ട്.

ഞാൻ (ഏഹ്ഹ് ഇതെന്താ ഇവനും കാണുമോ ഈ കുന്തം എക്ക ഇതിപ്പോ ഒന്നും അറയാതെ അഭിപ്രായം പറയാനും പറ്റത്തില്ല ആ വിട്ടേക്കാം കഴിക്കുന്നത്തിൽ കോൺസെൻട്രേറ്റ് ചെയ്യാം ).

കഴിച്ചു കഴിഞ്ഞതിനു ശേഷം :

ഇനി നമ്മടെ വിക്രം ബാക്കി പറയട്ടെ :

പാറു : ചേട്ടായി നാളെ എറണാകുളത്തേക്ക് പോകുമോ.

ഞാൻ : അഹ് പിന്നെ പോണം. കല്യാണ ടൈമിൽ ലീവ് എടുക്കണ്ടതല്ലേ.

പാറു : ആഹ്ഹ് അപ്പോ ചേച്ചി മനസ്സ് കേറി ല്ലേ.

ഞാൻ : ഏയ്യ് ഇനി ഞൻ ആയിട്ട് എന്തിനാ ഇടംകോളിടണേ. ഇപ്പോ എല്ലാരും ഹാപ്പി അല്ലെ പാറു മോളും ഹാപ്പി അല്ലെ അപ്പോ അത് മതി.

പാറു : ആഹ്ഹ് അതെ എന്നാലും ചേട്ടായി ഇപ്പഴും ചേട്ടായിക്ക് താല്പര്യം ഇല്ല.

ഞാൻ : ഏയ്‌ അങ്ങനെ അല്ല പാറു എനിക്കും ഒക്കെ ആണ്.

പാറു : അഹ്‌ണോ ഉറപ്പാ.

ഞാൻ : ആണെന്നെ.

അച്ഛൻ വന്നട്ട്..

അച്ഛൻ :എടാ വാ അവർ ഫോട്ടോ എടുക്കാൻ വിളിക്കു ന്നുണ്ട്.

ഞാൻ : അഹം.

പിന്നെ ഫോട്ടോ എടുക്കൽ ആയി. പിന്നെ കൊറേ എന്റേം മാഡത്തിന്റേം ഫോട്ടോ. ആഹ്ഹ്. പക്ഷെ എന്തേക്ക് ആയാലും മനസ്സിൽ ഒരു സന്തോഷം ഇണ്ട്.

അമ്മ : മോനു….

ഞാൻ : ഒഹ്ഹ്ഹ്ഹ് എന്താ.

അമ്മ : അമ്മ ഹാപ്പിയാടാ. ഇനി ആ കല്യാണം കൂടീതാ ഒന്ന് കണ്ടാൽ മതി.

ഞാൻ : പിന്നെന്താ കാണിക്കാല്ലോ.

അമ്മ : ഉമ്മ…… 😘😘

ഞാൻ : സ്‌നേഹം കവിഞ്ഞു ഒഴുകുവാണല്ലോ.

അമ്മ : ആഹ് അതെ എന്റെ ഇഷ്ടം.

ഞാൻ : ഓ ശെരി.

അങ്ങനെ ഫോട്ടോ എടുപ്പും എല്ലാം കഴിഞ്ഞപ്പോ വൈകുന്നേരം ആയി

അച്ഛൻ : കേശവ.

ഋഷി : ഒഹ്ഹ്ഹ്.

അച്ഛൻ : ഹാപ്പി അല്ലേടാ.

ഋഷി : ഹാപ്പി

രണ്ട് പേരും ഇരുന്നു വെള്ളമടിച്ചോണ്ട് ഇരിക്കുവാ.

അങ്ങനെ വൈകുനേരം 5 മണി.

ഋഷി കേഷ് : മോനെ അപ്പോ ഞൻ പറഞ്ഞത് പോലെ മോൻ എന്നാന്നു വെച്ച പറഞ്ഞാൽ മതി

ഞാൻ : അഹ് ആഹ്ഹ്.

ഞൻ നേരെ ചെന്ന് വണ്ടി എടുത്ത്. പാറു എന്റെ അടുത്തേക്ക് വന്നട്ടു .

പാറു : ചേട്ടായി..

ഞാൻ : അഹ് എന്താണ് പാറുമോളെ.

പാറു : ചേട്ടായി…. (ഇമോഷണലി )

ഞാൻ : എന്താടാ.,

പാറു : ഒന്നുല്ല ഇത്രേം ഭംഗി ആയി നടന്നില്ലേ. സന്തോഷം അതാ 😇🥺.

ഞാൻ : ആഹ്ഹ് അതാണോ.അത് പിന്നെ എന്റെ പാറുമോൾടെ ആഗ്രഹല്ലേ അങ്ങു സാധിച്ചേക്കന്ന് കരുതി.

പാറു : ഓഹ് ആഹ്ഹ് എന്തായാലും സാധിച്ചു തന്നല്ലോ അത് മതി..

എല്ലാവരും വണ്ടിയിൽ കേറിക്കൊണ്ട് ഇരിക്കുമ്പോൾ

നിഷ : മോനെ ഇത് എന്റെ വക ഒരു ചെറിയ ഗിഫ്റ്റ് സ്റ്റേജിൽ വെച്ച തന്നം എന്ന് കരുതീത പക്ഷെ തിരക്കായി പോയില്ലേ സാരില്ല ഇപ്പോ ഇത് പിടി.

ഞാൻ : എന്താമ്മേ ഇത് ഇതിന്റെ ഒന്നും ഒരു ആവശ്യം ഇല്ലാരുന്നാലോ. (കേസിയോ. THE RACING EFR-575 CLASSIC ). വാച്ച് (ഇഷ്ടായി ഒത്തിരി ഇഷ്ടയ്യ് )

നിഷ: ഇഷ്ടപ്പെട്ടോ.

ഞാൻ :ഒത്തിരി.

നിഷ : പിന്നെ അവൾ വല്ലോം പറഞ്ഞോ.

ഞാൻ : ഏയ്യ് ഇല്ല.

നിഷ : ആഹ്ഹ്.. പിന്നെ കേശവേട്ടൻ ചിലത് പറഞ്ഞില്ലെ അത് തന്നെയാ എനിക്കും പറയാനൊള്ളൂ..

ഞാൻ :അന്നേ..

നിഷ : അപ്പോ ഒക്കെ.

അച്ഛൻ : എന്നാ പോവാം.

ഞാൻ : ഹാ.

പാർവതി : ബൈ ചേട്ടായി.

ഞാൻ : ബൈ.. അങ്കിളെ ബൈ അമ്മേ ബൈ.

അമ്മ: ഡാ ആ കുട്ട്യോടും പറയെടാ.

ഞാൻ : മാഡം ബൈ.

അമ്മ : അയ്യേ എടാ എന്നതാടാ കെട്ടാംപോന്ന പെണ്ണിനെ ആണോ മാഡം ഇത് ഓഫീസ് അല്ല എന്ന് ഞാൻ ഒരുവട്ടം പറഞ്ഞത് തന്നില്ലേ.പേര് വിളിച്ചോ.വയസ്സിന് മൂത്തത് ആണെന്ന് നോക്കണ്ട 🤭.

ചേട്ടൻ : ഹാ അതെങ്ങനെയാ അമ്മേ ഭാര്യ ഭർത്താവിനെ പേര് എടുത്ത് വിളിക്കുക 🤭🤭😆😆😆🤣🤣🤣🤣.

Updated: March 28, 2026 — 5:08 pm

Leave a Reply

Your email address will not be published. Required fields are marked *