അച്ഛൻ :എന്നതാടാ.
ഞാൻ :ഒന്നുല്ലച്ച. (പറി ഇപ്പോ തേഞ്ഞേനെ )
അച്ഛൻ :അഹ് ഒന്നുല്ലണ്ടിരുന്ന മതി.
ശേ ഇനി ആ പ്രാക് എനിക്കെങ്ങാൻ കിട്ടുമോ ഏയ്യ് ഇനി കിട്ടുമോ.
ഇതും അലോചിച്ചു ഞാൻ കുളിമുറിയിൽ ഇരുന്ന് വിയർത്തു.
പ്രിയയുടെ വീട്ടിൽ. രാത്രി 9 മണി.
പ്രിയയുടെ മുറിയിൽ.
പ്രിയ “ -”(ഇങ്ങനെ ഒരു പെരിനു മുന്നിൽ ഞാൻ ഒരു വര ഇട്ടാൽ അത് മറ്റൊരാളുടെ പെർസ്പെക്റ്റീവ് ആണ് ബാക്കി പറയുന്നേ. ഓർമ ഇരിക്കട്ടെ!!! ).
ഫോണിൽ സ്വന്തം ഇൻസ്റ്റാ സ്റ്റോറി നോക്കികൊണ്ട് ഇരിക്കുന്നു.
ഗ്രൂപ് ചാറ്റിങ് (ഏത് ഗ്രൂപ്പ് ആണെന്ന് നീങൾ തന്നെ സങ്കല്പിച്ചോളു കുഞ്ഞാടുകളെ )
:അങ്ങനെ നീയും എൻഗേജ് ആയല്ലേ
പ്രിയ :അതെ.
:ചെക്കന്റെ പേരെന്നടി.
പ്രിയ :വിക്രം. ആർ. ശങ്കർ
:പാവം ആ ചെക്കന്റെ കാര്യം പരിതാപകരം.
പ്രിയ :നീ പോടി.
:എടി ഇവൻ വല്ല മോഡലും ആണോ പെർഫെക്ട് ഡ്രസ്സ്, സ്റ്റൈലിങ് ,ഹെയർ കട്ട് , ബീർഡ് ,ടോട്ടൽ പാക്കേജ് .
:സിക്സ് പാക്ക് ഉണ്ടോടി.
:പിന്നെ കാണാതെ ഇരിക്കോ നീ ആ chest നോക്ക് നമ്മടെ മുലയെക്കാൾ ഒണ്ട് ഷേപ്പ് നല്ല റൗണ്ടിൽ .
പ്രിയ : എടി ഇതെന്നതാടി പറഞ്ഞു പറഞ്ഞു എവടെ പോണു. സിക്സ് പാക്ക് ഉണ്ടോന്ന് ഒന്നും എനിക്ക് അറിയൻ മേല പിന്നെ ഒത്തിരി അങ്ങ് സൂം ചെയ്ത് നോക്കണ്ട. (ശേ ഇവളുമാർ ).
:അല്ലെടി ചേർക്കൻ എന്ത് ചെയ്യുവാ.
പ്രിയ :എടി അത് എന്റെ ജൂനിയർ എംപ്ലോയ് ആണ്.
: വാട്ട് ദി.
പ്രിയ : ഹിഹി 😁.
:അപ്പോ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ love അണ.
:ഏഹ്ഹ് ലവ്വ. No way , നീ ഓർക്കാണ്ടോ പണ്ട് നമ്മൾ ഫസ്റ്റ് ഇയർ പഠിക്കിമ്പോ സീനിയർ ഇവളെ പ്രൊപ്പോസ് ചെയ്തത്.
: ആഹ്ഹ് മറ്റേ സുബിൻ അങ്ങനെ എന്തോ അല്ലാരുന്നോ.
: ആഹ്ഹ് അയ്യാൾ തന്നെ ,എന്നിട്ട് ഇവൾ റേജക്റ്റ് ചെയ്തപ്പോ അയ്യാൾ ഇവള്ടെ കയ്യി കേറി പിടിച്ചത് ,
:ആഹ്ഹ് എന്നിട്ട് ഇവൾ അയ്യാൾടെ മൊട്ടക് ചവിട്ടിയത് അല്ലെ ഹിഹി കോമഡി ആയിരുന്ന അയ്യാൾ തുള്ളിക്കൊണ്ട് ഓടിയ ഓട്ടം.
പ്രിയ : ഒന്ന് പോയെടി പിന്നെ കയ്യികേറി പിടിച്ച അങ്ങനെക്ക് ചെയ്ത് പോവില്ലേ.
: ശെരിയാ ചെയ്ത് പോവും.
അമ്മ (താഴേന്നു ):പ്രിയേ. ……..
പ്രിയ : ആഹ്മ്മേ. …
അമ്മ : കഴിക്കൻ വാ.
പ്രിയ: ദാ വരാണ്.
പ്രിയ ചാറ്റിൽ :എടി എന്നാ ഞൻ പോവാ ബൈ കഴിക്കണം നാളെ പോവണം
:ശെരിയടി ബൈ.
താഴെ ഡൈനിംഗ് ടേബിളിൽ.
അച്ഛൻ :മോളെ. ..
പ്രിയ : അഹ് അച്ഛാ.
അച്ഛൻ :വിക്രം മോൻ വിളിച്ചിരുന്നോ.
പ്രിയ : ഇല്ല.
അമ്മ :രാധേച്ചി വിളിച്ചേട് ഇണ്ടായിരുന്നു കൊറച്ചു മുന്നേ അവർ 6.30 ആയപ്പോളേക്കും എത്തീന്ന്. അവർ പോകുന്ന വഴി ഒരു ആക്‌സിഡന്റ് ഇണ്ടായെന് മുന്നി പോയ വണ്ടീൽ ഒരു ചെക്കൻ ഇടിച്ചത്രേ ആർക്കും ഒന്നും പറ്റിയൊന്നുല്ല. മോനു അപ്പോ അവരേം കൊണ്ട് ഹോസ്പിറ്റലിൽ പോയെന്നു. 8 മണിക്ക വന്നെന്ന പറഞ്ഞെ. ഇവർ എല്ലരും കൂടി രാധേച്ചിടെ അങ്ങൾടെ വണ്ടിൽ വീട്ടിൽ വന്നുന്ന്.
പാർവതി :ചേട്ടായി അല്ലേലും പാവമാ. ഇവിടെ ചിലർക്കല്ലേ ഇഷ്ടമല്ലാത്തത് ഒള്ളു.
അമ്മ :ഹാ അതെ.ഇന്ന് ചിലർ വായും പൊളിച്ചു നിക്കണേ കണ്ടാർന്നു ആരാണാവോ .🫣.ആരാ പാറു അത്.
പാറു : ആവോ എനിക്ക് അറിയാൻ മേല. ഏതായാലും ഇന്ന് സെന്റർ ഓഫ് അട്ട്രാക്ഷൻ ചേട്ടായി ആരെന്ന്.
എല്ലാരും ചേട്ടായിയെ കണ്ട് ഞെട്ടി കാണും .സുലോചന അമ്മായിടെ മോൾ നോക്കിനിക്കണ കണ്ട തന്നെ ചിരി വരും.
അച്ഛൻ :ആഹ്ഹ് അത് ശെരിയ മോൻ ഇന്ന് ഒരു ഒന്നൊന്നര വരവാ വന്നേ.
അമ്മ :പിന്നല്ലാണ്ട് ഇവിടെ ചിലർ എന്തെക്യോ ടൈപ്പ് അല്ല. അതല്ല ഇതല്ല എന്നൊക്ക പറയണേ കേട്ടു. ആരാണ് ആവോ എനിക്ക് ആരായാൻ മേല 🫣.നിനക്ക് ആറ
യോ പാറു.
പാറു : ഏയ്യ് എനിക്ക് അറിയാൻ മേല അമ്മേ ആരാണാവോ 😏.
ഞാൻ :ഒന്ന് നിർത്ത് ആഹ്ഹ് ശെരിയ ഇന്ന് അവൻ എല്ലാരേം ഞെട്ടിച്ചോണ്ടാ വന്നേ ഞാനും ഞെട്ടി അതുപിന്നെ ആരായാലും അങ്ങനെ അല്ലെ. അല്ലാതെ വേറെ ഒരർതോം ഇല്ല കേട്ടോ (ഹല്ലപിന്നെ ).
പാറു :നമ്മടെ സിജോ ചേട്ടന്റെ കടേൽ മറ്റേ കുശുമ്പിന്റെ മരുന്ന് കിട്ടോ അച്ഛാ. ..
അച്ഛൻ : കിട്ടുമായിരിക്കും മോളെ.
