രാവിലെ. 8.00 മണി
വണ്ടിയിൽ ഗുരുവായൂർ പോയ്കൊണ്ട് ഇരിക്കുമ്പോൾ.
അച്ഛൻ (ആരോടോ ഫോണിൽ ): അഹ് 10.30ക്ക് മുന്നേ എത്തും..
Call വെച്ചു കഴിഞ്ഞ്.
അച്ഛൻ : എടാ വേഗം വിടെടാ നേരത്തെ എത്താം അതാവുമ്പോ ടെൻഷൻ ഇല്ല.
ചേട്ടൻ : ഇപ്പോ അങ്ങ് എത്തും അച്ഛാ നേരത്തെ എത്തിയേറ്റ് എന്നതിന കറക്റ്റ് സമയത്ത്എത്തും.
അമ്മ : ടാ താലി എടുത്തില്ലേ.
ഞാൻ :അഹം.
ചേട്ടത്തി :ടെൻഷൻ ഉണ്ടോടാ.
ഞാൻ : പിന്നെ ഇല്ലാണ്ട്.
അപ്പോഴാണ് ഫോണിൽ മെസ്സേജ് വന്നത്
പാറു :ഞങ്ങൾ ഇവിടെ എത്താറായിട്ടോ.
ഞാൻ :അഹം ഒക്കെ.
എന്നിട്ട് ഞൻ വെറുതെ പുറത്തേക്കും നോക്കി ഇരുന്നു..അറിയാതെ ഒന്ന് ഉറങ്ങി പോയ്.
ചേട്ടൻ : ടാ എണീക്ക് എത്തി..
ഞാൻ : ഏഹ് എത്തിയ.
ഞാൻ എന്നിട്ട് ഡോർ തുറന്ന് പുറത്ത് ഇറങ്ങി എന്നിട്ട് അമ്പലത്തിന്റെ അകത്തേക്കു നടന്നു. അവിടെ ചെന്നപ്പോ എല്ലാരും ഇണ്ട് അവിടെ നിഷാമ്മ,, പാറു, ഋഷികേശ് അങ്കിൾ, എല്ലാ ബന്ധുക്കളും. പിന്നെ അർജുൻ, രേഷ്മ, (അവർ സെറ്റ് ആയി കേട്ടോ എല്ലാം സ്നേഹയുടെ പ്രാർത്ഥന )പിന്നെ അരുൺ, സ്നേഹ.
എല്ലാരേം കണ്ടു അവളേ മാത്രം കണ്ടില്ല. എല്ലായിടത്തും നോക്കി.
അപ്പോ പാറു എന്റെ അടുത്തേക്ക് വന്നട്ട്.
പാറു : ചേച്ചിയെ ആണോ നോക്കണേ.
ഞാൻ : ഏഹ് ഏയ്യ് 🙄. ഞാനോ. 🫣😁.
പാറു : അതെന്ന് മനസിലായി തൊഴാൻ പോയേക്കുവാ ഇപ്പോ വരും.
ഞാൻ :ആഹ്ഹ്.
പാറു : അഹ് ദേ അവന്നല്ലോ.
നേരെ പാറു പറഞ്ഞായിടം നോക്കി ഒന്നേ നോക്കിയൊള്ളു നോക്കി നിന്നുപോയി,ചുവന്ന പട്ടുസാരീയിൽ . കൈ നിറയെ വള, കഴുത്തിൽ ഒരു മാല., മുടി പിന്നിലേക്ക് കെട്ടി മുല്ലപ്പൂ വെച്ചിട്ടുണ്ട്. പതിയെ അവൾ നടന്നു എന്റെ അടുത്തുകൂടി പോയ്.തിരിഞ്ഞ് അതെ കൊതിയോടെ ഉള്ള നോട്ടം ആ ചിരി.. പിന്നെ ഞാനും ഒന്ന് തൊഴുതു വന്നു
പ്രിയ-:(പെർസ്പെക്റ്റീവ് )
പാറു : ചേട്ടായിടെ നോട്ടം കണ്ടില്ലേ കണ്ണെടുകാണിണ്ടായില്ല.
ഞാൻ :☺️.(പിന്നെ നോക്കണ്ടേ നിന്നെ കാണിക്കാനല്ലേ മോനെ ഞാൻ ഈ ഒരുങ്ങി കെട്ടി വന്നേ )
പാറു : എന്താണ് നാണം എക്ക. ചേട്ടായി എന്നാ ലുക്ക് അല്ലെ. ഷർട്ട് ഒന്നും ഇല്ലാണ്ട് ബോഡി കണ്ടില്ലേ കൊത്തി വെച്ചേക്കും പോലെ.
ഞാൻ :ഹു നാട്ടുകാരെ കാണിക്കാൻ അല്ലാണ്ടെന്ന അമ്മേനെ പറഞ്ഞാൽ മതി ഓരോന്ന് മെയ്‌ടിച്ചു കൊടുത്ത് (ഇവനൊരു ഷർട്ട് ഇട്ടൂടെ മനുഷ്യനെ കൊതിപ്പിക്കാൻ ).
പാറു :പിന്നെ മറ്റേ വിന്റജ് രീതിയിൽ വേണം എന്ന് ചേച്ചി തന്നെ അല്ലെ അച്ഛനോട് പറഞ്ഞെ അതോണ്ടല്ലേ ചേട്ടായി ഇങ്ങനെ വന്നേ.
ഞാൻ :ആഹ്ഹ് ശെരി ശെരി (ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ നോക്കും എന്ന് ഞാൻ അറിഞ്ഞോ ഈശ്വര എന്റെ ചെക്കനെ കാത്തോളണേ ).
പാറു : അമ്മയെ എന്ത് പറയാൻ അതെല്ലാം മടിച്ചു കൊടുത്തത് കൊണ്ട് ചേട്ടായി ഇങ്ങനെ നല്ല ഗ്രീക്ക് ശില്പം പോലെ ഇരിക്കുന്നു.
ഞാൻ :ഓ ശെരി.
അപ്പോഴാണ് ജെനയും ശ്രേയയും വന്നത്.
ശ്രേയ വന്നു എന്റെ ചെവിയിൽ :എടി എന്തായി നിന്റെ പ്ലാൻ..
ഞാൻ :എന്ത് പ്ലാൻ.
ജെന :എടി കല്യാണം മുടക്കാൻ.
ഞാൻ : ആഹ്ഹ് അതാ അത് സസ്പെൻസ് (ഇപ്പോ മുടക്കാം നോക്കി ഇരിക്.
ബാക്ക് ടു വിക്രം…….
അങ്ങനെ നിന്ന് നിന്ന് അവസാനം മുഹൂർത്തം അയപ്പോ ഞങ്ങളുടെ പേര് വിളിച്ചു. ഞങ്ങൾ നേരെ മണ്ഡപത്തിലേക് കേറി നിന്നു. പൂജാരി താലി കൊണ്ടേ തന്നു.,ആ നിമിഷം എന്റെ മനസ്സ് എന്നോട് വിളിച്ചു പറയുന്നുണ്ടായി അവൾ നിന്റെ ആകാൻ പോകുന്നു. അങ്ങനെ വിറക്കുന്ന കൈകളോടെയും കൊതിക്കുന്ന ആ മനസ്സോടേം ഞാൻ താലി പിടിച്ചു നിന്നു.
പൂജാരി :ആഹ്ഹ് കേട്ടിക്കോളൂ.
പിന്നെ ഗുരുവായൂരപ്പനെ സാക്ഷി ആക്കി ഞാൻ പ്രിയയുടെ കഴുത്തിൽ താലി ചാർത്തി. എന്റെ മനസ്സ് തുള്ളി ചാടി. അവൾ കണ്ണടച്ചു ഗുരുവായൂരപ്പനെ നോക്കി പ്രാർഥിക്കുന്നു.
പൂജാരി :ഇനി സിന്ദൂരം ചാർത്തിക്കോളൂ.
ഞാൻ അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി അപ്പോൾ അവൾ ആ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളാൽ എന്നെ ഒരു നോട്ടം നോക്കി, എന്തോ ആ നോട്ടം എന്റെ മനസ്സിന്റെ അഴങ്ങളിലേക് ഇറങ്ങി പോയപോലെ, ഇനി ഇതാണോ അന്ന് അരുൺ പറഞ്ഞത്. “കണ്ണുകൾ തമ്മിൽ പറഞ്ഞ കഥ. …പ്രണയം ”.ആ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു എന്നോടുള്ള ഇഷ്ടം .അറിയാതെ എന്റെ കണ്ണും നിറഞ്ഞു. പ്രിയ ഇനി എന്റെ 😌.ഇനിമുതൽ പ്രിയ വിക്രം. !
