ആ ബാർ റൂമിലെ അന്തരീക്ഷം പതുക്കെ ചൂടുപിടിച്ചു തുടങ്ങുകയായിരുന്നു. അങ്കിൾ തന്റെ സങ്കടങ്ങളെല്ലാം മറന്ന് മീരയുടെ ആ സൗന്ദര്യത്തിൽ ലയിച്ചു നിൽക്കുകയാണ്. രാഹുൽ ഒരു കള്ളച്ചിരിയോടെ അവർക്ക് രണ്ടുപേർക്കും തനിയെ സംസാരിക്കാൻ അവസരം ഒരുക്കി അല്പം മാറി നിന്നു.
ആ ബാർ റൂമിലെ നീല വെളിച്ചത്തിൽ വികാരങ്ങൾ അണപൊട്ടി ഒഴുകുകയായിരുന്നു. ലഹരിയുടെയും ഓർമ്മകളുടെയും ആഴത്തിൽ അങ്കിളിന്റെ ശബ്ദം ഇടറി. അദ്ദേഹം രാഹുലിനെ നോക്കി വളരെ വിനയത്തോടെ ചോദിച്ചു.
അങ്കിൾ: “രാഹുൽ… ഞാൻ എന്റെ സുനിതയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ? എനിക്ക്… എനിക്ക് വല്ലാതെ വരുന്നു…”
രാഹുൽ ഒരു പൊട്ടിച്ചിരിയോടെ ഗ്ലാസ് ടേബിളിൽ വെച്ചു.
രാഹുൽ: “എന്താണ് അങ്കിൾ ഇത്! ഞാൻ ഇത്രയും നേരം പറഞ്ഞിട്ടും അങ്കിളിന് കാര്യം മനസ്സിലാകുന്നില്ലേ? അങ്കിൾ അങ്കിളിന്റെ ഭാര്യയെ കെട്ടിപ്പിടിക്കാൻ എന്റെ സമ്മതം ചോദിക്കണോ? അവൾ ഇപ്പോൾ അങ്കിളിന്റെ സുനിതയല്ലേ… പൊയ്ക്കോ അങ്കിൾ!”
അത് കേട്ടതും അങ്കിൾ ആവേശത്തോടെയും അതിലേറെ സങ്കടത്തോടെയും മീരയെ കെട്ടിപ്പിടിച്ചു. എട്ടു വർഷത്തെ ആ ഏകാന്തത മുഴുവൻ ആ കെട്ടിപ്പിടുത്തത്തിൽ ഉണ്ടായിരുന്നു. അങ്കിൾ ശരിക്കും ഇമോഷണൽ ആയി, മീരയുടെ തോളിൽ മുഖം ചായ്ച്ച് അദ്ദേഹം കരയാൻ തുടങ്ങി.
അങ്കിൾ: “എത്ര കാലമായി മോളെ… നീ എന്നെ വിട്ടു പോയിട്ട്… ഞാൻ അനുഭവിച്ച നരകം നിനക്കറിയാമോ? എന്തിനാ നീ എന്നെ ഇങ്ങനെ തനിച്ചാക്കിയത്?”
ആ ചുവന്ന സാരിയിൽ സുനിതയായി മാറിയ മീര പതുക്കെ തലയുയർത്തി. അവൾ തന്റെ തളിർ വിരലുകൾ കൊണ്ട് അങ്കിളിന്റെ കണ്ണുനീർ തുടച്ചു. അവളുടെ ശബ്ദത്തിൽ ഒരു വല്ലാത്ത അലിവുണ്ടായിരുന്നു.
മീര (സുനിതയായി): “ഞാൻ തിരികെ വന്നില്ലേ വേണുവേട്ടാ… വേണുവേട്ടനെ വിട്ട് ഇനി ഞാൻ എങ്ങും പോകില്ല. സത്യം… ഇത് സത്യമാണ് വേണുവേട്ടാ.”
”സുനിതേ…” എന്ന് വിളിച്ച് അദ്ദേഹം വീണ്ടും അവളെ ആഞ്ഞു പുണർന്നു. മീരയും “വേണുവേട്ടാ…” എന്ന് വിളിച്ച് അദ്ദേഹത്തെ ചേർത്തുപിടിച്ചു കരഞ്ഞു. ആ മുറിയിൽ അപ്പോൾ സുനിതയും വേണുവും മാത്രമായി മാറിയതുപോലെ.
ഇതൊക്കെ കണ്ട് സൈഡിൽ ഗ്ലാസുമായി നിന്ന രാഹുലിന്റെ കിളി പോയി! അവൻ ആകെ അന്തംവിട്ടു നിൽക്കുകയാണ്.
രാഹുൽ: (മനസ്സിൽ) “വേണു… അതാണോ അങ്കിളിന്റെ പേര്? ഞാൻ ഇതുവരെ പേര് പോലും ചോദിച്ചിരുന്നില്ലല്ലോ. ഇതിപ്പോൾ ശരിക്കും പുനർജനിച്ചതാണോ? ഏയ്… അങ്ങനെ വരാൻ വഴിയില്ല. ആന്റി മരിച്ചിട്ട് 8 വർഷമായി എന്ന് പുള്ളി തന്നെ പറഞ്ഞതല്ലേ. പക്ഷേ ഇവളുടെ ഈ അഭിനയം… അതോ ഇവളും സുനിതയായി മാറിയോ?”
രാഹുലിന് ആകെ ഒരു വശപ്പിശക് തോന്നി. ചിന്തിച്ചു തല പുകയ്ക്കണ്ട എന്ന് കരുതി അവൻ കുപ്പിയിൽ നിന്ന് ഒരു പെഗ് കൂടി ഒഴിച്ച് ഒറ്റയടിക്ക് അടിച്ചു. മീരയും അങ്കിളും അപ്പോഴും ലോകം മറന്ന് ആലിംഗനത്തിലാണ്.
കുറച്ചുനേരത്തെ ആ വൈകാരികമായ ആലിംഗനത്തിന് ശേഷം, അങ്കിൾ പതുക്കെ മീരയിൽ നിന്ന് അടർന്നുമാറി. അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോൾ ഒരു വല്ലാത്ത ശാന്തിയുണ്ട്. അങ്കിൾ തന്റെ ഗ്ലാസ്സും മീരയുടെ വൈൻ ഗ്ലാസ്സും എടുത്ത് ഒന്നുകൂടി നിറച്ചു. ആ നീല വെളിച്ചത്തിൽ അവർ തമ്മിൽ നോക്കി ഒരു ‘ചിയേഴ്സ്’ കൂടി പറഞ്ഞു.
അല്പനേരം ആരും ഒന്നും സംസാരിച്ചില്ല. ഗ്ലാസ്സിലെ ലഹരി നുണയുമ്പോൾ സുനിതയുടെ കണ്ണുകൾ വേണുവേട്ടന്റെ മുഖത്തായിരുന്നു. ആ എട്ടു വർഷത്തെ ഏകാന്തത അവളുടെ സാമീപ്യത്തിൽ അലിഞ്ഞുപോകുന്നത് അവൾ അറിഞ്ഞു. ഗ്ലാസ്സിലെ അവസാന തുള്ളിയും കുടിച്ചു തീർത്തപ്പോൾ രാഹുൽ മൂന്നാമത്തെ പെഗ് ഒഴിക്കാനായി കുപ്പിയിലേക്ക് കൈനീട്ടി.
പെട്ടെന്ന് മീര അവന്റെ കൈ തടഞ്ഞു.
മീര: “ഇനി വേണ്ട ഏട്ടാ… ഇത് മതി. ബാക്കി നമുക്ക് നാളെയാകാം.”
അവൾ പതുക്കെ എഴുന്നേറ്റ് അങ്കിളിന്റെ അരികിലേക്ക് നീങ്ങി. അദ്ദേഹത്തിന്റെ കവിളിൽ പതുക്കെ ഒരു ഉമ്മ നൽകി അവൾ മന്ത്രിച്ചു:
മീര: “വേണുവേട്ടാ… ഞാൻ നാളെ വരാം. ഇപ്പോൾ ഞങ്ങൾ പോട്ടെ. ഇല്ലെങ്കിൽ ഇവൻ ഇന്നലത്തെപ്പോലെ ഇന്നും ഓവർ ആകും. പിന്നെ ഇന്നും ഒന്നും നടക്കില്ല!”
