ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

പറഞ്ഞത്.

“ഇഷ്ടപ്പെടാതിരിക്കാൻ ഞാനെന്താ വല്ല രാക്ഷസിയോ മറ്റോ ആണോ? എന്റെ ശേഖറിനെ കുട്ടിക്കാലം മുതൽ നോക്കിയത് ദേവകിയമ്മ അല്ലേ. അമ്മ എന്തുണ്ടാക്കിയാലും എനിക്കിഷ്ടപ്പെടും.” അനിത അങ്ങനെ പറഞ്ഞപ്പോൾ ദേവകിക്ക് വലിയ സന്തോഷമായി.

“അടുക്കളയിൽ ഗോതമ്പുമാവ് ഇരിക്കുന്നത് കണ്ടു. അതുകൊണ്ട് ഞാൻ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കി”

“ആഹാ… കൊള്ളാമല്ലോ. സാധാരണ എല്ലാ ദിവസവും രാവിലെ സ്മൂത്തിയാണ് കഴിക്കുന്നത്. ചപ്പാത്തിയും മുട്ടക്കറിയും ഒക്കെ ശേഖറിന് ഇഷ്ടമാണ്. രാവിലെ കഴിക്കുമോ എന്നറിയില്ല. എന്തായാലും ഞാൻ കഴിക്കും” അനിത അത് പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും ശേഖർ ഇറങ്ങിവന്നു.

മൊബൈൽ നോക്കി കൊണ്ടാണ് അവൻ ഇറങ്ങിവന്നത്.

“ശേഖർ ദേവകിയമ്മ രാവിലെ ചപ്പാത്തിയും മുട്ടക്കറിയും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.”

“ഓ…. എനിക്ക് സ്മൂത്തി മതി.” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ ദേവകിയുടെ മുഖം വാടി.

“ശരി എന്നാൽ ഞാൻ സ്മൂത്തി എടുക്കാം.” അങ്ങനെ പറഞ്ഞുകൊണ്ട് അനിത കിച്ചണിലേക്ക് നടന്നു.

അപ്പോഴേക്കും പ്രേമലത ബാത്റൂമിൽ നിന്ന് ഇറങ്ങിയിരുന്നു.

“ഗുഡ്മോർണിംഗ് വല്യേട്ടാ… ഗുഡ്മോണിങ് ചേച്ചി…”

“ഗുഡ്മോണിങ്” പ്രേമലത വിഷ് ചെയ്തപ്പോൾ അനിതയും തിരിച്ച് വിഷ് ചെയ്തു. ശേഖർ ഒന്നും തന്നെ മിണ്ടാതെ മൊബൈലിൽ നോക്കി നടന്നു. അനിത അത് പ്രത്യേകം ശ്രദ്ധിച്ചു. അവൾക്ക് അത് നന്നായി ബോധിച്ചു.

“ദേവകിയമ്മ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കിയ സ്ഥിതിക്ക് എന്തിനാ വേണ്ട എന്ന് വെച്ചത്.? ശേഖർ ഇടയ്ക്ക് വല്ലപ്പോഴും ബ്രേക്ഫാസ്റ്റ് സ്മൂത്തി അല്ലാതെ എന്തെങ്കിലും കഴിക്കുന്നതല്ലേ? “കിച്ചണിൽ ചെന്നപ്പോൾ അനിത ശേഖറിനോട്‌ ചോദിച്ചു.

“സ്ത്രീകളോട് ആരോടും മൂന്ന് ദിവസത്തേക്ക് ഒരു അടുപ്പവും കാണിക്കുന്നില്ല. അത് ഞാൻ എന്റെ പ്രിയതമയ്ക്ക് കൊടുത്ത വാക്കാണ്.”

“അയ്യോ, അതാണോ കാരണം. പാവം

ആ ദേവകി അമ്മയെ ഒഴിവാക്കിയേരെ. അവരൊരു പാവം സ്ത്രീയാണ്.”

“ഫോർ ത്രീ ഡേയ്സ് നോ അദർ ലേഡീസ്” ശേഖർ കൈകൊണ്ട് ഇല്ല എന്നുള്ള രീതിയിൽ ആഗ്യം കാണിച്ചു.

“എന്നാലും എന്നെ കരുതി ആ ദേവകിയമ്മയോട് കുറച്ച് അടുപ്പം കാണിക്കണം. ദേവകിയമ്മയോട് മാത്രം. കാരണം അവർ ഇവിടെ നിൽക്കുന്നത് തന്നെ ഏതാണ്ട് വലിഞ്ഞു കയറി വന്നു നിൽക്കുന്നത് പോലെയാണ്. ശേഖർ അടുപ്പം കാണിച്ചില്ലെങ്കിൽ അത് അവർക്ക് വലിയ വിഷമം ഉണ്ടാക്കും”

“ശരി ദേവകി ചേച്ചിയോട് മാത്രമായിട്ട് അമ്മയോടുള്ള അടുപ്പം ഞാൻ കാണിക്കാം. പോരെ.?”

“എന്നാലും ടാസ്കിന് ഇത്ര ഗ്രാൻഡ് ആയിട്ടുള്ള പ്രൈസ് ഞാൻ പ്രതീക്ഷിച്ചില്ല…. മൈ ബേബി ഈസ്‌ സോ അമേസിങ്…” അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിന്റെ കവിളിൽ ഉമ്മ വച്ചു. ശേഖർ തിരിച്ചും അനിതയെ ഉമ്മ വെച്ചു.

അനിത വളരെ പെട്ടെന്ന് തന്നെ സ്മൂത്തി ഉണ്ടാക്കി. മധുരം ഒട്ടും തന്നെ ഉപയോഗിക്കാത്ത അവോക്കാഡോ സ്മൂത്തിയാണ്. ശേഖറിന്റെ ഡയറ്റും ഹെൽത്ത് റൂട്ടിനും എല്ലാം അനിതയ്ക്ക് കാണപാഠമാണ്. അവളുടെ കയ്യിൽ നിന്നും ആ സ്മൂത്തി വാങ്ങി ശേഖർ അവളെ സ്നേഹത്തോടെ നോക്കി. എന്നിട്ട് പതിയെ ആ സ്മൂത്തി കുടിച്ചു.

“എന്റെ മോളുടെ കയ്യിൽ നിന്ന് എന്തുണ്ടാക്കിയാലും അതെനിക്ക് അമൃതാണ്. ഐ ലവ് യു മോളു, ഐ ലവ് യു സോ മച്ച്”

“ഐ ലവ് യു ടൂ ബേബി”

പിന്നെ കിച്ചണിൽ അല്പനേരം അവരുടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും അവർക്കിടയിലെ പ്രണയം അല്പം പോലും മങ്ങിയിട്ടില്ല. അക്കാര്യത്തിൽ അവരുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ

നല്ല അസൂയയും കുശുമ്പും ഒക്കെയുണ്ട്.

കിച്ചണിലെ സ്നേഹപ്രകടനങ്ങൾ കഴിഞ്ഞശേഷം ശേഖറും അനിതയും ഒരുമിച്ച് ഹാളിലേക്ക് എത്തി.

“ഞാൻ ചപ്പാത്തിയും മുട്ടക്കറിയും വേണ്ട എന്ന് പറഞ്ഞത് ദേവകി ചേച്ചിക്ക് വിഷമമായോ?…” ഹാളിൽ തന്നെ ഉണ്ടായിരുന്ന ദേവകിയോട് ശേഖർ ചോദിച്ചു.

“അയ്യോ… ഇല്ല മോനെ… വിഷമം ഒന്നുമില്ല മോൻ ഇപ്പൊ എന്താ കഴിക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *