അനിത പറഞ്ഞത് കറക്റ്റ് ആണെന്ന് അവന് മനസ്സിലായി. നല്ലതുപോലെ ഉമ്മവെച്ചും കെട്ടിപ്പിടിച്ചും അവർ നല്ല സുഖത്തിൽ ആറാടുന്നത് ശേഖർ കണ്ടു. അവനത് കണ്ടപ്പോൾ
ദേഷ്യമല്ല കൂടുതൽ ആവേശമാണ് തോന്നിയത്. തന്റെ അസാന്നിധ്യത്തിലും അനിത അജയനുമായി കെട്ടിമറിയുന്നത് അവനു കൂടുതൽ സുഖിച്ചു. അവൻ ആ വീഡിയോ നോക്കിയിരുന്നു. അവർ ഉമ്മ വയ്ക്കുന്നത്… കെട്ടിമറിയുന്നത്… എല്ലാം അതിമനോഹരം… അവൻ കമ്പ്യൂട്ടറിലൂടെ ബെഡ്റൂമിലേക്കുള്ള തന്റെ വരവ് വരെ ഉള്ള കാര്യങ്ങൾ എല്ലാം നോക്കി. അതിനുശേഷം ഉള്ള കാര്യങ്ങൾ എല്ലാം താൻ കണ്ണുകൊണ്ട് കണ്ടതാണ്.
ഇപ്പോൾ അവർ എന്ത് ചെയ്യുകയായിരിക്കും എന്നറിയാൻ ശേഖറിന് ഒരു കൗതുകം തോന്നി. ശരിക്കും ഒളിക്യാമറ വെച്ച് ഭാര്യയെ നിരീക്ഷിക്കുന്നതിനു തുല്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അതൊരു ചെറ്റത്തരമാണ്. കാരണം ബെഡ്റൂമിൽ ക്യാമറ വച്ചിരിക്കുന്ന കാര്യം അനിതയ്ക്ക് അറിയില്ല. തൽക്കാലത്തേക്ക് ഒരു ചെറ്റയാകാം എന്ന് തന്നെ ശേഖർ കരുതി.
ശേഖർ ക്യാമറയുടെ ലൈവ് ഫീൽഡ് ഓൺ ചെയ്തു. അതിൽ നോക്കിയാൽ ഇപ്പോൾ ബെഡ്റൂമിൽ എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ പറ്റും. ലൈവ് ഫീൽഡ് ഓൺ ചെയ്തപ്പോൾ അവന് ബെഡ്റൂം ആളൊന്നും തന്നെ ഇല്ലാത്ത അവാർഡ് പടം പോലെ കിടക്കുന്നത് കണ്ടു. ശേഖറിന് അപ്പോൾ മുഖത്ത് ഒരു നിരാശയാണ് വന്നത്. അവൻ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ആ സ്ക്രീനിലേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ കുറെ നേരം ഇരുന്നു. അനിതയ്ക്ക് രാവിലെ ബെഡ്റൂം വൃത്തിയാക്കിയതിനു ശേഷം അതിൽ പോയിരിക്കുന്ന ശീലം ഒന്നുമില്ല. മിക്കവാറും അവൾ ഗാർഡനിലും ടെറസിലും ഒക്കെയായിരിക്കും. ഗാർഡനിങ് അവളുടെ ഒരു ഹോബിയാണ്.
അവൻ സിസിടിവി ലൈവ് ഫീൽഡ് ഓൺ ചെയ്തു. വീട്ടിൽ സിസിടിവി വെച്ചിട്ടുണ്ട്. വീട്ടിൽ അനിത മിക്കപ്പോഴും ഒറ്റയ്ക്കാണ്. അതുകൊണ്ടുതന്നെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി വച്ചിരിക്കുന്നതാണ്. പണക്കാർ മാത്രം താമസിക്കുന്ന കോളനിയാണ്. സെക്യൂരിറ്റീസ് രാവിലെയും
രാത്രിയിലുമായി എട്ടു പേരുണ്ട്. പിന്നെ ഇടയ്ക്കൊക്കെ പോലീസ് പെട്രോളിങ് ഉണ്ട്. അതുകൊണ്ടുതന്നെ പുറത്തുനിന്ന് കള്ളന്മാരുടെ ശല്യം ഒന്നുമില്ല. പക്ഷേ അവിടെത്തന്നെയുള്ള ചില ഞരമ്പുരോഗികൾ ഉണ്ട്. അനിത എല്ലാവർക്കും ഒരു ആറ്റൻ ചരക്കാണ്. അവൾക്ക് ഏതെങ്കിലും തരത്തിലുള്ള ശല്യം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് സിസിടിവി വെച്ചിരിക്കുന്നത്. ആരെങ്കിലും ശല്യം ഉണ്ടാക്കിയാൽ തന്നെ ശേഖർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന് ഭയന്ന് അനിത ചിലപ്പോൾ പറഞ്ഞെന്ന് വരില്ല. പക്ഷേ സിസിടിവി എല്ലായിടത്തും ഇല്ല. ബാൽക്കണിയിലും ടെറസിലും മുറ്റത്തും പിന്നാമ്പുറത്തും പിന്നെ ഹാളിലും മാത്രമേയുള്ളൂ. വീടിനു പുറത്തുള്ള ആംഗിളുകൾ എല്ലാം തന്നെ സിസിടിവി ഭദ്രമായി കവർ ചെയ്തിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിലെയും ഫസ്റ്റ് ഫ്ലോറിലെ യും ഹാളിൽ സിസിടിവി ഉണ്ട്. അവൻ ഓരോ ക്യാമറയിലും മാറിമാറി നോക്കിയപ്പോൾ അനിത ടെറസിൽ ആണെന്ന് മനസ്സിലായി. ടെറസിലും ഒരു ചെറിയ ഗാർഡൻ ഉണ്ട്. അവൾ അത് പരിപാലിക്കുകയാണ്.
അജയനും അവന്റെ ഫാമിലിയും മുറ്റത്താണ്. പ്രേമലതയെ നടത്തിക്കുകയാണ് അജയൻ. പൂർണ്ണ ഗർഭിണി ആയതുകൊണ്ട് തന്നെ വളരെ ചെറിയ എക്സസൈസുകൾ. ശേഖർ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. അജയന്റെ ശ്രദ്ധ മുഴുവൻ അവന്റെ ഭാര്യ പ്രേമലതയിലാണ്. താഴെ നിന്ന് മുകളിലേക്ക് നോക്കിയാൽ ടെറസിൽ നിൽക്കുന്ന അനിതയെ കാണാൻ കഴിയും. പക്ഷേ അവൻ ഒളിഞ്ഞുപോലും നോക്കുന്നില്ല. കുറേനേരം ക്യാമറയിലേക്ക് നോക്കിയപ്പോൾ തന്നെ ശേഖറിന് മനസ്സിലായി അജയന്റെ ക്യാരക്ടർ എത്രത്തോളം ഉണ്ടെന്ന്. അവൻ നല്ല കുടുംബസ്നേഹി തന്നെയാണ്. അവനെ സംബന്ധിച്ചിടത്തോളം അവന്റെ ലോകം എന്ന് പറയുന്നത് അവന്റെ ഭാര്യയും കുടുംബവുമാണ്.
സിസിടിവിയിലേക്ക് നോക്കിയിട്ടും കാര്യമായിട്ടൊന്നും കാണാഞ്ഞപ്പോൾ ശേഖർ വീണ്ടും ഓഫീസ് കമ്പ്യൂട്ടറിലേക്ക്
