ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“ആണോ… അജയേട്ടൻ ഇന്നലെ ഹെൽപ്പ് ചെയ്തോ?” പ്രേമലതയാണ് ആ ചോദ്യം ചോദിച്ചത്. ശേഖറിനോട് ആയിരുന്നു പ്രേമലതയുടെ ചോദ്യം. പക്ഷേ ശേഖർ കേട്ട ഭാവം നടിച്ചില്ല.

“അതെ ഇന്നലെ ശേഖർ നല്ല ബിസിയായിരുന്നു. അജയൻ ഉള്ളതുകൊണ്ട് വളരെ ഹെൽപ്പ് ആയി. റിയലി താങ്ക്സ് അജയാ” ശേഖർ മറുപടിയൊന്നും പറയാതെ നിൽക്കുന്നത് കണ്ടു അനിത മറുപടി പറഞ്ഞു.

അനിതയുടെ മറുപടി കേട്ട് അജയൻ അനിതയെ നോക്കി പുഞ്ചിരിച്ചു.

“എന്തായാലും ഇവിടെ വന്നതുകൊണ്ട് നിങ്ങൾക്ക് നല്ല ഒരു ഉപകാരം ഉണ്ടായല്ലോ. എനിക്ക് അത് മതി” അനിതയെ നോക്കി ദേവകി പറഞ്ഞു.

“അജയേട്ടൻ എന്ത് ഹെൽപ്പ് ആണ് ചെയ്തത്?” പ്രേമലത ജിജ്ഞാസയോടെ അനിതയോട് ചോദിച്ചു. പ്രേമലതയുടെ ചോദ്യത്തിന് അജയൻ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. അവൻ തല ചൊറിഞ്ഞു കൊണ്ട് നിന്നു.

“ഇന്നലെ ശേഖർ നല്ല ബിസിയായിരുന്നു. അതുകൊണ്ട് ശേഖർ എനിക്കൊരു ടാസ്ക് തന്നു. എനിക്കത് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലായിരുന്നു. അജയൻ കൂടെയുള്ളത് വലിയൊരു അനുഗ്രഹമായി. ശേഖർ തന്നെയാണ് പറഞ്ഞത് അജയന്റെ ഹെൽപ്പ് എടുക്കാൻ. സോ വി ആർ വെരി താങ്ക് ഫുൾ” അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ അവളെ ഒളികണ്ണിട്ടു നോക്കി. അനിതയുടെ മറുപടി ശേഖറിന് വല്ലാതെ ബോധിച്ചു. കാര്യങ്ങൾ വളരെ തന്മയത്വത്തോടെ അവൾ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ഭാര്യ വെറും സുന്ദരി മാത്രമല്ല മിടുക്കി കൂടിയാണ്. ശേഖറിന് അനിതയെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത അഭിമാനം തോന്നി. അതുകൊണ്ടുതന്നെ അവൻ വല്ലാത്ത ഒരു ഹാപ്പി മൂഡിലായി.

“ശരി ഞാൻ എന്നാ ഇറങ്ങട്ടെ വൈകിട്ട് കാണാം” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ കാറിലേക്ക് കയറാൻ ഒരുങ്ങി.

“പുറത്ത് എവിടെയെങ്കിലും പോകണമെങ്കിൽ ആ കാർ യൂസ് ചെയ്തോളൂ.” അജയന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് ശേഖർ പറഞ്ഞു.

“അയ്യോ സാർ വേണ്ട ഞാൻ ഓട്ടോ വല്ലോം വിളിച്ച് പൊയ്ക്കോളാം.”

“അത് പറ്റില്ല ഇവിടെ ഈ മുറ്റത്ത് കാർ ഉള്ളപ്പോൾ ഓട്ടോ വിളിക്കാൻ ഞാൻ സമ്മതിക്കില്ല. അജയന് വണ്ടിയോടിക്കാൻ നന്നായിട്ട് അറിയാം എന്ന് എനിക്കറിയാം. അതുകൊണ്ട് അജയൻ ആ

കാർ ഓടിച്ചാൽ മതി.” മുറ്റത്ത് കിടക്കുന്ന കാർ ചൂണ്ടിക്കൊണ്ട് ശേഖർ പറഞ്ഞു. ഒരു കാർ ശേഖറിന്റെയും ഒരു കാർ അനിതയുടെതും ആണ്. അങ്ങനെ വേർതിരിച്ച് കാണാറൊന്നുമില്ല എങ്കിലും അവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

“ഇത് ഒരുപാട് വിലകൂടിയ കാറല്ലേ?”

“അതിനെന്താ അജയാ?… വില കൂടിയതാണെങ്കിലും എന്റെയും എന്റെ മോളുടെയും അല്ലേ.. പിന്നെ ഇൻഷുറൻസ് ഉണ്ട്. അഥവാ അജയൻ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്തുകഴിഞ്ഞാലും കുഴപ്പമില്ല. സർവീസ് ഒക്കെ ഫ്രീയാണ്.” അത്രയും പറഞ്ഞുകഴിഞ്ഞ് ശേഖർ അനിതയുടെ നേരെ തിരിഞ്ഞു.

“മോളെ അജയൻ പുറത്തു വല്ലതും പോവുകയാണെങ്കിൽ നോക്കിക്കോണം. കാർ എടുത്തോണ്ട് പോകാൻ പറയണം”

“ഓക്കേ… ശേഖർ…. അജയനെ ഞാൻ നോക്കിക്കോളാം”

“ഓക്കേ അപ്പോൾ വൈകിട്ട് വന്നിട്ട് കാണാം. ലവ് യു മോളു”

“ലവ് യു ടു ശേഖർ” അനിത അങ്ങനെ പറഞ്ഞതും ശേഖർ വണ്ടി സ്റ്റാർട്ട് ചെയ്തു. ഗേറ്റ് ഓട്ടോമാറ്റിക് ആണ്. റിമോട്ട് ഓൺ ചെയ്ത ഗേറ്റ് തുറന്ന് ശേഖർ ഓഫീസിലേക്ക് പോയി.

“വല്യേട്ടൻ ഇന്ന് എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല.” ശേഖർ പോയി കഴിഞ്ഞപ്പോൾ പ്രേമലത പരിഭവിച്ചു.

“ശേഖർ വളരെ ബിസിയാണ്. കഴിഞ്ഞദിവസം ഒരു പ്രോജക്ട് വളരെ അൺഎക്സ്പെക്റ്റഡ് ആയി വന്നു… സൊ ശേഖറിനെ ഇനി രണ്ടു മൂന്നു ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല… അല്ലാതെ നിന്നെ മനപ്പൂർവം അവോയിഡ് ചെയ്യുന്നതൊന്നും അല്ല” അനിത പ്രേമലതയെ ആശ്വസിപ്പിക്കുന്നത് പോലെ പറഞ്ഞു.

“എന്നിട്ട് അമ്മയോടും അജയേട്ടനോടും വല്യേട്ടൻ സംസാരിച്ചല്ലോ…. എന്നോട് മാത്രമേ ഉള്ളൂ സംസാരിക്കാതിരുന്നത്…” പ്രേമലത പിന്നെയും പരിഭവിച്ചു.

“നിന്നോട് സംസാരിക്കണം എന്ന് നിർബന്ധം ഉണ്ടോ? സാറിന് നല്ല ബിസിയായിരുന്നു…

നീ ആരാ കളക്ടറോ?” വർക്കൗട്ട് ചെയ്തുകൊണ്ടിരുന്ന അജയൻ പെട്ടെന്ന് അത് നിർത്തി പ്രേമലതയെ വഴക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *