ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“അങ്ങനെയൊന്നുമില്ല… സാധാരണ ഞാൻ സ്മൂത്തി തന്നെയാണ് കഴിക്കുന്നത്. ഡയറ്റ് ഞാൻ നന്നായിട്ട് നോക്കുന്നുണ്ട്. ഞാനല്ല എന്റെ മോള് തന്നെയാണ് എന്റെ ഡയറ്റും കാര്യങ്ങളും എല്ലാം നോക്കുന്നത്. ഇപ്പോൾ എന്റെ മോള് ഇല്ലെങ്കിൽ എനിക്ക് ഒരു ദിവസം പോലും പിടിച്ചുനിൽക്കാൻ പറ്റില്ല.” അനിതയെ നോക്കിക്കൊണ്ട് സ്നേഹത്തോടെ ശേഖർ പറഞ്ഞു.

ഒരു പുഞ്ചിരിയായിരുന്നു അനിതയുടെ മറുപടി. ശേഖർ അവളെ പുകഴ്ത്തി സംസാരിച്ചത് അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്.

“അജയൻ എവിടെ? അജയൻ ഇന്നലെ എനിക്ക് നല്ല ഹെൽപ്പ് ആയിരുന്നു. എന്നെ നല്ലതുപോലെ സഹായിച്ചു” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയെ നോക്കി പുഞ്ചിരിച്ചു. അനിതയും അപ്പോൾ ഭാവ വ്യത്യാസം ഒന്നുമില്ലാതെ ശേഖറിനെ നോക്കി ചിരിച്ചു.

“അവൻ രാവിലെ സർക്കീട്ട് തുടങ്ങിയിട്ടുണ്ട്” ദേവകി മുറ്റത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“സർക്കീട്ടോ അതെന്താ?” ശേഖർ മനസ്സിലാകാത്തത് പോലെ നെറ്റി ചുളിച്ചു.

“അത് വല്യേട്ടാ… എക്സസൈസ് ചെയ്യുന്നതാണ്. അജയേട്ടന് എന്നും പതിവാണ് രാവിലെ ഇറങ്ങി മുറ്റത്ത് എക്സസൈസ് ചെയ്യുന്നത്. അത് അജയേട്ടന്റെ വീട്ടിലായാലും എന്റെ വീട്ടിൽ ആയാലും അങ്ങനെ തന്നെയാണ്. എന്നും രാവിലെ പതിവാണ്”

“ഓ…” പ്രേമലത പറഞ്ഞതിന് മറുപടി ഒന്നും പറയാതെ ശേഖർ ഹാളിൽ നിന്നും മുറ്റത്തേക്ക് നടന്നു. മറുപടി പറയുന്നത് പോയിട്ട്

അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. ശേഖറിന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായപ്പോൾ പ്രേമലതയ്ക്ക് വല്ലാത്ത വിഷമം ആയി. അത് അനിത ശ്രദ്ധിച്ചു.

മുറ്റത്ത് അജയൻ വാമപ്പ് എക്സസൈസുകളും മറ്റും ചെയ്യുകയായിരുന്നു. അവൻ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ചാടുകയും പുഷപ്പ് എടുക്കുകയും… ആകെ ഒരു ബഹളം. മുറ്റത്തേക്ക് വന്ന ശേഖർ അജയൻ എന്താണ് ചെയ്യുന്നത് എന്ന് ആദ്യം ഒന്ന് നോക്കി. ശേഖറിന്റെ പുറകെ ഇറങ്ങിവന്ന അനിതയും അത് നോക്കി നിന്നു.

“ഹലോ അജയാ… ഗുഡ് മോർണിംഗ്…. ഇതെന്താ?.. ദേവകി ചേച്ചി പറഞ്ഞതുപോലെ തന്നെ സർക്കീട്ട് ആണല്ലോ?” ശേഖറിന്റെ ചോദ്യം കേട്ടപ്പോൾ അജയൻ എക്സസൈസ് ചെയ്യുന്നത് നിർത്തി.

“ഗുഡ് മോർണിംഗ് സർ…. രാവിലെ എനിക്ക് പതിവാണ്.”

“ഇപ്പം മനസ്സിലായി ജിമ്മിൽ പോകാതെ തന്നെ അജയന് നല്ല ബോഡി ഉണ്ട്. അപ്പോ ഇതാണല്ലേ കാര്യം. വേണമെങ്കിൽ എന്റെ കൂടെ ജിമ്മിൽ വരുന്നോ.”

“ഏയ് വേണ്ട സർ…”

“അല്ലെങ്കിൽ ഇവിടെ മുകളിലത്തെ നിലയിൽ മിനി ജിം ഉണ്ട്. അവിടെ വേണമെങ്കിൽ എക്സസൈസ് ചെയ്യാം.”

“വേണ്ട സർ… എനിക്ക് അതൊന്നും ശീലമില്ല… എനിക്ക് ഇതൊക്കെയാണ് ശീലം” അജയൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ദേവകിയും പ്രേമലതയും അകത്തുനിന്നും ഇറങ്ങിവന്നു.

“എന്താ മോനെ? നിന്റെ സർക്കീട്ട് ഇതുവരെ കഴിഞ്ഞില്ലേ?” അകത്തുനിന്നും ഇറങ്ങി വന്ന ദേവകി അജയനോട് ചോദിച്ചു.

“ദേവകി ചേച്ചീ… അജയനെ വഴക്ക് പറയണ്ട. അജയൻ ഇങ്ങനെയൊക്കെ എക്സസൈസ് ചെയ്യുന്നതുകൊണ്ടാണ് നല്ല ശരീരമൊക്കെ ഉള്ളത്. ജോലി ചെയ്യാനും മറ്റും നല്ല ശരീരം വേണ്ടേ” ശേഖർ ദേവകിയോടായി പറഞ്ഞു.

“ദാ കേട്ടില്ലേ… സാറ് പറഞ്ഞത് കേൾക്ക്…

ഞാനെന്ന് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാലും അമ്മ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും…” ശേഖർ സപ്പോർട്ട് ചെയ്തപ്പോൾ ഒരു പരാതി എന്ന കണക്ക് അജയൻ ദേവകിയോട് പറഞ്ഞു.

“വർക്കൗട്ട് ഒക്കെ ചെയ്യണം. എന്നാലേ ഫിറ്റ്നസും മറ്റും സൂക്ഷിക്കാൻ പറ്റൂ.” ശേഖർ വീണ്ടും പറഞ്ഞു.

“മോനെ… ഇവൻ അല്ലാതെ തന്നെ ചെയ്യുന്ന ജോലി ഒക്കെ നല്ല അധ്വാനമുള്ള ജോലിയാണ്. അതൊക്കെ കൊണ്ടാ ഞാൻ പറയുന്നത് അതിന്റെ കൂടെ ഇതും കൂടെ ചെയ്യേണ്ട കാര്യമില്ലല്ലോ. ശരീരം അനങ്ങുന്ന ഒരുപാട് ജോലികൾ ചെയ്യാറുണ്ട്. പിന്നെന്തിനാ വീട്ടിൽ വന്നു ശരീരം ഇളക്കുന്നെ?”

“അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ദേവകിചേച്ചി… ഡെയിലി നമ്മൾ ഇങ്ങനെയുള്ള വർക്ക് ഔട്ട് ചെയ്യണം. ഇത് ബോഡിക്ക് വേണ്ടി മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും കൂടെ വേണ്ടിയാണ്. അസുഖങ്ങൾ ഒന്നും പെട്ടെന്ന് വരില്ല. പിന്നെ ഞാൻ പറഞ്ഞില്ലേ അജയൻ ഇന്നലെ എനിക്ക് നല്ല ഹെൽപ്പ് ആയിരുന്നു. അതെന്തുകൊണ്ട്? ഇങ്ങനെയൊക്കെ ഡെയിലി വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ട്… അജയന് നല്ല ബോഡി ഉണ്ട്. അതുകൊണ്ട്…” ശേഖർ അത് പറഞ്ഞിട്ട് ഒട്ടും ചമ്മൽ ഇല്ലാതെ അജയനെ നോക്കി. അജയൻ ശേഖർ പറഞ്ഞത് കേട്ട് അല്പം ഒന്ന് അമ്പരന്നെങ്കിലും മുഖത്ത് ഒരു ചിരി വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *