ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“ഈ പെണ്ണിന് ഇതെന്താ? കുഞ്ഞ് വലിയ വലിയ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന ആളാ… അല്ലാതെ നിന്റെ ഭർത്താവിനെ പോലെ ചെറിയ ചെറിയ ജോലി ഒന്നും ചെയ്യുന്ന ആളല്ല” ദേവകി പ്രേമലതയെ വഴക്ക് പറയുന്നതുപോലെ പറഞ്ഞു. അത് കേട്ട് അജയൻ ചിരിച്ചു.

ദേവകി അജയനെ കുറച്ച് പരിഹസിച്ചത് പോലെ അനിതയ്ക്ക് തോന്നി.

“ദേവകിയമ്മ എന്താ അങ്ങനെ പറഞ്ഞത്? ജോലിയുടെ വലിപ്പമല്ല നമ്മുടെ അധ്വാനം തന്നെയാണ് വലുത്. അതിപ്പോൾ ചെറുതോ വലുതോ എന്തും ആയിക്കോട്ടെ ഒരാളുടെ ജോലി അയാളെ സംബന്ധിച്ച് അയാൾക്ക് വളരെ ഇമ്പോർടന്റ് തന്നെയായിരിക്കും” അനിത അജയനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചു. അനിത തന്നെ സപ്പോർട്ട് ചെയ്തപ്പോൾ ദേവകി പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് അജയന് മനസ്സിലായി.

“അമ്മ ഇടക്കിടയ്ക്ക് ഇങ്ങനെയൊക്കെ പറയുന്നതാ… അതൊന്നും എനിക്കൊരു പ്രശ്നമേയല്ല… അമ്മ എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെയാണ്…” അജയൻ ചിരിച്ചുകൊണ്ട് അനിതയോട് പറഞ്ഞു.

“എന്നാലും അമ്മ ഇനി അങ്ങനെയൊന്നും പറയരുത്. അജയന് സാരമില്ലെങ്കിലും കേട്ടുനിൽക്കുന്നവർക്ക് വിഷമം വരും…. ഇന്നലെത്തന്നെ അജയൻ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല ഹെൽപ്പ് ആയിരുന്നു” അനിത അങ്ങനെ പറഞ്ഞിട്ട് അജയനെ നോക്കി. അജയൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പുഞ്ചിരിച്ചു.

കാർ ഓടിക്കുമ്പോൾ ശേഖർ മിററിലൂടെ വീട്ടിലെ കാഴ്ചകളിലേക്ക് ഒന്നുകൂടി നോക്കി. അനിതയും ദേവകി ചേച്ചിയും പ്രേമലതയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അജയൻ വർക്ക് ഔട്ട് തുടരുകയാണ്. നല്ല ഉത്സാഹത്തോടെയാണ് ശേഖർ വണ്ടിയോടിച്ചത്.

ശേഖറിന്റെ ഓഫീസിലേക്കുള്ള വഴിയിൽ തന്നെയാണ് നിള ഹോസ്പിറ്റൽ. ഓഫീസിലേക്ക് പോകാൻ രണ്ടുമൂന്നു

വഴികൾ ഉണ്ട്. എല്ലാം ഏകദേശം ഒരേ ദൂരം തന്നെയാണ്. നിള ഹോസ്പിറ്റലിന്റെ മുന്നിലെത്തിയപ്പോൾ ശേഖർ വണ്ടി ഒന്ന് ഒതുക്കി നിർത്തി. അവന്റെ മനസ്സിലേക്ക് പലപല ചിന്തകൾ കടന്നുവന്നു.

രാവിലെ കുറുപ്പ് സാറിനോട് സംസാരിച്ച കാര്യം അവൻ ഓർത്തു. കുറുപ്പിനോട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് അവൻ ചിന്തിച്ചു. രാവിലെ അജയന്റെയും അനിതയുടെയും കളി കണ്ട എക്സൈറ്റ്മെന്റിൽ ജോഗ്ഗിങ്ങിന് ഇറങ്ങിയത് ആയിരുന്നു. ആരോടെങ്കിലും എന്തെങ്കിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു. ആരോടും ഡയറക്റ്റ് പറയാൻ വയ്യ. സ്വന്തം ഭാര്യയെ മറ്റൊരുത്തൻ പൂറ്റിൽ അടിച്ച് സുഖിപ്പിക്കുന്നതും…. അവൻ സുഖിക്കുന്നതും… അത് കണ്ട് താൻ സുഖിക്കുന്നതും… അതിനെക്കുറിച്ച് ആരോടെങ്കിലുമൊക്കെ ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. അപ്പോഴാണ് അവൻ കുറുപ്പിനെ കണ്ടത്. അയാളോട് കാര്യങ്ങളൊക്കെ വേറൊരു രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിലാണ് ഇല്ലാത്ത കുറെ കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞത്.

“ഛേ… ബുൾഷിറ്റ്…. കുറുപ്പ് സാറിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു” അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. അവൻ നിള ഹോസ്പിറ്റലിലേക്ക് നോക്കി തന്നെ ഇരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വണ്ടിയെടുത്തു.

“എന്തായാലും പറഞ്ഞത് പറഞ്ഞു. ഇനി അത് മാറ്റി പറയാൻ പറ്റില്ല. തൽക്കാലം അനിതയ്ക്ക് കുറുപ്പ് സാറിനെ ഒന്നും കാണിക്കാൻ താല്പര്യമില്ല എന്ന് പറയാം. വേറെ ലേഡി ഡോക്ടറിനെ കൊണ്ട് പോയി കാണിക്കാം എന്ന് പറയാം” ശേഖർ സ്വയം പറഞ്ഞ് സമാധാനിച്ചു.

ഓഫീസിൽ എത്തിയതും അവൻ നേരെ ക്യാബിനിലേക്ക് ചെന്ന് കയറി. അവനെ കണ്ടതും ഓഫീസിലെ സ്റ്റാഫ് ഒക്കെ വിഷ് ചെയ്യുന്നുണ്ടായിരുന്നു. ശേഖറിന് നല്ല ധൃതി ഉണ്ടായിരുന്നു. അവരെയൊക്കെ കാര്യമായി ഒന്നും വിഷ് ചെയ്യാതെ വളരെ പെട്ടെന്ന്

തന്നെ അവൻ ക്യാബിനിലേക്ക് ചെന്നു. കൈകൊണ്ട് ഒരു വിഷിങ് പോലെ കാണിക്കുക മാത്രമാണ് അവൻ ചെയ്തത്.

അവന്റെ ക്യാബിനിൽ ടേബിളിന്റെ പുറത്ത് കമ്പനി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും പിന്നെ അവന്റെ പേഴ്സണൽ ലാപ്ടോപ്പും ഉണ്ട്. പതിവുപോലെ അവൻ കമ്പനി ഡെസ്ക്ടോപ്പ് ലോഗിൻ ചെയ്തു. ക്ലയന്റ്‌സ് അവന് അയച്ച ഇ-മെയിൽ ഒക്കെ ചെക്ക് ചെയ്തു. അങ്ങനെ കുറച്ചു സമയം പോയി. ദിലീപ് പതിവുപോലെ ക്യാബിനിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *